പത്തനംതിട്ട യൂണിയൻ മേഖലാ സമ്മേളനം

എസ്.എൻ.ഡി.പി യോഗം പത്തനംതിട്ടയൂണിയന്റെ മേഖല സമ്മേളങ്ങൾ യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി:എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ മേഖല സമ്മേളങ്ങൾക്ക് കോന്നിയിൽ തുടക്കമായി. ശ്രീനാരായണ ദർശനത്തിനു സമാനമായ തത്വശാസ്ത്രം ലോകത്ത് മറ്റൊരിടത്തുമില്ലന്ന് മേഖല സമ്മേളത്തിൽ പ്രഭാഷണം നടത്തിയ എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. ടി. മന്മഥൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ യോഗം ഉത്‌ഘാടനം ചെയ്തു. യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, യുണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സജിനാഥ്, പി.കെ. പ്രസന്നകുമാർ, ജി.സോമനാഥൻ, കെ.എസ്.സുരേശൻ, പി.വി രണേഷ്, പി.സലിംകുമാർ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് എസ്.എസ്. ദിവ്യ, കോന്നി ശാഖ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട് എന്നിവർ സംസാരിച്ചു.

Author

132 Views
Scroll to top
Close
Browse Categories