കാണാമറയത്തെ സൂത്രധാരന്‍

മതേതര കേരളത്തെ നടുക്കിയ കൈവെട്ട്‌ കേസ്‌ പതിമൂന്ന്‌ വര്‍ഷം പിന്നിട്ടിരിക്കെ ഒന്നാംപ്രതിഅശമന്നൂര്‍ നൂലേലി മുടശേരി സവാദ് കണ്ണൂരില്‍നിന്ന്‌ അറസ്‌റ്റിലായതോടെ ഉയരുന്ന ചോദ്യങ്ങള്‍ പലതാണ്‌. കണ്‍വെട്ടത്ത്‌ തന്നെ കുടുംബസമേതം ജോലിചെയ്‌ത്‌ താമസിച്ച്‌ പോന്നിട്ടും അന്വേഷണ സംഘത്തിന്‌ ഇയാളെ കണ്ടെത്താന്‍ സാധിക്കാതെ പോയത്‌ എന്തുകൊണ്ട്‌..? രഹസ്യാന്വേഷണ വിഭാഗത്തെ പോലും കബളിപ്പിച്ച്‌ ഇയാള്‍ക്ക്‌ താവളമൊരുക്കി പതിമൂന്നുവര്‍ഷം തീറ്റിപോറ്റിയത്‌ ആരൊക്കെയാണ്‌..? പിന്നിട്ട പതിമൂന്നു വര്‍ഷക്കാലത്തില്‍ എട്ട്‌ വര്‍ഷവും ഇയാള്‍ കഴിഞ്ഞത്‌ കണ്ണൂരില്‍ തന്നെയാണെന്ന്‌ വ്യക്‌തമായിട്ടുണ്ട്‌. ഇക്കാലയളവില്‍ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു..?

കൊടുംകുറ്റവാളികളും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നവരുമടക്കം കേരളത്തെ സുരക്ഷിത ഒളിയിടമായി കാണുന്നുവെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍, പൊതുസമൂഹത്തിന്‌ മുന്നില്‍ തുറന്നുവെച്ച കൈവെട്ട്‌ കേസ്‌ ഒന്നാംപ്രതി സവാദിന്റെ `ഒളിവുജീവിതം’ നടുക്കുന്ന ചര്‍ച്ചകളിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.

സവാദ് കസ്റ്റഡിയിൽ

മട്ടന്നൂര്‍ പോലൊരു മേഖലയില്‍ ഇത്രയധികം കാലം ഒളിവില്‍ കഴിഞ്ഞിട്ടും കാസര്‍കോട്ടുനിന്ന്‌ വിവാഹം ചെയ്‌തിട്ടും ഇയാളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന്‌ സാധിച്ചില്ലെന്നത്‌ വലിയ വീഴ്‌ചയായി കണേണ്ടിവരും. ആരും അറിയാതെ ഇത്രയധികം വര്‍ഷങ്ങള്‍ ഒളിവില്‍ കഴിയാന്‍ മറ്റാരുടെയെങ്കിലും സഹായം സവാദിന്‌ ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്‌.

ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു 13 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ തീവ്രവാദ ശക്‌തികള്‍ വെട്ടി മാറ്റിയത്‌. കേസിലെ മുഖ്യപ്രതിയായ അശമന്നൂര്‍ നൂലേലി മുടശേരി സവാദിനെയാണ്‌ (38) കണ്ണൂര്‍ എന്‍.ഐ.എ സംഘം കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തത്‌. കണ്ണൂര്‍ മട്ടന്നൂര്‍ ബേരത്ത്‌ വച്ചാണ്‌ എന്‍.ഐ.എ സംഘം പ്രതിയെ പിടികൂടിയത്‌. ഷാജഹാന്‍ എന്ന പേരില്‍ കുടുംബത്തോടൊപ്പം ഇവിടെ മരപ്പണി ചെയ്‌താണ്‌ ഇയാള്‍ ജീവിച്ചിരുന്നത്‌. 13 വര്‍ഷത്തെ ഒളിവ്‌ ജീവിതത്തിനൊടുവിലാണ്‌ സവാദിനെ എന്‍.ഐ.എ കണ്ടെത്തിയതെന്നതാണ്‌ കൂടുതല്‍ ഞെട്ടിപ്പിക്കുന്നതും.

തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ, സംശയത്തിനിട നല്‍കാതെ 13 വര്‍ക്കാലം സമൂഹത്തിന്റെ മുഖ്യധാരയില്‍തന്നെ വ്യാജപേരില്‍ കുടുംബസമേതം കഴിയാന്‍ സവാദിന്‌ സാധിച്ചത്‌ പിന്നില്‍ നിന്ന്‌ ലഭിച്ച വലിയ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്‌. പരസ്യമായും കൂട്ടം ചേര്‍ന്നും തൊഴിലിലേര്‍പ്പെടുമ്പോഴും, തനിക്ക്‌ പിന്തുണ നല്‍കുന്നവര്‍ നല്‍കുന്ന ഉറപ്പില്‍ പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം സവാദില്‍ രൂപപ്പെട്ടിട്ടുണ്ടാകാം. വ്യാജപേരില്‍തന്നെ സവാദിന്‌ വിവാഹത്തിലേര്‍പ്പെടാനും ഇതേ ശക്‌തികള്‍ തന്നെയാകാം പിന്തുണ നല്‍കിയത്‌.

അദ്ധ്യാപകന്റെ കൈവെട്ടി മാറ്റിയതുപോലുള്ള മതകോടതിയുടെ ക്രൂരകൃത്യങ്ങള്‍ക്ക്‌ സവാദിന്റെ അറസ്‌റ്റോടെ അറുതിവരുമെന്ന്‌ കരുതാനുമാവില്ല. സവാദിന്‌ പിന്തുണ നല്‍കിയ ഓരോരുത്തരും ക്രൂരകൃത്യത്തിന്‌ ചരടുവലിച്ചവരുടെ കൂട്ടത്തില്‍ തന്നെയാണെന്ന തിരിച്ചറിവ്‌ ഏറെ ആശങ്കയുണ്ടാക്കുന്നതുമാണ്‌.

അദ്ധ്യാപകന്റെ കൈവെട്ടി മാറ്റിയതുപോലുള്ള മതകോടതിയുടെ ക്രൂരകൃത്യങ്ങള്‍ക്ക്‌ സവാദിന്റെ അറസ്‌റ്റോടെ അറുതിവരുമെന്ന്‌ കരുതാനുമാവില്ല. സവാദിന്‌ പിന്തുണ നല്‍കിയ ഓരോരുത്തരും ക്രൂരകൃത്യത്തിന്‌ ചരടുവലിച്ചവരുടെ കൂട്ടത്തില്‍ തന്നെയാണെന്ന തിരിച്ചറിവ്‌ ഏറെ ആശങ്കയുണ്ടാക്കുന്നതുമാണ്‌.

സവാദിനെ വെറുതെയൊരിടത്ത്‌ പാര്‍പ്പിക്കുകയല്ല മറിച്ച്‌ കൃത്യമായ ആസൂത്രണത്തോടെയാണ്‌ സവാദിന്‌ തീവ്രവാദ ബുദ്ധി കേന്ദ്രങ്ങള്‍ ഒളിയിടം ഒരുക്കിയത്‌. ഒളിവില്‍ കഴിയേണ്ടതിന്റെ ആവശ്യാര്‍ത്ഥമാണ്‌ സവാദിനെ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നവര്‍ ആശാരിപ്പണി പഠിപ്പിച്ചത്‌. തുടര്‍ന്ന്‌ ഇയാളെ പ്രത്യേക സംഘത്തിന്റെ ഭാഗവുമാക്കി. എല്ലായിടത്തും ഇയാള്‍ പണിക്ക് പോയിരുന്നില്ല. എസ്‌.ഡി.പി.ഐ.- പോപ്പുലര്‍ ഫ്രണ്ട്‌ ശക്‌തി കേന്ദ്രങ്ങളിലാണ്‌ ഇയാള്‍ കൂടുതലായും ജോലി ചെയ്‌തിരുന്നത്‌. തിരിച്ചറിയാതിരിക്കാനും ചോദ്യം ചെയ്യപ്പെടാതിരിക്കാനും സംശയമുന നീളാതിരിക്കാനുമുള്ള തികഞ്ഞ ആസൂത്രണമാണ്‌ ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്‌.

