മായാത്ത കാല്പാടുകള്‍

മണ്ണില്‍പ്പതിച്ചു കിടക്കുന്നു മാനവ
മൈത്രിതന്‍ ഗാഥമുഴക്കിയൊരങ്ങതന്‍
നിര്‍മ്മലരൂപം പ്രതിച്ഛായ നല്കിയ
സ്‌നേഹപ്രതിമ തകര്‍ത്തതാരിന്നലെ?
വര്‍ണ്ണവ്യത്യാസം മനുഷ്യരെ തങ്ങളില്‍
മാറ്റി നിറുത്തിയ പോയകാലങ്ങളില്‍
വന്നു നീ നാടിന്റെ സംരക്ഷണത്താനായ്
അന്നൊരുദേവനായ് മണ്ണില്‍പിറന്നവന്‍
ഭ്രാന്താലയമെന്ന് ശ്രീവിവേകാനന്ദ
സ്വാമികള്‍ പേരിട്ടകേരളമിപ്പോഴും
നൊന്തുപിടഞ്ഞു കരയുന്നുകേവലം
അന്ധര്‍ നയിക്കും കപടത കാണവേ
എത്രയുഗങ്ങള്‍ കഴിഞ്ഞാലുമങ്ങതന്‍
സത്യപ്രകാശം ചൊരിഞ്ഞിടും വാക്കുകള്‍
ശക്തിയും ചൈതന്യവും നല്കി ഞങ്ങളെ നിത്യവും
മുന്നോട്ട് മേല്‍മേല്‍ നയിക്കുക.

98465 69425

Author

115 Views
Scroll to top
Close
Browse Categories