ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് വിദ ഗ്ദൻ വിമൽ വിജയ് ക്ലാസ്സ് നയിച്ചു.
ചേർത്തല യൂണിയൻ ഹാളിൽ നടന്ന ചടങ്ങ് ചേർത്തല മേഖലാ ചെയർമാൻ കെ.പി നടരാജൻ ഉത്‌ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡൻ്റ് ബിൻസി സനിൽ അദ്ധ്യക്ഷത വഹിച്ചു.

വനിതാ സംഘം സെക്രട്ടറി സുനിതാ സേതുനാഥ് സ്വാഗതവും, വൈസ് പ്രസിഡൻ്റ് ബേബി ഷാജി കൃതജ്ഞതയും പറഞ്ഞു. കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ ചേർത്തല മേഖലാ കൺവീനർ പി.ഡി ഗഗാറിൻ , വൈസ് ചെയർമാൻ പി.ജി രവീന്ദ്രൻ , സൈബർ സേന നേതാക്കളായ അജി ഇടപ്പുങ്കൽ , രതീഷ് കോലോത്തു വെളി, അനീഷ്, വനിതാ സംഘം ട്രഷറർ അമ്പിളി അപ്പുജി, കേന്ദ്ര സമിതി അംഗങ്ങളായ ശോഭിനി രവീന്ദ്രൻ, രജനി മുരളീധരൻ , വനിതാ സംഘം മേഖലാ കമ്മറ്റി അംഗങ്ങളായ ഷീനാ ബൈജു, ഉഷാ പ്രസാദ്, ആശ പി . ഡി , മോളി കമലാസനൻ, മിനി മനോഹരൻ എന്നിവർ സന്നിഹിതരായിരുന്നു.

Author

Scroll to top
Close
Browse Categories