പ്രായശ്ചിത്ത വഴികള്‍

ഓരോ ചര്‍ച്ചും പ്രായശ്ചിത്തമാണ്.
മുന്‍തലമുറയുടെ തെറ്റുകളോര്‍ത്ത്
പിന്‍തലമുറകളുടെ
ഉള്ളുലഞ്ഞ പ്രായശ്ചിത്തം!
ഓരോ കുരിശും
സത്യത്തിനുമേല്‍
അധികാരത്തിന്റെ ദുഷ്ടസമൂഹം
നടത്തിയ, മനുഷ്യരാഹിത്യ പ്രതീകം.
നീതിമാനൊപ്പം
കൊള്ളക്കാരനെ ചേര്‍ത്തു നിറുത്തി
കപടവിധി നടപ്പാക്കിയ സത്യനിരാസം!

കാലവൃക്ഷത്തിന്റെ ഇലകളേറെ
ക്കൊഴിഞ്ഞിട്ടും
മായുന്നില്ല, മാറുന്നില്ല
സത്യത്തിനു മേല്‍
അസത്യകീടങ്ങളുടെ
ആധിപത്യവും കൊലക്കൊതിയും!

Author

117 Views
Scroll to top
Close
Browse Categories