അന്വേഷണ ഏജന്‍സികള്‍ രാജ്യത്തിനകത്തും പുറത്തും വലവിരിച്ച്‌ കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരിക്കുമ്പോഴും കണ്ണൂര്‍ ജില്ലയിലെ വളപ്പട്ടണം, ഇരിട്ടി, മട്ടന്നൂര്‍ എന്നീ മേഖലകളിലായാണ്‌ സവാദ്‌ എട്ട്‌ വര്‍ഷക്കാലം സുരക്ഷിതമായി കഴിഞ്ഞത്‌.

അന്വേഷണ ഏജന്‍സികള്‍ രാജ്യത്തിനകത്തും പുറത്തും വലവിരിച്ച്‌ കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരിക്കുമ്പോഴും കണ്ണൂര്‍ ജില്ലയിലെ വളപ്പട്ടണം, ഇരിട്ടി, മട്ടന്നൂര്‍ എന്നീ മേഖലകളിലായാണ്‌ സവാദ്‌ എട്ട്‌ വര്‍ഷക്കാലം സുരക്ഷിതമായി കഴിഞ്ഞത്‌. എസ്‌.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട്‌ സംഘടനകള്‍ക്ക്‌ ശക്‌തമായ വേരോട്ടവും സ്വാധീനവുമുള്ള മേഖലകളാണ്‌ ഇവയെന്നാണ്‌ പ്രത്യേകത. സമീപ മേഖലകളാകട്ടെ പാര്‍ട്ടി ഗ്രാമങ്ങളും. എസ്‌.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട്‌ സ്വാധീന മേഖലകളില്‍ പ്രത്യേക വിഭാഗക്കാരെ മാത്രം ജോലിയ്‌ക്ക്‌ പോലും നിയോഗിക്കുന്ന പതിവ്‌ വര്‍ദ്ധിച്ചുവരികയുമാണ്‌. തങ്ങളുടെ രഹസ്യ നീക്കങ്ങള്‍ ഒരു കാരണവശാലും പുറത്തുപോകാതിരിക്കാനുള്ള ജാഗ്രതയാണ്‌ തീവ്രവാദ ശക്‌തികള്‍ ഇത്തരം ഇടപെടലുകളിലൂടെ കൈകൊള്ളുന്നത്‌. എന്നാല്‍ ഇത്തരം സമീപനങ്ങള്‍ സാമൂഹ്യപരമായി രൂപപ്പെടുത്തുന്ന ആഘാതം എത്രമാത്രം സങ്കീര്‍ണവും ഭയവിഹ്വലവുമാണെന്നത്‌ സമൂഹം വേണ്ടത്ര ഗൗരവത്തോടെ ഇനിയും ചര്‍ച്ചചെയ്‌തിട്ടുമില്ല. നാലു വോട്ടിനുംവേണ്ടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നവരുമായി സന്ധിചെയ്യുന്ന മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും ഇത്തരം ഇടപെടലുകള്‍ക്ക്‌ വളംവെച്ചുകൊടുക്കുകയുമാണ്‌.

വേരൂന്നിയ തീവ്രവാദം
കണ്ണൂരിലെ ആക്രമരാഷ്‌ട്രീയത്തിലെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ബോംബ്‌. കൊലപാതകത്തിനും ഭീഷണിപ്പെടുത്തലിനുമെല്ലാം ബോംബ്‌ പിന്നണിചേര്‍ന്നു. ചാക്കുനൂലുകള്‍ കൊണ്ട്‌ കെട്ടിവരിഞ്ഞവയും സ്‌റ്റീല്‍ പാത്രങ്ങളില്‍ അടച്ചതുമായ പലതരം നാടന്‍ ബോംബുകളും ഇരുപക്ഷവും കാലങ്ങളായി പരീക്ഷിക്കുകയും പ്രയോഗിക്കുകയും ചെയ്‌തു. ഇതിനിടയില്‍ രംഗപ്രവേശം ചെയ്‌ത മുസ്ലിം തീവ്രവാദികളാകട്ടെ, നിര്‍മിച്ചത്‌ കശ്‌മീര്‍ തീവ്രവാദികളുടെ സാങ്കേതിക വിദ്യയില്‍ രൂപപ്പെട്ട ബോംബുകളായിരുന്നു. ഇത്തരം ബോംബുകള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ണൂര്‍ സിറ്റിയില്‍നിന്നുതന്നെ കണ്ടെത്തപ്പെട്ടതോടെ രൂപപ്പെട്ട ആശങ്ക പുര്‍ണ്ണമായി ശമിപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

