വിവാഹ വാര്‍ഷിക ദിനത്തില്‍ യോഗം ജനറല്‍ സെക്രട്ടറിക്ക് ആശംസാ പ്രവാഹം

വിവാഹം വാര്‍ഷിക ദിനത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതിനടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു.

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതിനടേശനും 55-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഫോണിലൂടെ ആശംസാപ്രവാഹം. ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാണ് വിവാഹവാര്‍ഷിക ദിനം കടന്നു പോയത്.

മകള്‍ വന്ദന, മരുമകന്‍ ശ്രീകുമാര്‍, മരുമകള്‍ ആശതുഷാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ചു. മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചു. വീട്ടില്‍ നേരിട്ടെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച എസ്.എന്‍.ഡി.പി യോഗം നേതാക്കളോട്, തങ്ങളുടെ പ്രദേശങ്ങളില്‍ സമുദായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാനാണ് യോഗം ജനറല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചത്.

1967 ജൂലായ് 13ന് ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.

ഇതുവരെ വിവാഹ വാര്‍ഷികം ആഘോഷിച്ചിട്ടില്ല. ഇത്തവണയും പതിവില്‍ മാറ്റമുണ്ടായില്ല. എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും ഭരണനേതൃത്വം ഏറ്റെടുത്തതിന്റെ രജതജൂബിലി വര്‍ഷത്തിലാണ് ഇത്തവണത്തെ വിവാഹവാര്‍ഷികമെന്ന പ്രത്യേകതയുണ്ട്.

Author

157 Views
Scroll to top
Close
Browse Categories