പിതൃവനം

ചുടലയിലെ ചിതയിൽ
ആളുന്ന അഗ്നിതൻ
നാവുകൾ ഉരുവിടും
മരണമെന്ന സത്യത്തെ
ഉരുവിടും മന്ത്രങ്ങൾ.
അഞ്ചുചേർന്ന ഭൂതങ്ങൾ
പിരിഞ്ഞുപോയ്
സമഷ്ടിതൻ ഭൂതത്തിൽ
വിലയനം ചെയ്യുന്നു.
ജീവൻ തുടിപ്പിച്ച്
തരളിതമാക്കിയ
പ്രാണങ്ങളഞ്ചും
പക്ഷികൾപോൽ ചിറകടിച്ച്
എവിടെയോ പോയ് മറയുന്നു.
അഗ്നിമേയുന്ന പിതൃവനത്തിൽ
ഗർവിൻ തൃണനാമ്പുകൾ
ഒരിഴ വേരുപോലും
ബാക്കിവെയ്ക്കാതെ
കത്തിയെരിഞ്ഞു പോകുന്നു.
അഗ്നി അശിച്ചു
തുപ്പിയ ചുടലഭസ്മം
നശ്വരപ്രഞ്ചത്തിൻ
നിദർശനപാഠങ്ങൾ.
8943813300






