എന്റെ കവിത

പട്ടുചൂടി എത്തും
എന്റെ കവിത:

പൊൻ ചഷകങ്ങളിൽ
നിറയ്ക്കപ്പെട്ടില്ലെങ്കിലും

മഹാവിരുന്നുകളിൽ
വാ‍ഴ്ത്തപ്പെട്ടില്ലെങ്കിലും

വിരലുകളും വിരലുകളും
ആലിംഗനം ചെയ്തില്ലെങ്കിലും

ചുണ്ടുകളും ചുണ്ടുകളും
മൊത്തിമുകർന്നില്ലെങ്കിലും

ചൊരിയുന്ന പൊൻനാണ്യങ്ങൾ
മിന്നലുചൂടിച്ചില്ലെങ്കിലും

അതേ വിരുന്നുശാലയിൽ
അതേ ചഷകങ്ങൾക്കുമുന്നിൽ

അതേ വിരലുകളും
അതേ ചുണ്ടുകളും

അതേ പൊൻനാണ്യങ്ങളും
കണ്ടും കണ്ടും കണ്ടും നില് ക്കേ

ഇന്നല്ലെങ്കിൽ നാളെ
തങ്കത്തളികയിൽ

പട്ടുമൂടിയെത്താനുള്ള
ശിരസ്സാണ്
എന്റെ കവിത

9447060178

Author

131 Views
Scroll to top
Close
Browse Categories