ഉദ്യം രജിസ്‌ട്രേഷന്‍

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നുണ്ടെങ്കില്‍ നേടിയിരിക്കേണ്ട ഒരു രജിസ്‌ട്രേഷന്‍ ആണ് ഇത്.

ഉദ്യം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് സംരംഭകര്‍ക്കുള്ളത്. എസ്എസ് ഐ രജിസ്‌ട്രേഷന്‍ സംരംഭകര്‍ക്ക് സുപരിചിതമാണ്. അതു് പരിഷ്‌കരിച്ച് എം.എസ്.എം. ഇ മെമ്മോറാണ്ടം, ഉദ്യോഗ് ആധാര്‍ എന്നീ രജിസ്‌ടേഷനുകള്‍ SSl യുടെ സ്ഥാനത്ത് നല്‍കി വന്നു. നിലവിലുള്ള ചെറുകിട വ്യവസായങ്ങളുടെ രജിസ്‌ട്രേഷന്‍ ഉദ്യം രജിസ്‌ട്രേഷന്‍ ആണ് . അതിന്റെ സവിശേഷതകള്‍ ഇവയാണ്.
2020 ജൂലൈ ഒന്നുമുതലാണ് ഉദ്യം രജിസ്‌ട്രേഷന്‍ നിലവില്‍ വന്നത്.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നുണ്ടെങ്കില്‍ നേടിയിരിക്കേണ്ട ഒരു രജിസ്‌ട്രേഷന്‍ ആണ് ഇത്.

ഇത് ഒരു സ്റ്റാറ്റ്യൂട്ടറി രജിസ്‌ട്രേഷന്‍ അല്ല . എന്നാല്‍ ചില ആനുകൂല്യങ്ങളും സംരക്ഷണവും ലഭിക്കുന്നതിന് ഈ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഉദാഹരണമായി ബാങ്ക് വായ്പകൾക്ക് പലിശ ആനുകൂല്യങ്ങള്‍, മുന്‍ഗണന, ടെന്‍ഡര്‍ സൗജന്യങ്ങള്‍, സബ്‌സിഡി എന്നിവക്ക്.

പുതിയ രജിസ്‌ട്രേഷന്‍
എങ്ങനെ എടുക്കാം ?

ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തി ഓണ്‍ലൈനായി പുതിയ രജിസ്‌ട്രേഷന്‍ എടുക്കാവുന്നതാണ്. ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടറില്‍ കയറി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. രേഖകള്‍ ഒന്നും തന്നെ അപ്ലോഡ് ചെയ്യേണ്ടതില്ല. ആധാറുമായി തന്റെ സംരംഭത്തെ ബന്ധപ്പെടുത്തുന്നു എന്നുള്ളതാണ് ഉദ്യം രജിസ്‌ട്രേഷന്റെ സവിശേഷത.രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ രജിസ്‌ട്രേഷന്‍ നമ്പറും തുടര്‍ന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. പോര്‍ട്ടലില്‍ കാണുന്ന രജിസ്‌ട്രേഷന്‍ ഫോമില്‍ സൗജന്യമായി അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കാം.
ഒരു സംരംഭകന്‍ ഒന്നില്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ എടുക്കുവാന്‍ പാടില്ല.
ഒന്നില്‍ കൂടുതല്‍ സംരംഭം ഉണ്ടെങ്കിലും ഒറ്റ രജീസ്‌ട്രേഷനേ അനുവദിക്കൂ. എല്ലാത്തിന്റേയും വിവരങ്ങള്‍ നിലവിലുള്ള സര്‍ട്ടിഫിക്കറ്റില്‍ തന്നെ ഉള്‍പ്പെടുത്തണം.

