ഗുരു ദര്‍ശനത്തെ വളച്ചൊടിക്കുന്ന ബുദ്ധിജീവികളെ തിരിച്ചറിയണം

ആര്യനാട്, നെടുമങ്ങാട് ശാഖാ നേതൃസംഗമത്തില്‍ യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിആമുഖപ്രഭാഷണം നടത്തുന്നു

നെടുമങ്ങാട്: ഗുരു ഹിന്ദു ആചാരങ്ങള്‍ക്ക് എതിരായിരുന്നുവെന്നും മതപരിവര്‍ത്തനത്തിന് അനുകൂലമായിരുന്നുവെന്നുമുള്ള തെറ്റായ വ്യാഖ്യാനങ്ങളെ നമ്മള്‍ കരുതിയിരിക്കണമെന്നും ഗുരു ദര്‍ശനത്തെ വളച്ചൊടിക്കാനാണ് ബുദ്ധിജീവികളും എഴുത്തുകാരും പരിശ്രമിക്കുന്നതെന്നും യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഉഴമലയ്ക്കലില്‍ ആര്യനാട്, നെടുമങ്ങാട് ശാഖാ നേതൃസംഗമത്തില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ചെയ്യാന്‍ ഗുരു പറഞ്ഞു, വ്യവസായം ചെയ്യാന്‍ പറഞ്ഞു. അതുകൊണ്ട് നിങ്ങളെല്ലാം അതു പാലിക്കണമെന്ന് ഏതെങ്കിലും ബുദ്ധിജീവിയോ എഴുത്തുകാരനോ നേതാവോ നമ്മളോടു പറയുന്നുണ്ടോ? ഗുരുവിനെ തന്നെ ഒരു സാധാരണ സാമൂഹ്യപരിഷ്‌കര്‍ത്താവായി, വിപ്ലവകാരിയായി നമ്മുടെ മുന്നില്‍ വരച്ചു കാട്ടാന്‍ അവര്‍ മത്സരിക്കുകയാണ്. അവരുടെ ഉള്ളിലിരുപ്പ് വ്യക്തമല്ലേ? പ്രത്യക്ഷത്തില്‍ ദൈവത്തിന്റെ കൈകൊണ്ട് ലോകത്തിലുണ്ടായിട്ടുള്ള ഒരേയൊരു പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി യോഗം. സമുദായം ഒറ്റക്കെട്ടായി ഈ മഹാപ്രസ്ഥാനത്തിന് പിന്നില്‍ അണിനിരന്നാല്‍ ഉണ്ടാകുന്ന അപകടം അവര്‍ക്ക് നന്നായി അറിയാം. സംഘടന ഛിന്നഭിന്നമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഒരു വിഭാഗം മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ശ്രമം. എണ്ണയിട്ട യന്ത്രം പോലെ മുന്നോട്ടു കുതിക്കുന്ന യോഗം 15000 കോടി മൈക്രോഫിനാന്‍സ് വഴി അംഗങ്ങളിലെത്തിച്ചെന്നും തുഷാര്‍ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Author

58 Views
Scroll to top
Close
Browse Categories