അയാൾ

ഉത്തരവാദിത്വങ്ങളുടെ വേനൽ ചൂടിൽ
ഉണങ്ങിപോയൊരു
വന്മരമായിരുന്നു
അയാൾ……..

ഇനിയൊരുവർഷകാലത്തിനും ജീവൻ വയ്പ്പിക്കാനാകത്തവിധം
തായ് വേര് പോലും ഉണങ്ങിയിട്ടും തായ്ത്തടിയുടെ
ഇത്തിരി നിഴലിൽ പ്രിയപ്പെട്ടവർക്ക്
തണലേകാൻ വെമ്പൽ പൂണ്ടവൻ…..
അവസാന
“പച്ചപ്പും”പ്രിയപ്പെട്ടവർക്ക്പകുത്തു നൽകി
നീരുവറ്റിയ ചണ്ടിയായിപിഴുതു
വീണപ്പോഴും ആരോ പറയുന്നുണ്ടായിരുന്നു
“നല്ല കാതലുള്ള തടിയാണെന്ന് “.

നല്ലകാതലായികരുതി വച്ച അവസാന
സമ്പാദ്യവും പങ്കിട്ടെടുത്തവരിൽ
ഒരുവൻ മന്ത്രിച്ചു
“പാവമായിരുന്നു
അച്ഛൻ “……

Author

128 Views
Scroll to top
Close
Browse Categories