പ്രൊഫ. ടി.ജെ. ജോസഫ്

ലഷ്‌ക്കര്‍ ഇ തോയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്റന്റായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി അറസ്‌റ്റ്‌ ചെയ്‌ത തടിയന്റവിട നസീറായിരുന്നു ആ കാലഘട്ടങ്ങളില്‍ കണ്ണൂരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. അന്താരാഷ്‌ട്ര തീവ്രവാദ സംഘങ്ങള്‍ക്ക്‌ പരിശീലനം നല്‍കിയ കൊടും ഭീകരവാദികള്‍ കണ്ണൂര്‍ സംഘങ്ങള്‍ക്കും പരിശീലനം നല്‍കിയതായി പിന്നീട്‌ അന്വേഷണ സംഘത്തിന്‌ വ്യക്‌തമായി. കശ്‌മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്‌ എതിരേ പോരാടാന്‍ മലയാളി യുവാക്കളെ റിക്രൂട്ട്‌ ചെയ്‌തവരില്‍ പ്രഥമഗണനീയരും കണ്ണൂര്‍ സ്വദേശികളായിരുന്നു.

സി.പി.എമ്മിന്റെ കോട്ടയായിരുന്ന കണ്ണൂരൊന്ന്‌ ഇളക്കാനുള്ള ശ്രമം ആര്‍.എസ്‌.എസിന്റെ ഭാഗത്തുനിന്നുണ്ടായതാണ്‌ കൊലപാതക രാഷ്‌ട്രീയത്തിന്‌ വിത്ത്‌പാകിയത്‌. പിന്നീട്‌ കുടിപ്പകയായി പതിറ്റാണ്ടോളം കൊലക്കത്തി ചോരചീറ്റി. ജീവിക്കുന്ന രക്‌തസാക്ഷികളും ബലിദാനികളും അതിലുമേറെ. ഇതിനിടയിലാണ്‌ പോപ്പുലര്‍ ഫ്രണ്ടുപോലുള്ള തീവ്രവാദ പ്രസ്‌ഥാനങ്ങള്‍ കണ്ണൂരിന്റെ മണ്ണില്‍ കാലുറപ്പിക്കുന്നത്‌. കൊലപാതക രാഷ്‌ട്രീയത്തിന്റെ മണ്ണില്‍ അതേ രീതിയിലുള്ള പ്രവര്‍ത്തനം പിടിക്കപ്പെടില്ലെന്ന ധൈര്യമായിരുന്നു പരീക്ഷണശാലയായി കണ്ണൂരിലെ തെരഞ്ഞെടുക്കാന്‍ തീവ്രവാദ ശക്‌തികളെ പ്രേരിപ്പിച്ചത്‌. ആര്‍.എസ്‌.എസുമായി ഏറ്റുമുട്ടി, ഇരു പക്ഷവും തകരുമെന്നും ഇതില്‍നിന്ന്‌ നേട്ടം കൊയ്യാമെന്നുള്ള ധാരണയില്‍ ആദ്യഘട്ടത്തില്‍ സി.പി.എം. പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള മുസ്ലിം തീവ്രവാദ പ്രസ്‌ഥാനങ്ങള്‍ക്ക്‌ വഴിവിട്ട സഹായങ്ങളും നല്‍കി.

