നവംബർ കഥകൾ
1
ആന –
പാപ്പാൻ
ആനേ വേണമെന്ന് മോൻ പറഞ്ഞപ്പോ ഗതി കെട്ട് കുഴിയാനയെ പോലും തപ്പി നടന്നു. എവിടെയും കിട്ടില്ല എന്നുറപ്പായപ്പോൾ പഴഞ്ചൊൽ പെട്ടിയിൽ കയ്യിട്ടു തപ്പി. കുറച്ച് ആനകൾ കൂടെ വന്നു :
- ആന കൊടുത്താലും ആശ കൊടുക്കരുത്
- ആന പെറ്റാലേ ആനക്കുട്ടിയുണ്ടാകൂ
- ആനക്കുഴിയിൽ നിന്ന് ആനേ കേറ്റാൻ ആന തന്നെ വേണം.
ഇനി ഇവറ്റകളേയും മേച്ച് നടക്കാം.
2
E- ണം
മൂന്നടി സ്ഥലം ചോദിച്ച വാമനനോട് മാവേലി :
- താങ്കൾക്കു തരാൻ ഭൂമിയിലെവിടെയും സ്ഥലമില്ല. ഒക്കെയും ഭൂ മാഫിയയുടെ കയ്യിലാണ്. പകരം തുല്യമായ ഒരു തുക ജി – പേ ചെയ്യട്ടെ ?
3
ഇവിടെ …
ഇവിടെ വിരൽ കൊണ്ട് എഴുതൂ .. എന്ന് മൊബൈൽ ഫോൺ എന്നോട് . ഇവിടെ മൊബൈൽ കൊണ്ട് എഴുതൂ …എന്ന് കാലം എന്നോട് .ഇവിടെ കാലം കൊണ്ട് എഴുതൂ .. എന്ന് പിറകിൽ നിന്ന് ആരോ എന്നോട്.
4
വാച്ച് ഇപ്പോൾ
നിശബ്ദമാണോ ?
പല തരം ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഒരു വാച്ച് എനിക്കുണ്ടായിരുന്നു.
രാവിലെ ‘എഴുന്നേൽക്കൂ കുഴിമടിയാ…’ എന്നും ഉച്ചയ്ക്ക് ‘ ഇനീം ഉണ്ടില്ലേൽ നിന്റെ വയർ ഉറങ്ങിപ്പോകു’ മെന്നും രാത്രിയിൽ ‘ മിണ്ടാണ്ട് അടങ്ങിക്കെടക്ക് ..’ എന്നും വാച്ച് പല ശബ്ദങ്ങളുണ്ടാക്കും.
ആ വാച്ചിപ്പോൾ നിശബ്ദമാണ് !
അതു വിഴുങ്ങിയ പൂച്ചയാണ് ഇപ്പോൾ ഇതു വഴിയെല്ലാം എരിപൊരി സഞ്ചാരം നടത്തുന്നത്..
8086436006