പ്രഭാഷകരത്നം അവാർഡ് നേടിയ പി.ടി. മന്മഥനെ ആദരിച്ചു

ആർ.ശങ്കർ പ്രഭാഷകരത്നം അവാർഡ് നേടിയ പി.ടി.മന്മഥനെ എസ്.എൻ.ഡി.പി.യോഗം പാണാവള്ളി മേഖല ചെയർമാൻ കെ.എൽ. അശോകൻ ആദരിക്കുന്നു

പൂച്ചാക്കൽ: ആർ.ശങ്കർ ട്രസ്റ്റ് ഏർപ്പെടുത്തിയ ആർ.ശങ്കർ പ്രഭാഷകരത്നം അവാർഡ് നേടിയ പി.ടി.മന്മഥനെ എസ്.എൻ.ഡി.പി.യോഗം പാണാവള്ളി മേഖല പ്രവർത്തക യോഗം ആദരിച്ചു. ചെയർമാൻ കെ.എൽ. അശോകൻ ഉദ്ഘാടനം ചെയ്തു.മേഖല കൺവീനർ ബിജുദാസ്, വൈസ് ചെയർമാൻ ടി.ഡി. പ്രകാശൻ, ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി, മേഖല നിർവ്വഹണ സമിതി അംഗങ്ങളായ പി.പി.ദിനദേവ്, പി. വിനോദ് ,യൂത്ത് മൂവ്മെന്റ് മേഖല പ്രസിഡന്റ് നിധിൻ തിരുനല്ലൂർ, സെക്രട്ടറി ആർ. ദേവദാസ്, വനിത സംഘം കേന്ദ്ര സമിതി അംഗം പ്രൊഫ. ഷൈനി മോഹൻ, മേഖല സെക്രട്ടറി രേണുക മനോഹരൻ, വൈസ് പ്രസിഡന്റ് ബേബി ബാബു, ട്രഷറർ അനിത ടീച്ചർ, സൈബർ സേന പ്രതിനിധി മഹേഷ് പുന്നാപ്പള്ളി, എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് അജി ഗോപിനാഥൻ, ശ്രീനാരായണ ഹയർ സെക്കന്ററിസ്ക്കൂൾ പ്രിൻസിപ്പൽ ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Author

154 Views
Scroll to top
Close
Browse Categories