ഇടയ് ക്കോട് ശാഖയ്ക്ക് പഞ്ചലോഹ വിഗ്രഹം

കടയ്ക്കൽ: യോഗം കടയ്ക്കൽ യൂണിയൻ പരിധിയിൽ പ്രവർത്തിക്കുന്ന 3488 ഇടയ് ക്കോട് ശാഖയിൽ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഴിപാടായി വാങ്ങി സമർപ്പിക്കുമെന്ന് യോഗം വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇടയ്ക്കോട് ശാഖയിൽ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാഖ പ്രസിഡന്റ്‌ എസ്. സുരേഷ് അധ്യക്ഷനായിരുന്നു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ്, സെക്രട്ടറി ഇൻ ചാർജ് കെ. പ്രേംരാജ്, ശാഖ സെക്രട്ടറി സി. സുരേന്ദ്രൻ, പി. കെ സുമേഷ്, വി. അമ്പിളിദാസൻ, എസ്. വിജയൻ. എസ്. സുധാകരൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ്‌ സുധർമ്മ കുമാരി, സെക്രട്ടറി നിജി രാജേഷ്, പി. എസ് സജി, ബിജു, കെ എം മാധുരി, എം കെ. വിജയമ്മ എന്നിവർ സംസാരിച്ചു.

Author

54 Views
Scroll to top
Close
Browse Categories