എസ്.എന്‍.ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും എഡ്യൂഫെസ്റ്റും

ചേര്‍ത്തല: എസ്.എന്‍. ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികവും, എഡ്യൂഫെസ്റ്റ്, യാത്രയയപ്പ് എന്നിവയുടെ ഉദ്ഘാടനവും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സാബു കണ്ണാര്‍ക്കാട് അദ്ധ്യക്ഷത വഹിച്ചു. ചേര്‍ത്തല ആര്‍.ഡി.സി. കണ്‍വീനര്‍ കെ.വി. സാബുലാല്‍, പി.ടി.എ. വൈസ്പ്രസിഡന്റ് ശിപി വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ ബിജി ദാമോദരന്‍, കെ.സി. ലത എന്നിവര്‍ക്കുള്ള യാത്രയയപ്പും ആദരവും, ദേശീയ അദ്ധ്യാപക അവാര്‍ഡ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ‘ഗുരുശ്രേഷ്ഠ’ പുരസ്‌കാരം നേടിയ സുദീപ് പി. ദാസ്, ഗൈഡ് ക്യാപ്റ്റന്‍ പദവിയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കി ‘ലോങ് സര്‍വീസ്’ അവാര്‍ഡ് നേടിയ ജി.അജി, കായിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കിയ എസ്. നിഖില്‍ എന്നിവരെയും ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി. പ്രസന്നകുമാര്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ധന്യപ്രതാപ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കലാവിരുന്നില്‍ സരിഗമപ ഫെയിം അഭിറാം മല്ലാരി പരിപാടികള്‍ അവതരിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Author

123 Views
Scroll to top
Close
Browse Categories