വീണ്ടും ഉപയോഗിക്കാം,പാഴ് വസ്തുക്കൾ
സബ് സിഡിയുമായി കേന്ദ്രസർക്കാർ

സർക്കുലർ ഇക്കോണോമി എന്നാൽ ഉപയോഗിക്കൂ വലിച്ചെറിയൂ , എന്നതിന് പകരം പുനർ ഉപയോഗിക്കൂ , റിപ്പയർ ചെയ്ത് ഉപയോഗിക്കൂ എന്നാണ് അർത്ഥമാക്കുന്നത്. റീസൈക്കിൾ, റിപ്പയർ എന്നിവയാണ് എന്നതാണ് സർക്കുലർ ഇക്കോ ണോമിയുടെ പ്രത്യേകത. ഇത്തരത്തിൽ വരുന്ന സൂക്ഷ്മ-ചെറുകിട സംരംഭകർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര വ്യവസായ മന്ത്രാലയം. എം എസ് എം ഇ സ്കീം ഫോർ പ്രമോഷൻ ഓഫ് ഇൻവെസ്റ്റ്മെന്റ് ഇൻ സർക്കുലർ ഇക്കോണമി (MSME scheme for promotion of investment in circular economy)(MSc spice) എന്നതാണ് പദ്ധതിയുടെ പേര്. ഈ പദ്ധതി കേന്ദ്രസർക്കാരിന്റെ സൂക്ഷ്മ ചെറുകിട വ്യവസായ മന്ത്രാലയം നടപ്പാക്കിവരുന്ന ഒന്നാണ്.
ലക്ഷ്യങ്ങൾ
1) Reduce (കുറയ്ക്കുക) ഗുണമേന്മ കുറയ്ക്കാതെ തന്നെ വിഭവങ്ങൾ പരമാവധി കുറച്ച് ഉപയോഗിക്കുക.
2- Re – use ( പുനർ ഉപയോഗം) വിഭവങ്ങളുടെ ഉപഭോഗ കാലാവധി വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുക.
3) Re – Cycle (പുനചം ക്രമണം) ഉപയോഗശൂന്യമായ തള്ളിക്കളയാതെ പുതിയ ഉത്പന്നങ്ങളായി വീണ്ടും വീണ്ടും ഉപയോഗിക്കുക.
സമ്പത്ത് വ്യവസ്ഥയുടെ വികസനം പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നിലനിർത്തിക്കൊണ്ടുതന്നെ ഉണ്ടാക്കുക എന്നുള്ളതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.SIDBIയാണ് ഇതിൻറെ നിർവഹണ ഏജൻസി.

പദ്ധതി ആനുകൂല്യങ്ങൾ
» 50 ലക്ഷം രൂപ വരെ ചെലവ് വരുന്ന പ്ലാന്റ് മെഷിനറി എന്നിവയുടെ നിക്ഷേപത്തിൽ 25% സബ് സിഡിയായി നൽകുന്നു. 12.5 ലക്ഷം രൂപയാണ് ഇങ്ങനെ പരമാവധി നൽകുക.
അർഹത
» ഉദ്യം രജിസ്ട്രേഷനുള്ള രാജ്യത്തിനകത്ത് പ്രവർത്തിച്ചുവരുന്ന സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ ആയിരിക്കണം.
» വായ്പാ ബന്ധിത മൂലധന സബ് സിഡി ആയതിനാൽ വായ്പ എടുക്കുന്ന സംരംഭകർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ.
» വായ്പ കാലാവധി കുറഞ്ഞത് മൂന്നുവർഷം ഉണ്ടായിരിക്കണം
» 2023-24 മുതൽ 2026-27 വരെ യാണ് പദ്ധതിക്ക് പ്രാബല്യം ഉണ്ടാകുക.
11 വിഭാഗം സംരംഭങ്ങളിൽ
പദ്ധതി നടപ്പാക്കും
ഇനി പറയുന്ന മേഖലകളിൽ വരുന്ന സംരംഭങ്ങൾക്കാണ് ഇത് പ്രകാരമുള്ള സബ് സിഡി ആനുകൂല്യങ്ങൾക്ക് അർഹത.
പ്ലാസ്റ്റിക്, റബ്ബർ, ഇലക്ട്രോണിക് വേസ്റ്റ്, മുനിസിപ്പൽ ഖര / ജല മാലിന്യങ്ങൾ, മർദ്ദിത ബയോഗ്യാസ്, ലിഥിയം ബാറ്ററികൾ, കാലാവധി കഴിഞ്ഞ വാഹനങ്ങൾ, സ്ക്രാപ്പ് മെറ്റൽ, സോളാർ പാനലുകൾ, ജിപ്സം ഉൽപ്പന്നങ്ങൾ, അപകടകരമായ വ്യവസായ മാലിന്യം എന്നിവയെ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

പദ്ധതിയിൽ
3 ഘടകങ്ങൾ
ഇതു പ്രകാരം മൂന്ന് ഘടകങ്ങൾ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്നു.അതിനായി ഇനി പറയുന്ന തുകകൾ വകയിരുത്തിയിട്ടുണ്ട്
1 – വായ്പ ബന്ധിത മൂലധന സബ്സിഡി 450 കോടി .
2-ബോധവൽക്കരണ പരിപാടികൾ – 15 കോടി .
3-വിവരം, പഠനം, ആശയ വിനിമയം എന്നിവയ്ക്ക് – 7.50 കോടി.
SIDBI വഴി അപേക്ഷിക്കണം
കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് വേണ്ടി സിഡ്ബി യാണ് പദ്ധതി നടപ്പിലാക്കുന്നത് SIDBI യുടെ സൈറ്റിൽ കയറിയാൽ വിശദമായ വിവരങ്ങൾ ലഭിക്കും. അതനുസരിച്ച് വേണം അപേക്ഷ തയ്യാറാക്കി സമർപ്പിക്കാൻ.
സംസ്ഥാന സർക്കാർ ഇ എസ് ജി പോളിസി നടപ്പിലാക്കാൻ തയ്യാറെടുക്കുന്ന ഈ സമയത്ത് ഈ കേന്ദ്ര പദ്ധതികളുടെ പ്രാധാന്യം വളരെ വലുതാണ്.
[email protected]






