ഊരിക്കൊടുത്ത മഞ്ഞ
ക്കുപ്പായം
ലീഗ് മത്സരങ്ങളില്‍ ഹൈദരാബാദ് ബ്ലാസ്റ്റേഴ്സ് നേക്കാള്‍ മുന്നിട്ടു നില്ക്കുന്നു തുടങ്ങിയ സാങ്കേതികതകളുടെ കുരുക്കിലാണ് മഞ്ഞ ജേഴ്സിക്ക് പകരം കറുപ്പ് അണിയേണ്ടി വന്നത്. ഫൈനലിന് മുമ്പ് മൂന്ന് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ കറുത്ത ജേഴ്സിയില്‍ കളത്തിലിറങ്ങിയത്. ഒരുജയം, ഒരു സമനില, ഒരു തോല്‍വി എന്നതായിരുന്നു ഫലം
മഞ്ഞ ജേഴ്സിഹൈരദാബാദിന് ഊരിക്കൊടുക്കേണ്ടി വന്നപ്പോള്‍ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ മനസില്‍ ആശങ്ക പടര്‍ന്നിരുന്നു. അന്ധവിശ്വാസം എന്ന് പറഞ്ഞ് തള്ളാം. പക്ഷേ ഗോവയിലെ ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഐ.എസ്. എല്‍ ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പൊരുതി തോറ്റു.
ലീഗ് മത്സരങ്ങളില്‍ ഹൈദരാബാദ് ബ്ലാസ്റ്റേഴസി നേക്കാള്‍ മുന്നിട്ടു നില്ക്കുന്നു തുടങ്ങിയ സാങ്കേതികതകളുടെ കുരുക്കിലാണ് മഞ്ഞ ജേഴ്സിക്ക് പകരം കറുപ്പ് അണിയേണ്ടി വന്നത്. ഫൈനലിന് മുമ്പ് മൂന്ന് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴസ് ഈ സീസണില്‍ കറുത്തജഴ്സിയില് കളത്തിലിറങ്ങിയത്. ഒരുജയം, ഒരു സമനില, ഒരു തോല്‍വി എന്നതായിരുന്നു ഫലം.
ഇത്തവണത്തെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കരസ്ഥമാക്കിയ ഓസ്ട്രേലിയയുടെയും ഐ.പി.എല്‍ കപ്പ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും ജേഴ്സി മഞ്ഞയായിരുന്നു.
അപ്പോള്‍ അവിശ്വാസികളുടെ ചോദ്യം: 2014, 2016 വര്‍ഷങ്ങളില്‍ മഞ്ഞക്കുപ്പായമണിഞ്ഞിട്ടും ബ്ലാസ്റ്റേഴ്സ്എന്തുകൊണ്ട് വിജയിച്ചില്ല?
“ഷൂട്ടൗട്ടുകള്‍ എന്നുമൊരു ജാക്പോട്ടാണ്. 20 മത്സരങ്ങളും രണ്ട് സെമി ഫൈനലുകളും കടന്ന് ഫൈനലില്‍ 120 മിനിറ്റ് കീഴടങ്ങാതെ നിന്ന ബ്ലാസ്റ്റേഴ്സിനെ ഒരു ഷൂട്ടൗട്ടിന്റെ പേരില്‍ പഴിക്കരുത്”
ഐ.എം. വിജയന്