എന്നാല്‍ ആദ്യഘട്ടത്തില്‍ ആര്‍.എസ്‌.എസ്‌.- പോപ്പുലര്‍ ഫ്രണ്ട്‌ സംഘര്‍ഷം ചെറിയതോതില്‍ നടന്നെങ്കിലും പിന്നീടത്‌ പോപ്പുലര്‍ ഫ്രണ്ട്‌ -സി.പി.എം. സംഘര്‍ഷത്തിലേക്ക്‌ മാറി. ഇതോടെ ആര്‍.എസ്‌.എസിന്റെ ബലിദാനികള്‍ക്കും സി.പി.എമ്മിന്റെ രക്‌തസാക്ഷികള്‍ക്കുമൊപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെ ശഹീദുകളുമുണ്ടായി. പകവീട്ടി തിരിച്ചടിച്ച പോപ്പുലര്‍ഫ്രണ്ട്‌- എസ്‌.ഡി.പി.ഐ. നേതൃത്വത്തിനും കൊലയാളികള്‍ക്കുംമുന്നില്‍ സി.പി.എം. വിരണ്ടു. ഇതേ നാണയത്തില്‍ തിരിച്ചടി മുന്നേറിയാല്‍ ന്യൂനപക്ഷ വോട്ടുകള്‍ നഷ്‌ടമാകുമോയെന്ന ആധിയായിരുന്നു സി.പി.എം. നേതൃത്വത്തിന്‌. ഇതോടെ സി.പി.എം. ആയുധംവെച്ച്‌ കീഴടങ്ങി. നേര്‍ക്ക്‌ നേര്‍ സംഘര്‍ഷത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറി തുടങ്ങി. ഈയൊരു സമവായത്തിനിടയില്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളും തീവ്രവാദി ശക്‌തികളുടെ ശക്‌തി കേന്ദ്രങ്ങളും പരസ്‌പരം അംഗീകരിച്ച്‌ വളരുകയും വ്യാപിക്കപ്പെടുകയും ചെ യ്യുന്ന രാഷ്‌ട്രീയ കാഴ്‌ചയാണ്‌ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കണ്ണൂരില്‍ പ്രകടമാകുന്നത്‌.
സവാദ്‌ പിടിയിലാകുമ്പോള്‍ താമസിച്ച വാടകവീട്‌ സി.പി.എം. ശക്‌തികേന്ദ്രത്തിലാണ്‌. സവാദ് സ്‌ഥിരമായി ജോലിയ്‌ക്ക്‌ പോകാറുണ്ടായിരുന്ന സ്‌ഥലങ്ങളാകട്ടെ പോപ്പുലര്‍ ഫ്രണ്ട്‌- എസ്‌.ഡി.പി.ഐ. ശക്‌തികേന്ദ്രങ്ങളിലും. ഇരിട്ടി മുന്‍സിപ്പാലിറ്റിയിലെ അടുത്തടുത്തുള്ള മൂന്ന്‌ ഡിവിഷനുകളിലാണ്‌ നിലവില്‍ എസ്‌.ഡി.പി.ഐ. പിടിച്ചുകയറിയത്‌. മൂന്നും മുസ്ലിംലീഗിന്റെ വാര്‍ഡുകളുമായിരുന്നു. മുസ്ലിം സമുദായത്തിനകത്ത്‌ സ്‌പര്‍ദ്ധയും അന്യമത വിദ്വേഷവും ആളിക്കത്തിച്ച്‌ മുസ്ലിംലീഗ്‌ രാഷ്‌ട്രീയത്തെ അപ്രസക്‌തമാക്കി സ്വാധീനം വര്‍ദ്ധിപ്പിച്ച്‌ തഴച്ചുവളരുന്ന പോപ്പുലര്‍ ഫ്രണ്ട്‌ രാഷ്‌ട്രീയവും സവാദിന്‌ പരസ്യമായി ഒരുങ്ങിയ ഒളിയിടവും തമ്മില്‍ കൂട്ടിവായിക്കേണ്ടതുണ്ടെന്ന സൂചനയാണ്‌ അന്വേഷണ സംഘം നല്‍കുന്നതും.

