ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തു

പടിഞ്ഞാറെ മടപ്ലാതുരുത്ത് 976-ാം നമ്പര്‍ എസ്.എന്‍.ഡി.പി യോഗം ശാഖയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവും വെള്ളാപ്പള്ളി നടേശന്‍
യോഗനേതൃത്വ രജതജൂബിലി ഓഫീസ് മന്ദിരവും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

പറവൂര്‍: കേരളത്തില്‍ ജനാധിപത്യത്തെ മാതാധിപത്യം ഹൈജാക്ക് ചെയ്തതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പടിഞ്ഞാറെ മടപ്ലാതുരുത്ത് 976-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവും വെള്ളാപ്പള്ളി നടേശന്‍ യോഗനേതൃത്വ രജതജൂബിലി ഓഫീസ് മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ദുരന്തം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി ഇവിടത്തെ പിന്നാക്ക വിഭാഗങ്ങള്‍. ഇതിന് ഇരയാകേണ്ടി വന്നത് അടിസ്ഥാനവര്‍ഗമാണ്. ഒരു ഗതിയുമില്ലാതെ അലയുന്ന അവസ്ഥയാണ് ഇക്കൂട്ടര്‍ക്കുള്ളത്.

മതാധിപത്യം ഭരണതലത്തില്‍ പിടിമുറുക്കിയപ്പോള്‍ അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഗണന ലഭിച്ചില്ല. കാലാകാലങ്ങളായി നഷ്ടപ്പെടുന്നതും ഇല്ലാതാകുന്നതും ഇക്കൂട്ടരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും മാത്രമാണ്. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍ ബോ ര്‍ഡ് അംഗം പ്രീതി നടേശന്‍ ദീപം പ്രകാശിപ്പിച്ചു. പറവൂര്‍ യൂണിയന്‍ സെക്രട്ടറി ഹരിവിജയന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് സി. എന്‍. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും യോഗം കൗണ്‍സിലര്‍ ഇ.എസ്. ഷീബ പ്ലാറ്റിനം ജൂബിലി സന്ദേശവും നല്‍കി. യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ ഡി. ബാബു, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍, ക്ഷേത്രം തന്ത്രി മൂത്തകുന്നം സുഗതന്‍തന്ത്രി, മേഖലാ കണ്‍വീനര്‍ ടി.പി. കൃഷ്ണന്‍, കെ.എസ്. സനീഷ്, ബീനാകുമാരി, കെ.ടി. നിഥിന്‍, ഇ.പി. സന്തോഷ്, ഷമില്‍ ശാന്തി, ഇ.കെ. ലക്ഷ്മണന്‍, കെ.കെ. രാജന്‍, വിമി മുരളി, ബേബി സുഭാഷ്, ഷിജി ജിത്ത് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഇ.പി. തമ്പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് സി.എസ്. ഷാനവാസ് സ്വാഗതവും വൈസ്‌പ്രസിഡന്റ് അജയകുമാര്‍ നന്ദിയും പറഞ്ഞു. ശാഖയുടെ കീഴിലുള്ള നാല് കുടുംബയൂണിറ്റുകളുടെ സംയുക്ത സമ്മേളനവും കുടുംബയൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

Author

99 Views
Scroll to top
Close
Browse Categories