വെള്ളാപ്പള്ളി നടേശന്‍ ഭരണസാരഥ്യ സുവര്‍ണജൂബിലി കോംപ്ലക്‌സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ഭരണസാരഥ്യത്തില്‍ 60 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായുള്ള സുവര്‍ണജൂബിലി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ചേര്‍ത്തല: വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ഭരണസാരഥ്യത്തില്‍ 60 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായുള്ള സുവര്‍ണ ജൂബിലി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, ഖജാന്‍ജി സി. എസ്. സ്വാമിനാഥന്‍, ജോയിന്റ് സെക്രട്ടറി ടി.കെ. അനില്‍ബാബു, ദേവസ്വം മാനേജര്‍ മുരുകന്‍ പെരക്കന്‍, കമ്മിറ്റി അംഗങ്ങളായ കെ.വി. കമലാസനന്‍, ടി.കെ. സജീവ്, പി.വി. പ്രേമചന്ദ്രന്‍, പി.ജെ. സജി, കെ.എം. നിഷ, ഷാനിമോള്‍ കരിയില്‍ എന്നിവര്‍ പങ്കെടുത്തു.

മൂന്നു നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തില്‍ ഷോപ്പിംഗ് സെന്റര്‍, ഓഡിറ്റോറിയം, ചിക്കരമുറികള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. 20 കോടിയാണ് നിര്‍മ്മാണ ചിലവ്. എറണാകുളം ബിറാം നിര്‍മ്മാണ്‍ പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്

Author

118 Views
Scroll to top
Close
Browse Categories