ആശങ്കയുടെ പച്ചവെളിച്ചം
സംസ്‌ഥാന പോലീസിനെ വിവരമറിയിക്കാതെ അതീവ രഹസ്യമായി നീങ്ങിയാണ്‌ എന്‍.ഐ.എ. സവാദിനെ പിടികൂടിയത്‌. സ്‌പെഷ്യല്‍ ബ്രാഞ്ചിനോ മറ്റ്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കോ ഇതേകുറിച്ച്‌ യാതൊരു അറിവുമില്ലായിരുന്നു. സിറ്റി പോലീസ്‌ ചീഫിനെ മാത്രമാണ്‌ എന്‍.ഐ.എ. വിവരം ധരിപ്പിച്ചത്‌. പോലീസ്‌ ഭരണപാര്‍ട്ടിക്ക്‌ അനുസൃതമായി നീങ്ങുകയും ഭരണപാര്‍ട്ടിയും തീവ്രവാദ സംഘടനകളുമായി യോജിപ്പിന്റെ തലങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ നീക്കം ചോരുമോയെന്ന ആശങ്ക ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കുണ്ടായിരുന്നുവെന്ന്‌ വേണം കരുതാന്‍. മാത്രമല്ല, മുസ്ലിം തീവ്രവാദ ഗ്രൂപ്പായ പച്ചവെളിച്ചം പോലീസ്‌ സേനയില്‍ ഇന്നും സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ സംസ്‌ഥാന പോലീസിനെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കാന്‍ സാധ്യമല്ലെന്ന നിലപാടാണ്‌ എന്‍.ഐ.എ. ഇക്കാര്യത്തില്‍ സ്വീകരിച്ചത്‌.

രഹസ്യ വിവരങ്ങള്‍ നല്‍കിയാല്‍ പോലീസില്‍ നിന്ന്‌ പലകാരണങ്ങളാല്‍ ചോരുമെന്നും ജീവനുതന്നെ ഭീഷണിയായി തീര്‍ന്നേക്കുമെന്നും സാധാരണക്കാരില്‍ വലിയൊരു വിഭാഗം കരുതുന്നു. പോലീസ്‌ സേനയിലെ മത- രാഷ്‌ട്രീയ അതി പ്രസരവും ഇതിനനുസൃതമായ ഇടപെടലുകളുമാണ്‌ ഇതിന്‌ കാരണമായി മാറുന്നത്‌.

രഹസ്യ വിവരങ്ങള്‍ നല്‍കിയാല്‍ പോലീസില്‍ നിന്ന്‌ പലകാരണങ്ങളാല്‍ ചോരുമെന്നും ജീവനുതന്നെ ഭീഷണിയായി തീര്‍ന്നേക്കുമെന്നും സാധാരണക്കാരില്‍ വലിയൊരു വിഭാഗം കരുതുന്നു. പോലീസ്‌ സേനയിലെ മത- രാഷ്‌ട്രീയ അതി പ്രസരവും ഇതിനനുസൃതമായ ഇടപെടലുകളുമാണ്‌ ഇതിന്‌ കാരണമായി മാറുന്നത്‌. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ തുടര്‍ന്ന്‌ എന്‍.ഐ.എ. നാടൊട്ടാകെ നടത്തിയ റെയ്‌ഡ്‌ അടക്കമുള്ള തുടര്‍ നടപടികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള വിശ്വാസം രൂപപ്പെടുത്താന്‍ സാധിച്ചതായാണ്‌ അന്വേഷണ ഏജന്‍സികളുടെ തന്നെ വിലയിരുത്തല്‍. വിവരങ്ങള്‍ കൈമാറാനായി എന്‍.ഐ.എ. പ്രസിദ്ധപ്പെടുത്തിയ വാട്‌സാപ്പ്‌ നമ്പറിലേക്ക്‌ ദിനംപ്രതി രഹസ്യവിവരങ്ങള്‍ ഒട്ടേറെയെത്തുന്നുണ്ട്‌. ഇവയെല്ലാം വിശകലനം ചെയ്‌തും കൃത്യത പരിശോധിച്ചുമാണ്‌ ദേശീയ അന്വേഷണ ഏജന്‍സി പദ്ധതി ആവിഷ്‌ക്കരിക്കുന്നത്‌. ഇത്തരം നീക്കത്തിലൂടെയാണ്‌ സവാദിനേയും എന്‍.ഐ.എകണ്ണൂരിലെ ജനവാസ കേന്ദ്രത്തില്‍നിന്നുതന്നെ പൊക്കിയത്‌.

