നെടുങ്കണ്ടം യൂണിയന്റെ പ്രതിഷേധം

നെടുങ്കണ്ടം യൂണിയന്‍ പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ നടത്തിയ പ്രതിഷേധം.

നെടുങ്കണ്ടം: നെടുങ്കണ്ടം ആശാരിക്കണ്ടം ആനികുന്നേല്‍ വീട്ടില്‍ ഷീബാ ദിലീപ് ജപ്തിയ്ക്കിടെ തീപ്പൊള്ളലേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യോഗം നെടുങ്കണ്ടം യൂണിയന്‍ പ്രവര്‍ത്തകര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ പ്രകടനം നടത്തി’

പൊലീസിനെ ഉപയോഗിച്ച് തിടുക്കപ്പെട്ട് ജപ്തി നടപടിക്കൊരുങ്ങിയ ബാങ്കുകാരാണ് ഷീബയുടെ മരണത്തിന് ഉത്തരവാദികളെന്ന് നെടുങ്കണ്ടം യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് പറഞ്ഞു. നെടുങ്കണ്ടം യൂണിയന്‍ വനിതാസംഘത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു ഷീബാദിലീപ്.
യൂണിയന്‍ സെക്രട്ടറി സുധാകരന്‍ ആടിപ്ലാക്കല്‍, ബോര്‍ഡ്‌മെമ്പര്‍ കെ.എന്‍. തങ്കപ്പന്‍, സജി ചാലില്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Author

111 Views
Scroll to top
Close
Browse Categories