നീതിയുടെ ശബ്ദം ,നീതിമാന്റെ തൂലിക

നീതിയാണ് ബാബുസാറിനെ എഴുത്തിലേക്കു നയിച്ചത്, അതായത് നീതി നിഷേധം ഉണ്ടാകുമ്പോഴാണ് ബാബുസാറിലെ മനുഷ്യനും പത്രപ്രവര്‍ത്തകനും ഒരുമിച്ചുണരുക. മുഖം നോക്കുകയില്ല. ഏതു പക്ഷത്തുനിന്നു നോക്കുന്നു എന്ന ചോദ്യം തന്നെ ഉദിക്കില്ല. നീതിക്കുവേണ്ടിയുള്ള പക്ഷത്ത്, അനീതിയുടെ എതിര്‍പക്ഷത്ത്. ‘സത്യം പറയുക വിപ്ലവകരമാണ്,’ എന്ന് അന്തോണിയോ ഗ്രാംഷിയെപ്പോലെ ബാബുസാറും കരുതുന്നു.

ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കര്‍ എന്ന ബി.ആര്‍.പി.ഭാസ്‌കര്‍ എന്ന ഞങ്ങളുടെ-അതായത്, നമ്മുടെ-ബാബുസാര്‍ ഇടയ്ക്കെല്ലാം വിളിക്കും,”എന്തൊക്കെയുണ്ട് രത്നാകരാ” എന്നാകും തുടക്കം. ഞാനും ഇടയ്ക്കു വിളിക്കും,”ബാബുസാര്‍ അസുഖമൊന്നുമില്ലല്ലോ” ഗുരുതുല്യനായ- ഗുരുതന്നെയായ- ആ മനുഷ്യനെ അങ്ങോട്ടാണു വിളിക്കേണ്ടത് എന്നെനിക്കറിയായ്കയല്ല. ബാബുസാര്‍ വിശ്രമിക്കുകയാവുമോ, ശല്യമാവുമോ, എന്നെല്ലാം ആലോചിച്ച് മടിക്കും. ദാര്‍ശനികം എന്നു വിശേഷിപ്പിക്കാനാവാത്ത ഒരു ദാര്‍ശനികതലം ബാബുസാറിന്റെ സംഭാഷണത്തില്‍ മിക്കപ്പോഴും മിന്നിമറയും. ജീവിതത്തെ നിശിതമായും നിര്‍മ്മമമായും കാണുന്ന ഒരു മനസ്സിന്റെ വെളിപ്പെടലായാണ് ഞാനതു മനസ്സിലാക്കാറുള്ളത്. വാര്‍ധക്യത്തില്‍ നിന്ന് ജീവിതത്തെ മുന്നോട്ടുനോക്കുമ്പോഴുള്ള അനിശ്ചിതത്വമായല്ല, വര്‍ത്തമാനകാലത്തില്‍ അടിയുറച്ച നര്‍മ്മഭാസുരമായ വിലയിരുത്തലായിത്തീരും പലപ്പോഴും. ”എഴുതാന്‍ വേണ്ടി ജീവിച്ചിരുന്നില്ല ഒരിക്കലും, ജീവിച്ചിരിക്കുന്നതുകൊണ്ട് ചിലപ്പോള്‍ എഴുതുന്നുവെന്നേയുള്ളൂ,” ന്യൂസ് റൂം എന്ന പുസ്തകത്തില്‍ പറയാതെപോയതോ പറയേണ്ടെന്നുവച്ചതോ ആയ കാര്യങ്ങള്‍ കൂടി എഴുതണമെന്ന് ഒരിക്കല്‍ നിര്‍ബന്ധിച്ചപ്പോള്‍ ബാബുസാര്‍ പറഞ്ഞു.

നീതിയാണ് ബാബുസാറിനെ എഴുത്തിലേക്കു നയിച്ചത്, അതായത് നീതിനിഷേധം ഉണ്ടാകുമ്പോഴാണ് ബാബുസാറിലെ മനുഷ്യനും പത്രപ്രവര്‍ത്തകനും ഒരുമിച്ചുണരുക. അതു മുഖം നോക്കുകയില്ല. ഏതു പക്ഷത്തുനിന്നു നോക്കുന്നു എന്ന ചോദ്യം തന്നെ ഉദിക്കില്ല