കേസില്‍ ഒന്നാംപ്രതിയായ സവാദും അറസ്‌റ്റിലായതോടെ ഇനിയറിയേണ്ടത്‌ അധ്യാപകന്റെ കൈവെട്ടാനുള്ള ശിക്ഷ വിധിച്ചതും ഇതിനായി പദ്ധതി ആവിഷ്‌ക്കരിച്ച്‌ സവാദ്‌ അടക്കമുള്ള കൊടും ക്രിമിനലുകളെ രംഗത്തിറക്കിയതും ആരൊക്കെ ചേര്‍ന്നാണെന്നാണ്‌.

മട്ടന്നൂര്‍ ബേരത്ത്‌ സവദ്‌ താമസിച്ച വാടകവീട്‌.

കണ്ണൂരിലെ
ഒളിയിടം

2010 ജൂലൈ നാലിനായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്‌. പ്രൊഫ. ടി.ജെ ജോസഫിനെ ആക്രമിച്ച ശേഷം അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടി മാറ്റുകയായിരുന്നു. സംഭവത്തിന്‌ പിറകെ കൈവെട്ടാന്‍ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ്‌ ഒളിവില്‍ പോയി. കേസില്‍ മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ്‌ ഒളിവില്‍ പോയത്‌. നാസര്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കീഴടങ്ങുകയായിരുന്നു. എന്നാല്‍ പോലിസും എന്‍.ഐ.എയും ഏറെ അന്വേഷിച്ചിട്ടും സവാദിനെ കണ്ടെത്താന്‍ സാധിച്ചില്ല. എന്‍.ഐ.എയ്‌ക്ക്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ്‌ സംഘം കണ്ണൂരിലെത്തിയത്‌. തുടര്‍ന്ന്‌ പുലര്‍ച്ചെ വീട്‌ വളഞ്ഞ്‌ പ്രതിയെ പിടികൂടുകയായിരുന്നു. കൊച്ചി എന്‍.ഐ.എ ആസ്‌ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌.

കണ്ണുര്‍ ജില്ലയില്‍ എട്ടുവര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ സവാദ്‌ ഇതില്‍ അഞ്ച്‌ വര്‍ഷവും കഴിഞ്ഞത്‌ വളപട്ടണം മന്നയിലെ ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍. ഇവിടെ നിന്നാണ്‌ ഇപ്പോള്‍ പിടിയിലായ ഇരിട്ടി വിളക്കോട്ടേയ്‌ക്ക്‌ താമസം മാറ്റിയത്‌. വിളക്കോട്‌ രണ്ട്‌ വര്‍ഷവും മട്ടന്നൂര്‍ ബേരത്ത്‌ 13 മാസവും ഒളിവില്‍ കഴിഞ്ഞു. സവാദിനെ കുറിച്ച്‌ വിവരം ലഭിച്ച എന്‍.ഐ.എ. സംഘം ആദ്യ വളപട്ടണം മന്നയിലാണ്‌ എത്തിയത്‌. ഇവിടെ നിന്ന്‌ ലഭിച്ച സൂചനകള്‍ പ്രകാരമാണ്‌ മട്ടന്നൂര്‍ ബേരത്തെ വീട്ടിലെത്തി അറസ്‌റ്റ്‌ ചെയ്‌തത്‌.

2011 ലാണ്‌ കേസ്‌ എന്‍.ഐ.എ ഏറ്റെടുത്തത്‌. 2015ല്‍ 31 പ്രതികളെ ഉള്‍പ്പെടുത്തി എന്‍.ഐ.എ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ 18 പേരെ വെറുതെ വിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്‌തു. ഇതിനിടയില്‍ പല തവണ സാവാദിനായി ലുക്ക്‌ ഔട്ട്‌ നോട്ടിസ്‌ ഇറക്കിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. 13 വര്‍ഷം ഒളിവില്‍ കഴിയാന്‍ സഹായം ചെയ്‌തവര്‍ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ്‌ സവാദ്‌ പിടിയിലായതോടെ ഇനി എന്‍.ഐ.എ അന്വേഷിക്കുക.

Author

Scroll to top
Close
Browse Categories