പൂമ്പൊടികൾ
1
നീ, പൂവ്
ഞാൻ ശലഭം
ആണാര് ?
പെണ്ണാര് ?
2
പൂവുകൾ
നിറം കൊണ്ടു മിണ്ടുന്നു
മണം കൊണ്ടു തൊടുന്നു
തേൻ കൊണ്ടു രുചിക്കുന്നു-
വണ്ടിനെ.
3
ആകാശത്ത്
പറന്നു നടന്ന
ശലഭത്തെ
പൂവ് വിളിച്ചു
മണത്താൽ.
4
എത്ര ജന്മങ്ങളായ്
പൂമ്പൊടികൾ കൈമാറി
പൂവും വണ്ടും
പ്രണയം പകുക്കുന്നു.
5
പൂവുകൾ
ശലഭങ്ങളുടെ
കൂടെപ്പോകുന്നു
ജന്മാാന്തരങ്ങളിലേക്ക്.
6
പൂവ് മണം കൊണ്ടു
ചുംബിച്ചിട്ടും
കെട്ടിപുണർന്നിട്ടും
ശലഭം അനന്തതയിലേക്ക്
മറഞ്ഞു-
പൂമ്പൊടിയുമായ്.
7
തേനും പൂമ്പൊടിയും ചേർത്ത്
തേനീച്ച വീടുകെട്ടുന്നു.
ചോരയും മാംസവും ചേർത്ത്
നീ, ഗർഭപാത്രം ഉണ്ടാക്കുന്ന പോലെ.