വാസ്തവം, അവാസ്തവം

കണ്ണാടി എന്നു കേട്ടാലോ
മനസ്സിൽ സന്തോഷമാവും
നോക്കുമ്പോഴെപ്പോഴും മുന്നിൽ
വാസ്തവം വന്നു നിറയും

സന്തോഷം തരുന്ന കറുപ്പ്‌
സന്താപം തരുന്ന കറുപ്പ്‌
അങ്ങനെ പലതും, ഒരു
ചില്ല് നമ്മോടു സംസാരിക്കും

നല്ല സുഹൃത്ത് വിശ്വസിക്കാം
സംവദിച്ചു കൊണ്ടിരിക്കും
ഒരിക്കലും കള്ളം പറയില്ല
നേർ രൂപങ്ങൾ മാത്രം തരും

കിണറ്റിങ്കരയിൽ പൂച്ച
സത്യം കാണും കാട്ടിൽ പോകും
പുതിയ ജീവിതം തേടും
നിത്യ സ്വാതന്ത്ര്യം ഭുജിക്കും

കുറുക്കൻ സിംഹത്തെ
പറ്റിച്ചതോർത്താൽ കാര്യങ്ങൾ
വേഗം ഗ്രഹിക്കാനല്പം ജ്ഞാനം
വേണം, വിരുതൊക്കെ വേണം

പാരതന്ത്ര്യം ,താനകത്തു
നോക്കി കൊണ്ടിരിക്കണം
നുകം കുടഞ്ഞെറിയണം
ഉഴവൂ ചാലിൽ സ്വാതന്ത്ര്യം

പ്രഭാതത്തിൽ പ്രപഞ്ചത്തിൻ
വർണ്ണങ്ങൾ വരച്ചിട്ടതാര്
ജലകണങ്ങൾ രചിച്ച
കവിതകൾ വിസ്മയങ്ങൾ

മഞ്ഞു തുള്ളിയിൽ സൂര്യൻ
കാണുന്നതെന്ത് ?നിറങ്ങൾ
കാണുന്നതാര്,മാറ്റങ്ങൾ
കാണാമറയത്തും കാഴ്ച്ചകൾ

ദൂരദർശിനിയിൽ കാണുന്നതു
വ്യാമോഹങ്ങളോ? സത്യമോ
സൂക്ഷ്മ ദർശിനിയിൽ കാണുന്നതു
സത്യമോ മിഥ്യയോ !

വീട്ടിനുള്ളിൽ മതിവരാതെ
മതിവരാതെ,കണ്ണാടി
നോക്കിക്കൊണ്ടിരിക്കുന്നവൾക്ക്‌
തൃപ്തിയെത്ര അകലെ

കണ്ണാടിയിൽ കണ്ടതാരെ?
ഞാൻ കണ്ടതാണോ നീ കണ്ടത്
ഓരോരുത്തരും ഓരോന്ന്
ഓരോ സമയം ഓരോന്ന്

കാഴ്ച്ചകൾ ചിന്തയുടെ
ബഹിർസ്ഫുരണങ്ങൾ മാത്രം
കാഴ്ചകളിൽ വാസ്തവമുണ്ടോ
കൂടുതൽ അവാസ്തവമോ

പ്രിയങ്ങൾ അപ്രിയങ്ങൾ,
അതിനപ്പുറം വാസ്തവങ്ങൾ
നമ്മെ ബോധ്യപ്പെടുത്തുന്ന
പ്രിയപ്പെട്ട സത്യമേത്

9446971133

Author

64 Views
Scroll to top
Close
Browse Categories