രണ്ടു കുഞ്ചിരോമക്കവിതകൾ
1
പ്രാർത്ഥന
പിൻകഴുത്തിൽ കുതിരക്കുഞ്ചിരോമങ്ങളുള്ള
വാലിൽ മിന്നാമിനുങ്ങുകളെ വഹിക്കുന്ന
എന്റെ കാമുകിക്ക് …
നക്ഷത്രങ്ങൾക്കിടയിലൂടെ എന്നിലേക്കൂർന്നുവീണവളേ ,
ഞാനുറങ്ങുമ്പോളെങ്കിലും
എന്റെ ചെവിയരികിൽ മൂളാതിരിക്കുക ;
ഒരിക്കലും
കുത്താത്ത
കുടിക്കാത്ത
എന്റെ മാലാഖയാവുക!
2
പ്രിയ ഏകാധിപതീ
എനിക്കു നിന്റെ കൂടെ വരണം ;
ആരും തൊടാത്ത എന്റെ പിൻകഴുത്തിലെ കുഞ്ചിരോമങ്ങൾ; ആരും അനാവൃതമാക്കാത്ത എന്റെ കുതിരപ്പൂതികൾ..
കഴുത്തു നീട്ടുന്നു ഞാൻ,
നിൻ കാമുകിക്കുതിരയായ്….!