വരികൾ ! വരകൾ!
വരികൾ ! വരകൾ ! ഒടിഞ്ഞുപോകാതെ മരത്തെ കാത്തത് ,
പൊളിഞ്ഞുപോകാതെ കൂരയെ കാത്തത് ,
പൊലിഞ്ഞുപോകാതെ ജീവനെക്കാത്തത് , അണഞ്ഞു പോകാതെ ദീപത്തെക്കാത്തത് .
എവിടെ കാറ്റുപോൽ അലയും നേരവും
ഇല മരങ്ങളിൽ കുരുങ്ങിച്ചുറ്റവെ വരികൾ വരകൾ
സംന്ത്വനസംഗീതപ്രഭ പരത്തിയെന്നരികത്തണ ഞ്ഞു .
പതറും ജീവിത പ്രതിയോഗിയായി തളർന്നുവീണപ്പോൾ ഗീതോക്തിയായതെൻ
വരികൾ ! വരകൾ . ജീവന്റെ നിറങ്ങൾ . നരച്ചനട്ടുച്ചനേരത്തും
രാപ്പകൽ കിടുങ്ങി നിൽക്കവേ വേട്ടയാടപ്പെട്ട കണക്കുകൂട്ടലിൽ
കാലിടറാതെയെന്നെ ചേർത്തുനിർത്തിയതീ വരികൾ ! വരകൾ !
നിനവുകൾ ചത്ത നിസ്സഹായതയിൽ പൊരുതി നേടുവാൻ
പെണ്ണിനു നൽകിയ കരളുറപ്പിന്റെ പേരാണു വരികൾ ! കവിത പൂക്കുന്ന മരങ്ങൾ പോലെന്റെ – യിലയിറമ്പത്തും
തണലും താങ്ങുമായി ക്ഷണിക ജീവിത വഴികളിൽ
ശക്തിപകരും ജീവിത വരികൾ ! വരകൾ !