ചങ്ങനാശ്ശേരി യൂണിയന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ്

എസ്.എന്‍.ഡി.പി. യോഗം ചങ്ങനാശ്ശേരി യൂണിയനുംകേരള കൗമുദിയും സംയുക്തമായി ചങ്ങനാശ്ശേരി ആനന്ദാശ്രമം ആഡിറ്റോറിയത്തില്‍ വച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനംചെയ്യുന്നു

ചങ്ങനാശ്ശേരി : എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയുടെ ധന്യ സാരഥ്യ രജതജൂബിലിആഘോഷത്തിന്റെ ഭാഗമായി കേരള കൗമുദിയും, എസ്.എന്‍.ഡി.പി. യോഗം ചങ്ങനാശ്ശേരി യൂണിയനും സംയുക്തമായി കോട്ടയം കിംസ് ആശുപത്രിയിലെ പ്രമുഖ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ചങ്ങനാശ്ശേരി ആനന്ദാശ്രമം ആഡിറ്റോറിയത്തില്‍ വച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനംചെയ്തു. എസ്. എന്‍. ഡി. പി യോഗം ചങ്ങനാശ്ശേരി യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സുരേഷ് പരമേശ്വരന്‍ സ്വാഗതം പറഞ്ഞു. കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ബാബുരാജ് മുഖ്യ പ്രസംഗം നടത്തി, കിംസ് ഹോസ്പിറ്റല്‍ അ ഡ് മിനിസ്‌ട്രേറ്റര്‍ . പ്രകാശ് മാത്യു ക്യാമ്പ് സന്ദേശം നല്‍കി. യൂണിയന്‍ വൈസ് പ്രസിഡന്റ് പി. എം ചന്ദ്രന്‍ കൃതജ്ഞതപറഞ്ഞു. യൂണിയന്റെ നേതൃത്വത്തിലുള്ള നെടുംകുന്നം ആര്‍.ശങ്കര്‍ സ്മാരക എസ്.എന്‍ കോളേജിലെ എന്‍.എസ്. എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സന്നദ്ധ സേവനം നടത്തി.

Author

645 Views
Scroll to top
Close
Browse Categories