കുറ്റബോധം

മറ്റെന്തു ചെയ്യുവാനെന്നറിയാതെ ഞാൻ
ഒറ്റയ്ക്കിരുന്നീ തടവറയ്ക്കുളളിലായ്
ചുറ്റുമിരുളിൽ മിഴികൾ
പാകീടവേ കുറ്റബോധത്തിന്റെ കൂരമ്പൊരായിരം
കുത്തിത്തറയ്ക്കുന്നു
ഹൃത്തടമാകവെ
വിസ്മരിച്ചീടാൻ ശ്രമിക്കവെ ഓർമ്മകൾ
വിസ്മൃതി തൻ
കൂടുപൊട്ടിച്ചണഞ്ഞിടും
പാതിമെയ്യാവാൻ
കരംഗ്രഹിച്ചെത്തിയ
പ്രേയസിയെ
പരലോകത്തയച്ചൊരാ-
കാളരാവിൻറെ
ഞടുക്കും സ്മരണകൾ
കാളിയനെപ്പോൽ
വിഷം ചീറ്റിടുന്നിതാ
പാപകർമ്മത്തിൻ
സ്മരണകളൊക്കെയും
ഘോര സർപ്പം പോൽ.
ഫണം നീർത്തിയാടവെ
പ്രേതം കണക്കെൻ
നീണം മോന്തുവാൻ വരും
ബീഭത്സരൂപങ്ങൾ
കാണുന്നു ചുറ്റിലും
മാടപ്പിറാവിനെപ്പോൽ
പരിശുദ്ധയാം
പ്രാണപ്രിയതന്റെ
ചാരിത്ര്യശുദ്ധിയിൽ
പാപിയിവൻ സ്വയം
പാകിമുളപ്പിച്ചു
‘സംശയരോഗ’വിപത്തു
തൻ വിത്തുകൾ
ഉളളിൽപ്പതഞ്ഞ
ലഹരിനുരകളാൽ.
കണ്ണിൽ തിമിരാന്ധകാരം
പരക്കവെ
ഉന്മാദചിത്തനായ്
മാറിയിവനൊരു
സംഹാര താണ്ഡവമാടി
ഗൃഹമതിൽ
ചെയ്തൊരാ
പാതകത്തിൻ
വിധി വന്നപോൽ
രണ്ടു പതിറ്റാണ്ടു
നീണ്ട തടവറ
കാലചക്രങ്ങളുരുണ്ടു
നീങ്ങീടവെ
കോടതി
ശിക്ഷയ്ക്കറുതി
വന്നീടിലും
പ്രാണൻ പിരിഞ്ഞു
പോയിടും
വരെയെൻറെ
മാനസക്കോടതി
ഏകുമോ മോചനം?
“ഉപ്പുതിന്നുന്നോൻ
കുടിക്കണം വെള്ളം”
എന്നുള്ളൊരു സത്യം
മുഴങ്ങിയോ
കാതിതിൽ?

94 00 22 95 62

Author

Scroll to top
Close
Browse Categories