സാമൂഹിക നീതി അട്ടിമറിക്കുന്നു

ഈസ്റ്റ് കടുങ്ങല്ലൂര്‍ ശാഖ പ്ലാറ്റിനം ജൂബിലി ആഘോഷവും കുടുംബസംഗമവും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി. രാജീവ്, യൂണിയന്‍ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സലിംകുമാര്‍ എന്നിവര്‍ സമീപം.

കടുങ്ങല്ലൂര്‍ : പിന്നാക്ക ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലും സംഘടിത ന്യൂനപക്ഷങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സാമൂഹിക നീതി അട്ടിമറിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം ഈസ്റ്റ് കടുങ്ങല്ലൂര്‍ ശാഖ പ്ലാറ്റിനം ജൂബിലി ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കി, അതേ മതക്കാരെ മാത്രം സ്ഥാനാര്‍ത്ഥികളാക്കി, ഭരണം ഹൈജാക്ക് ചെയ്യുന്നു. അധികാരത്തില്‍ കയറി നിയമവും ചട്ടവും ഉണ്ടാക്കി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നു. ഇവര്‍ക്ക് മുമ്പില്‍ ദേശീയ – സംസ്ഥാന പാര്‍ട്ടികള്‍ നിഷ്‌ക്രിയരാവുകയാണ്. ഇത് പിന്നാക്ക സമുദായം തിരിച്ചറിഞ്ഞില്ലെങ്കില്‍ കാലം നമ്മെ പിന്നോട്ടടിക്കും.
പിന്നാക്ക ജനവിഭാഗം വോട്ടുകുത്തി യന്ത്രങ്ങളായി മാറി. ജാതി ചിന്തയില്‍ നിന്നാണ് ജാതി വിവേചനം ഉണ്ടാകുന്നത്. തൊഴിലുറപ്പ് തൊഴിലാളികളിലും വീടില്ലാത്തവരിലും ഭൂരിപക്ഷം പിന്നാക്കക്കാരായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.

യൂണിയന്‍ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷനായി. മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയായി. ലോകത്ത് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തിയേറി വരികയാണെന്ന് മന്ത്രി പറഞ്ഞു.
യൂണിയന്‍ സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് പി.ആര്‍. നിര്‍മ്മല്‍കുമാര്‍, ബോര്‍ഡ് മെമ്പര്‍ പി.പി. സനകന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സലിംകുമാര്‍, വൈസ് പ്രസിഡന്റ് വി.കെ. ഷാനവാസ്, മറ്റ് ജനപ്രതിനിധികളായ സിന്ധു പാനാപ്പിള്ളി, ടി.കെ. ജയന്‍, ശ്രീകുമാര്‍ മുല്ലേപ്പിള്ളി, അനില്‍കുമാര്‍, സുബ്രഹ്‌മണ്യന്‍പിള്ള, ആശ ശ്യാം, നീബ അബ്ദുള്‍റഫീക്ക്, സരസ്വതി ഉല്ലാസ്, വിവിധ സമുദായ സംഘടന ഭാരവാഹികളായ രവീഷ്, സംഗീത്, ഉദയകുമാര്‍, എസ്.എന്‍.ഡി.പി യോഗം വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ലത ഗോപാലകൃഷ്ണന്‍, ശാഖ പ്രസിഡന്റ് എന്‍.എന്‍. സജീവ്, സെക്രട്ടറി എന്‍.സി. വിനോദ്, രക്ഷാധികാരി ടി.പി. സൗമിത്രന്‍ തന്ത്രി, രൂപേഷ് മാധവന്‍, അമ്പാടി ചെങ്ങമനാട് എന്നിവര്‍ സംസാരിച്ചു. ശാഖാമന്ദിരത്തില്‍ രാവിലെ ഗുരുദേവവിഗ്രഹ പ്രതിഷ്ഠ നടന്നു.

Author

65 Views
Scroll to top
Close
Browse Categories