കൊടകര കനകമല ശാഖ ശ്രീനാരായണ ഭജന മണ്ഡപം ഉദ്ഘാടനം

കൊടകര :യൂണിയന്റെ കീഴിലുള്ള 6148 -ാം നമ്പർ കനകമല ശാഖയിൽ ശ്രീനാരായണ ഭജന മണ്ഡപം ഉദ്ഘാടനം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.ശാഖ പ്രസിഡന്റ് പുരുഷോത്തമൻ കെ. ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിയിച്ചു. ശാഖാ സെക്രട്ടറി വിജി സുരേന്ദ്രൻ സ്വാഗതവും കൊടകര യൂണിയൻ സെക്രട്ടറി കെ .ആർ ദിനേശൻ ആമുഖ പ്രഭാഷണവുംനടത്തി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൗൺസിലേറ്റീവ് മെമ്പർ ഡോ. അശ്വിനിദേവ് തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി.

യോഗം കൊടകര യൂണിയൻ വൈസ് പ്രസിഡന്റ് സുഗതൻ പി. കെ, യോഗം ഡയറക്ടർ എൻ ബി മോഹനൻ, കൗൺസിലർ പ്രഭാകരൻ മുണ്ടക്കൽ, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശ്രീരാജ് കെ .എസ്, യൂണിയൻ വനിതാസംഘം സെക്രട്ടറി സുമ ഷാജി, വനിതാ സംഘം പ്രസിഡന്റ് സൂര്യ ഗോപകുമാർ,ശാഖ വൈസ് പ്രസിഡന്റ്‌ നാരായണൻ മാസ്റ്റർ, മോഹനൻ വടക്കേടത്ത്, സുകുമാരൻ സി കെ, വിശ്വംഭരൻ വി വി, കൃഷ്ണൻകുട്ടി, ബിന്ദു ശിവദാസൻ, മിനി പരമേശ്വരൻ, ലൗലി സുധീർ ബേബി,ഷൈല രാജൻ, പ്രസന്നൻ എടത്താടൻ, രഘു തുമ്പരത്തി, സുധീഷ് കാവിൽ, ഷീജ മനോഹരൻ, വിനിത വിനോദ്, സരിത ജയൻ, സിനി മനോജ്‌, രാമകൃഷ്ണൻ മാനാത്ത്, മോഹനൻ എടത്താടൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Author

123 Views
Scroll to top
Close
Browse Categories