ചങ്ങല വീണാൽ

ഈററക്കാട്ടിലിറങ്ങി രാവിൽ
തീററയ്ക്കായൊരു കൊമ്പൻ
ഒററക്കൊമ്പനൊടൊപ്പം കാണാം
പിടിയാനകളുടെ കൂട്ടം
പറ്റിച്ചേർന്നു നടക്കും കുട്ടി-
ക്കൊമ്പൻമാരും ചേർന്നാൽ
ഉത്സവഘോഷംതന്നെ കാട്ടിൽ;
അതിരില്ലൊന്നിനുമവിടെ!
അന്നം തേടി വെള്ളം തേടി
കൂട്ടംകൂടി നടക്കും
ഗജഗണമൊരു ഗുണപാഠം മാനുഷ-
രോടായോതുകയല്ലോ:
‘ചങ്ങല വീഴാതുള്ളൊരു ജീവിത-
മത്രമനോജ്ഞം മണ്ണിൽ
ചങ്ങല കാലിൽ വീഴുമ്പോഴത്
നരകസമാനം, കഷ്ടം! ‘
9947235243
[email protected]






