ശ്രീയാണ് താരം

157 മാത്രമെടുത്ത ഇന്ത്യ പരാജയം മണത്തു. പാകിസ്ഥാന് ജയിക്കാന്‍ 13 റണ്‍സ് കൂടി വേണ്ടിയിരിക്കെ ഒരു സിക്‌സര്‍.

പ്രഥമട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയം 15 വര്‍ഷം പിന്നിട്ടു. ഇന്ത്യയുടെ അന്നത്തെ വിജയശില്പിയെ ഇന്നത്തെ താരങ്ങളില്‍ ചിലരെങ്കിലും ഓര്‍മ്മിക്കുന്നു. എസ്. ശ്രീശാന്ത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗ് സ്റ്റേഡിയത്തില്‍ ധോണിയുടെ ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടി. 157മാത്രമെടുത്ത ഇന്ത്യ പരാജയം മണത്തു. പാകിസ്ഥാന് ജയിക്കാന്‍ 13 റണ്‍സ് കൂടി വേണ്ടിയിരിക്കെ ഒരു സിക്‌സര്‍. എന്നാല്‍ ജോഗിന്ദര്‍ ശര്‍മ്മയുടെ മൂന്നാം പന്തില്‍ പാകിസ്ഥാന്റെ മിസ്ബാഉള്‍ഹഖ് ശ്രീശാന്തിന്റെ കൈയില്‍ ഒതുങ്ങി.ഇന്ത്യക്ക് അഞ്ച് റണ്‍സ് വിജയം. ശ്രീശാന്തിന്റെ കോരിത്തരിപ്പിക്കുന്ന ആ ക്യാച്ച് ആര്‍ക്ക് മറക്കാനാകും?

Author

107 Views
Scroll to top
Close
Browse Categories