രക്തതിലകം ചാര്‍ത്തി വനിതാസംഘം
സാമൂഹ്യ അനീതികള്‍ക്കെതിരെ പോരാടുമ്പോള്‍ അപ്രിയ സത്യങ്ങള്‍ പറയേണ്ടി വരുന്നത് വര്‍ഗീയതയായി ചിത്രീകരിക്കുന്നത് അന്യായമാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വിരല്‍ത്തുമ്പിലെ രക്തത്തുള്ളികളാല്‍ തിലകം ചാര്‍ത്തി, ചോര കൊടുത്തും നീര് കൊടുത്തും കവചം തീര്‍ക്കും എന്ന് പ്രതിജ്ഞ ചെയ്തുമാണ് ശക്തന്തമ്പുരാന് പ്രതിമയ്ക്ക് സമീപം പ്രതിഷേധം സംഘടിപ്പിച്ചത്.

തൃശൂര്‍: യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വര്‍ഗീയവാദിയായി ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ ചാനലിന്റെ അപചയത്തിലും അദ്ദേഹത്തിന്റെ ദേഹത്ത് കരിഓയില്‍ ഒഴിക്കാന്‍ ആഹ്വാനം ചെയ്ത മലപ്പുറം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നടപടിയിലും രക്തതിലകം ചാര്‍ത്തി പ്രതിഷേധി ച്ച് എസ്.എന്‍.ഡി.പി യോഗം കേന്ദ്ര വനിതാസംഘം.
സാമൂഹ്യ അനീതികള്‍ക്കെതിരെ പോരാടുമ്പോള്‍ അപ്രിയ സത്യങ്ങള്‍ പറയേണ്ടി വരുന്നത് വര്‍ഗീയതയായി ചിത്രീകരിക്കുന്നത് അന്യായമാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
വിരല്‍ത്തുമ്പിലെ രക്തത്തുള്ളികളാല്‍ തിലകം ചാര്‍ത്തി, ചോര കൊടുത്തും നീര് കൊടുത്തും കവചം തീര്‍ക്കും എന്ന് പ്രതിജ്ഞ ചെയ്തുമാണ് ശക്തന്തമ്പുരാന് പ്രതിമയ്ക്ക് സമീപം പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രകടനത്തിന് കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, വൈസ്പ്രസിഡന്റ് ഇ.എസ്. ഷീബ, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്, ജില്ല കോഓര്‍ഡിനേറ്റര്‍ ഇന്ദിരാദേവി, തൃശൂര്‍ യൂണിയന് വനിതാസംഘം സെക്രട്ടറി രാജശ്രീ, ജോളി ഡില്‍ഷന്‍, അജിത, മിനി, ലത തുടങ്ങിയവര്‍ നേതൃത്വം നല്കി.



പ്രതിഷേധവുമായി രാജാക്കാട് യൂണിയൻ

രാജാക്കാട് യൂണിയൻ്റെ നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. രാജാക്കാട് യൂണിയൻ പ്രസിഡൻ്റ് എം ബി ശ്രീകുമാർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ എസ് ലതീഷ് കുമാർ, യോഗം അസിസ്റ്റൻ്റ് സെക്രട്ടറി കെ ഡി രമേശ്, യൂണിയൻ വൈസ് പ്രസിഡൻ്റ് ജി അജയൻ, തുടങ്ങിയവർ സംസാരിച്ചു.
കൗൺസിലർമാരായ കെ കെ രാജേഷ് എൻആർ വിജയകുമാർ, സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂത്ത്മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് യൂണിയൻ സൈബർ സേന ചെയർമാനുമായ ജോബി വാഴാട്ട്, യൂത്ത് മുവ്മെൻ്റ് പ്രസിഡൻ്റ് വിഷ്ണു ശേഖർ സെക്രട്ടറി സനൽ കെ ആർ വനിതാ സംഘം പ്രസിഡൻ് രജനി തങ്കച്ചൻ സെക്രട്ടറി വിനീതാസുബാഷ്, യൂത്ത്മൂവ്മെൻ്റ്, വനിതാ സംഘം സൈബർ സേന യൂണിയൻ തല പ്രവർത്തകർ, വിവിധ ശാഖായോഗം പ്രസിഡ ൻ്റുമാർ സെക്രട്ടറിമാർ ശാഖാ കമ്മറ്റി അംഗങ്ങൾ യൂത്ത് മൂവ്മെൻ്റ് വനിതാ സംഘ പ്രവർത്തകർ നൂറ് കണക്കിന് സംഘടനാ സ്നേഹികളും പ്രവർത്തകരും പങ്കെടുത്തു.











