ചേന്ദമംഗലം ദുരന്തം:കുട്ടികളെ ആശ്വസിപ്പിച്ച് തുഷാര്‍


പറവൂര്‍: ചേന്ദമംഗലം കൂട്ടക്കൊലപാതകത്തില്‍ മരിച്ച വിനീതയുടെയും ചികിത്സയില്‍ കഴിയുന്ന ജിതിന്‍ ബോസിന്റെയും മക്കളായ ആരാധികയെയും ആവണിയെയും കരിമ്പാടത്തെ ബന്ധുവീട്ടിലെത്തി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ആശ്വസിപ്പിച്ചു. കുട്ടികളുടെ പഠന കാര്യങ്ങളും ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളും വിശദമായി ബന്ധുക്കളോട് അദ്ദേഹം ചോദിച്ചറിഞ്ഞു. കുട്ടികളുടെ പഠനത്തിനും മുന്നോട്ടുള്ള ജീവിതത്തിനും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന് എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയനും കരിമ്പാടം ശാഖയും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി യോഗത്തിന് അടിയന്തരമായി സമര്‍പ്പിക്കാന്‍ തുഷാര്‍ നിര്‍ദ്ദേശം നല്‍കി. പറവൂര്‍ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. രാധാകൃഷ്ണന്‍, കണ്‍വീനര്‍ ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, കമ്മിറ്റി അംഗങ്ങളായ കെ.ബി. സുഭാഷ്, ഡി. പ്രസന്നകുമാര്‍, വി.എന്‍ നാഗേഷ്, കണ്ണന്‍ കൂട്ടുകാട്, ടി.എം. ദിലീപ്, വി.പി.ഷാജി, കരിമ്പാടം ശാഖാ പ്രസിഡന്റ് എം.ആര്‍. സുദര്‍ശനന്‍, സെക്രട്ടറി ഇ.സി. ശശി, സുബിന്‍, ബിജു, അരുണ്‍ എന്നിവരും തുഷാറിനോടൊപ്പമുണ്ടായിരുന്നു.