മണ്ണുത്തി യൂണിയന്റെ ജയന്തി ദിന വാഹന വിളംബര യാത്ര

എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷത്തിന് മുന്നോടിയായി നടന്ന വാഹന വിളംബര യാത്രയുടെ ഉദ്ഘാടനം യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ സ്വർണലത ടീച്ചർ നിർവഹിക്കുന്നു

എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷത്തിന് മുന്നോടിയായി നടന്ന ജയന്തി ദിന വാഹന വിളംബര യാത്രയുടെ ഉദ്ഘാടനം യാത്രാ ക്യാപ്റ്റനും യൂണിയൻ പ്രസിഡണ്ടുമായ ഇ.കെ.സുധാകരനും, യൂണിയൻ സെക്രട്ടറിയും, വൈസ്‌ക്യാപ്റ്റനുമായ ബ്രുഗുണൻ മനയ്ക്കലാത്തിനും പതാക കൈമാറികൊണ്ട് യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ സ്വർണലത ടീച്ചർ നിർവഹിച്ചു.യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ ജനാർദ്ദനൻ പുളിങ്കുഴി,രാജേഷ് തിരുത്തോളി,യൂണിയൻ വനിതാ സംഘം സെക്രട്ടറി ലത ഉണ്ണികൃഷ്ണൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ പ്രശാന്ത്.ഇ.പി,സെക്രട്ടറി ജിതിൻ.പി.ആർ, സൈബർ സേന ചെയർമാൻ വിനൂപ്. കെ.എസ്,ജോയിന്റ് കൺവീനർ അജിത്ത്.വി. എച്ച് എന്നിവർ സംസാരിച്ചു.യൂണിയൻ കൗൺസിലർ എൻ.കെ.രാമൻ സ്വാഗതവും,യൂണിയൻ വൈസ്.പ്രസിഡന്റ്‌ സുബ്രഹ്മണ്യൻ പൊന്നൂക്കര നന്ദിയും പറഞ്ഞു.

Author

149 Views
Scroll to top
Close
Browse Categories