നിര്‍മ്മാണവും സേവനവും മറ്റ് അധിക പ്രവര്‍ത്തികളും ഉണ്ടെങ്കിലും എല്ലാം ഒരേ രജിസ്‌ട്രേഷനില്‍ തന്നെ ഉള്‍പ്പെടുത്തണം
ഒരു വ്യക്തിക്ക് ഒരു ആധാര്‍ നമ്പറില്‍ ഒരേ ഒരു ഉദ്യം രജിസ്‌ട്രേഷന്‍ മാത്രമേ അനുവദിക്കൂ.
വ്യാപാരസ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ ഉദ്യം എടുക്കാം.
നിലവില്‍ ഉദ്യോഗ് ആധാര്‍, MSME മെമ്മോറാണ്ടം, എസ്എസ്‌ഐ രജിസ്‌ട്രേഷന്‍, എന്നിവ ഉള്ളവര്‍ നിര്‍ബന്ധമായും ഉദ്യം രജിസ്‌ട്രേഷന്‍ എടുത്തിരിക്കേണ്ടതാണ്.
പ്രവര്‍ത്തനം തുടങ്ങിയതും തുടങ്ങാത്തതുമായ സ്ഥാപനങ്ങള്‍ക്കും ഉദ്യം രജിസ്‌ട്രേഷന്‍ എടുക്കാം.
സ്ഥാപനത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അത് സമയത്ത് തന്നെ രേഖപ്പെടുത്തി രജിസ്‌ട്രേഷന്‍ കാലാനുസൃതമായി പുതുക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.
മറ്റ് ഏതൊരു സ്ഥാപനത്തിലെ രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലും ഉദ്യം രജിസ്‌ട്രേഷന്‍ എടുക്കാവുന്നതാണ്.
ഉദ്യം രജിസ്‌ട്രേഷന്‍ പുതുതായി എടുക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്

പുതിയ
നിര്‍വചനം

സൂക്ഷ്മ സംരംഭം : എന്നാല്‍ പ്ലാന്റിലും മിഷനറിയിലും ഉപകരണങ്ങളിലും ഉള്ള നിക്ഷേപം ഒരുകോടി രൂപ അധികരിക്കാതെയും വാര്‍ഷിക വിറ്റു വരവ് അഞ്ചു കോടി അധികരിക്കാതെയും ഉള്ളവ.
ചെറുകിട സംരംഭം: എന്നാല്‍ പ്ലാന്റ് മിഷനറി ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപം 10 കോടിയില്‍ അധികരിക്കാതെ ഇരിക്കുകയും വാര്‍ഷിക വിറ്റ് വരവ് 50 കോടിയില്‍ അധികരിക്കാതിരിക്കുകയും വേണം.
ഇടത്തരം സംരംഭം: എന്നാല്‍ പ്ലാന്റ് മെഷിനറി, ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപം 50 കോടിയില്‍ അധികരിക്കാതിരിക്കുകയും വിറ്റു വരവ് 250 കോടിയില്‍ അധികരിക്കാതിരിക്കുകയും വേണം.

ഇവയ്ക്കു മുകളില്‍ വരുന്നവ
വന്‍കിട
സംരംഭങ്ങളാണ്

സംയുക്ത മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒരു മാനദണ്ഡത്തില്‍ വ്യത്യാസം വന്നാല്‍ കാറ്റഗറിയും മാറും. എന്നിരുന്നാലും ഒരു സ്ഥാപനത്തിന് ഉയര്‍ന്ന കാറ്റഗറിയില്‍ മാത്രമേ മാറാന്‍ കഴിയൂ.
കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് അതിന്റെ മൂല്യം ഒഴിവാക്കി കൊണ്ടുള്ള വിറ്റു വരവ് മാത്രമേ കണക്കാക്കുകയുള്ളൂ എന്ന് നോട്ടിഫിക്കേഷന്‍ പറയുന്നുണ്ട്.

എം.എസ്.എം. ഇ ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ എന്നീ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമാക്കുന്നതിന് വേണ്ട ഏകജാലക സംവിധാനമായി പ്രവര്‍ത്തിക്കുന്നതാണ്. ചെറുകിട വ്യവസായങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് രാജ്യത്താകമാനം ഒരു യൂണിക് നമ്പര്‍ ആണ് ഉദ്യം രജിസ്‌ട്രേഷന്‍ വഴി ലഭിക്കുക. സര്‍ക്കാര്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഉദ്യം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

Author

Scroll to top
Close
Browse Categories