നിലച്ചു ആശാനാദം
കാലത്തിനനുസരിച്ച് സ്വയം നവീകരിച്ചു മുന്നേറിയ ഗായികയായിരുന്നു ആശാ ഭോസ്ലെ.പാടിയ മിക്ക പാട്ടുകളും സൂപ്പർഹിറ്റുകൾ ആയിരുന്നു. വൈവിധ്യം നിറഞ്ഞ ഗാനങ്ങളിലൂടെ ആശാജി പ്രേക്ഷക മനസ്സുകളെ കീഴടക്കി. ദശാബ്ദങ്ങൾ നീണ്ടുനിന്ന ആശാജിയുടെ സംഗീത ജീവിതം ജനഹൃദയങ്ങളിൽ സംഗീതത്തിന്റെ നിലയ്ക്കാത്ത മഴപെയ്യിച്ചു കൊണ്ടിരിക്കുന്നു.

അധികകാലമായിട്ടില്ല. ആശാഭോസ്ലേയോട് ഒരു ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്വന്തം ഇഷ്ടഗാനം പാടാമോ എന്നു ചോദിച്ചു. ആശയുടെ സ്വരം അനശ്വരമാക്കിയ ആ ഗാനം അവിടെ മുഴങ്ങി.’ചുരാലിയാഹെ തുമ്നേ ജോ ദില്‍കോ’-
2023ല്‍ ദുബായില്‍ ആശയുടെ തൊണ്ണാറാം ജന്മദിനാഘോഷം. മൂന്നു മണിക്കൂറോളം ആശ ഇഷ്ടഗാനങ്ങള്‍ തകര്‍ത്തുപാടി. ശേഷം ആശയുടെ ചോദ്യം ‘ഇനി പറയൂ എനിക്ക് 90 വയസ്സായോ?’
ലതാമങ്കേഷ്‌കര്‍ -ആശാഭോസ്ലേ സഹോദരിമാരുടെ ജീവിതം എന്നും പരസ്പര സാമ്യമുള്ളതാണ്. ലോകം കണ്ട മികച്ച രണ്ട് ശബ്ദങ്ങളും 92-ാം വയസ്സിലാണ് നിലയ്ക്കുന്നത്. 2022ല്‍ ലതാമങ്കേഷ്‌കറും 2026ല്‍ ആശാഭോസ്ലേയും വിടപറഞ്ഞു. രണ്ടുപേരും വിടപറഞ്ഞത് ഞായറാഴ്ച തന്നെ എന്ന സാമ്യവുമുണ്ട്.
പത്താംവയസ്സില്‍ സംഗീതരംഗത്ത് .ഇരുപതിലേറെ ഭാഷകളില്‍ 12000 ത്തിലേറെ ഗാനങ്ങള്‍ .ഹരിഹരന്‍ സംവിധാനം ചെയ്ത സുജാത(1977)യിലെ ‘സ്വയംവര ശുഭദിന മംഗളങ്ങള്‍’ എന്ന ഗാനം മലയാളികള്‍ക്ക് മറക്കാനാവാത്തതായി. ‘ദം മേരെദം (ഹരേ രാമഹരേ കൃഷ്ണ 1971), പിയാ തു അബ്തോ ആജ (കാരവന്‍ 1971), കൊഞ്ചനേരം കൊഞ്ചനേരം കൊഞ്ചി പൈസ കൂടാതെ (ചന്ദ്രമുഖി- തമിഴ്- 2005), വെന്നിലാ വെന്നില (ഇരുവര്‍-തമിഴ്) ഇങ്ങനെ സംഗീതപ്രേമികള്‍ക്ക് ഹൃദയത്തില്‍ നിന്ന് മാറ്റിവയ്ക്കാനാവാത്ത ഹിറ്റ് ഗാനങ്ങള്‍ ഏറെ.
നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌ക്കറുടെ മക്കളായ ലതാമങ്കേഷ്‌കര്‍, മീനവാഡികര്‍, ആശാ ഭോസ്ലെ, ഉഷാമങ്കേഷ്‌കര്‍, ഹൃദയനാഥ് മങ്കേഷ്‌കര്‍ എന്നിവരെല്ലാം പാട്ടിന്റെ ലോകത്ത് തിളങ്ങിയവരാണ്. പിതാവിന്റെ അകാല നിര്യാണത്തോടെ കുടുംബം പുലര്‍ത്തേണ്ട ചുമതല അവര്‍ പങ്കിട്ടെടുത്തു.
1943ല്‍ മജാബല്‍ എന്ന മറാഠി ചിത്രത്തില്‍ മങ്കേഷ്‌കര്‍ സഹോദരങ്ങള്‍ അഞ്ചുപേരും ഒരുമിച്ച് പാടി. ‘ചലാ..ചലാ… മസാനവാബാലാ… ‘ നൂര്‍ജഹാന്‍ നായികയായി അഭിനയിച്ച ‘ബഡിമാ’ എന്ന ചിത്രത്തില്‍ മങ്കേഷ്‌കര്‍ സഹോദരിമാര്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്തു. ഈ ചിത്രത്തില്‍ ആശയ്ക്ക് വേണ്ടി പിന്നണി പാടിയത് ലതാമങ്കേഷ്‌കറാണ്.
പതിനാറാം വയസ്സിൽ ഗണപത് റാവു ബോസ്ലെയെ ആശ വിവാഹം കഴിച്ചു. പിന്നീട് ഈ ബന്ധം വേർപിരിഞ്ഞു. 1980 ൽ സംഗീത സംവിധായകൻ ആർ. ഡി ബർമനെ വിവാഹം കഴിച്ചു. അതോടെ ആശയുടെ സംഗീതലോകം വിശാലമായി.
കാലത്തിനനുസരിച്ച് സ്വയം നവീകരിച്ച മുന്നേറിയ ഗായികയായിരുന്നു ആശ ഭോസ്ലെ.
പാടിയ മിക്ക പാട്ടുകളും സൂപ്പർഹിറ്റുകൾ ആയിരുന്നു. വൈവിധ്യം നിറഞ്ഞ ഗാനങ്ങളിലൂടെ ആശാജി പ്രേക്ഷക മനസ്സുകളെ കീഴടക്കി. ദശാബ്ദങ്ങൾ നീണ്ടുനിന്ന ആശാജിയുടെ സംഗീത ജീവിതം ജനഹൃദയങ്ങളിൽ സംഗീതത്തിന്റെ നിലയ്ക്കാത്ത മഴപെയ്യിച്ചു കൊണ്ടിരിക്കുന്നു.
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച ഡാൻസ് നമ്പറുകളും ഗസലുകളും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന പ്രതിഭയായിരുന്നു ആശാജി






