കാവ്യതാരകമേ മിഴി തുറക്കുമ്പോൾ

കാവ്യതാരകമേ നിൻ മിഴി തുറക്കുമ്പോൾ
എന്നകതാരിലൊരായിരം വർണ്ണങ്ങൾ വിടരുന്നു

കടലോളം കദനങ്ങളൊ ക്കെയും മിഴി പൂട്ടി ഉന്മാദമുണരുമെൻ ചിത്തം

ഗഗനത്തിലായാടി തിമിർക്കുമെൻമാനസം
പുലർകാല ഹിമം പോൽ പതിയുമെന്നകതാരിലായി

തരു മഞ്ഞിൻ കണം പോൽ
സ്പർശിക്കുമെൻ ഹൃത്തടം തന്നിലായി

കാവ്യതാരകമേ നിൻ മിഴിക്കുള്ളിലായി
ഉറവവറ്റാത്തൊരു കാവ്യ ഭാവത്താൽ
ഉണരുവാൻ കഴിയുകിൽ

പൊൻ പ്രഭ ചൊരിയുമീ ഉലകിലായെപ്പോഴും
കാവ്യ താരക പ്രഭയാൽ തിളങ്ങീടട്ടെ ഉലകവും
തളിരണിയട്ടെ എൻ സ്വപ്നവും നിന്നിലായി…..

Author

54 Views
Scroll to top
Close
Browse Categories