ജാതി നിലനില്‍ക്കുന്നിടത്തോളം അക്കാര്യം പറയും: വെള്ളാപ്പള്ളി നടേശന്‍

ഗുരു അരുള്‍ ഈഴവര്‍ മാത്രം കേട്ടാല്‍ പോരാ. ഗുരു പറഞ്ഞത് ഈഴവന് മാത്രമുള്ളതാണെന്നാണ് ചിലര്‍ വ്യാഖ്യാനിക്കുന്നത്.

തിരുവനന്തപുരം: ജാതി വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം അക്കാര്യം പറയുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം ശിവഗിരി യൂണിയന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്‌നേഹാദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി പറഞ്ഞവരും പറയാത്തവരും എവിടെ നില്‍ക്കുന്നു എന്ന് ചിന്തിക്കണം. ചില വിഭാഗങ്ങള്‍ അധികാരം കൈയടക്കി വച്ചിരിക്കുകയാണ്. രാഷ്ട്രീയ നീതിയും സാമൂഹിക നീതിയും നടപ്പാക്കണം.അധികാരത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം. തനിക്ക് രാഷ്ട്രീയ മോഹമില്ല.
ഗുരുവചനം വണ്‍വേ ട്രാഫിക്ക് അല്ല. ഗുരു അരുള്‍ ഈഴവര്‍ മാത്രം കേട്ടാല്‍ പോരാ. ഗുരു പറഞ്ഞത് ഈഴവന് മാത്രമുള്ളതാണെന്നാണ് ചിലര്‍ വ്യാഖ്യാനിക്കുന്നത്. തനിക്ക് പാവങ്ങളുടെ ഹൃദയത്തുടിപ്പ് അറിയാം. കുടിലുകളില്‍ കിടന്നവരെയാണ് സംഘടിപ്പിച്ചത്. സമ്പത്ത് ഇല്ലാത്തവരുടെ ദുഃഖം നല്ലതു പോലെ തൊട്ടറിഞ്ഞ ആളാണ് ഞാന്‍. മൈക്രോഫിനാന്‍സിന് പാരവെച്ചവര്‍ ഒരുപാടുണ്ട്. കള്ളപ്പണം എടുത്താണ് ഇടപാട് നടത്തിയതെന്നു പോലും പറഞ്ഞു. ഇപ്പോള്‍ സമുദായത്തിന്റെ അവസ്ഥ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Author

143 Views
Scroll to top
Close
Browse Categories