നീതിയാണ് ബാബുസാറിനെ എഴുത്തിലേക്കു നയിച്ചത്, അതായത് നീതിനിഷേധം ഉണ്ടാകുമ്പോഴാണ് ബാബുസാറിലെ മനുഷ്യനും പത്രപ്രവര്‍ത്തകനും ഒരുമിച്ചുണരുക. മുഖം നോക്കുകയില്ല. ഏതു പക്ഷത്തുനിന്നു നോക്കുന്നു എന്ന ചോദ്യം തന്നെ ഉദിക്കില്ല. നീതിക്കുവേണ്ടിയുള്ള പക്ഷത്ത്, അനീതിയുടെ എതിര്‍പക്ഷത്ത്. ”സത്യം പറയുക വിപ്ലവകരമാണ്,” എന്ന് അന്തോണിയോ ഗ്രാംഷിയെപ്പോലെ ബാബുസാറും കരുതുന്നു. നീതിക്കുവേണ്ടിയുള്ള നിര്‍ഭയവും അചഞ്ചലവുമായ പോരാട്ടം ബാബുസാറിനു നിരവധി ശത്രുക്കളെ ‘സമ്പാദിച്ചു’ നല്‍കിയിട്ടുണ്ട്. അത് അദ്ദേഹത്തെ അലട്ടിയില്ല. കാരണം ബാബുസാര്‍ എന്നും പ്രതിപക്ഷത്താണു നിലകൊണ്ടത്. നമ്മുടെ മഹാകവിയെപ്പോലെ ‘സൗവര്‍ണപ്രതിപക്ഷം’ എന്ന് ആലങ്കാരികചാരുതയോടെ വിശേഷിപ്പിച്ചതുമില്ല. കവികള്‍ക്ക് ആലങ്കാരികത ആവശ്യമായി വരാം, ഒരു പത്രപ്രവര്‍ത്തകന്, മനുഷ്യാവകാശ പ്രവര്‍ത്തകന് അതാവശ്യമില്ല എന്നേ അദ്ദേഹം പറയൂ.

ഒരു സന്ദര്‍ഭം ഓര്‍മ്മയിലെത്തുന്നു. സി.പി.ഐ. (എം.എല്‍.) നേതാവും കമ്യൂണിസ്റ്റ് ചിന്തകനുമായ കെ.മുരളി, നാലരക്കൊല്ലത്തോളം യെര്‍വഡ ജയിലില്‍ കിടന്ന അനുഭവങ്ങള്‍ എഴുതിയപ്പോള്‍ (യെര്‍വഡ സ്മരണകള്‍, പുസ്തകപ്രസാധകസംഘം, കോഴിക്കോട്, 2022) അതു പ്രസാധനം ചെയ്ത സുഹൃത്ത് പി.സി. ജോസി, ബി.ആര്‍.പി.ഭാസ്‌കറിന്റെ അവതാരിക മുരളി ആഗ്രഹിക്കുന്നു, ബാബുസാറിനോട് അക്കാര്യം പറയാമോ എന്നു തിരക്കി. ഞാന്‍ ബാബുസാറിനെ വിളിച്ചു.”കാഴ്ച മങ്ങിത്തുടങ്ങിയതിനാല്‍ വായിക്കാന്‍ കഴിയില്ല, രത്നാകരന്‍ വായിച്ചുതന്നാല്‍ എഴുതാം” എന്നു പറഞ്ഞു. മൂന്നുദിവസമെടുത്ത് ഞാനതു ഫോണില്‍ വായിച്ചുകൊടുത്തു. ബാബുസാര്‍ അവതാരിക പറഞ്ഞുതരികയും ചെയ്തു. ആ അവതാരിക ഇങ്ങനെ അവസാനിച്ചു: ”കുറ്റം ചെയ്തവര്‍ക്ക് സത്യസന്ധമായ അന്വേഷണത്തിലൂടെയും നീതിപൂര്‍വകമായ വിചാരണയിലൂടെയും നിയമപ്രകാരമുള്ള ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ചുമതല ഭരണകൂടത്തിനുണ്ട്. അതിനപ്പുറം നടക്കുന്ന മനുഷ്യത്വരഹിതവും മനുഷ്യാവകാശ നിഷേധപരവുമായ എല്ലാത്തരം പ്രവര്‍ത്തനങ്ങളും തടയാനുള്ള ബാധ്യതയും ഭരണകൂടത്തിനുണ്ട്. തടവുകാരുടെ അവകാശങ്ങളെക്കുറിച്ച് ധാരണ കുറഞ്ഞ ഒരു സമൂഹമാണു നമ്മുടേത്. ആ കുറവു പരിഹരിക്കാന്‍ സഹായകമായ ഒരു പുസ്തകമാണിത്.” കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ പതനം നേരില്‍ക്കണ്ട് റിപ്പോര്‍ട്ടു ചെയ്ത, എല്ലാത്തരം സമഗ്രാധിപത്യത്തെയും അവിശ്വസിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ബാബുസാര്‍ കമ്യൂണിസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന കെ.മുരളിയുടെ പുസ്തകത്തിന് അവതാരികയെഴുതാന്‍ കാരണം യൗവനത്തില്‍ തനിക്കടുപ്പമുണ്ടായിരുന്ന ആ പ്രത്യയശാസ്ത്രത്തോടുള്ള ഗൃഹാതുരതയായിരുന്നില്ല, കെ.മുരളി അനുഭവിച്ച നീതിനിഷേധമായിരുന്നു. ബാബുസാറിനെക്കുറിച്ച് ഞാന്‍ പലപ്പോഴും എഴുതിയിട്ടുണ്ട്. എന്റെ മാധ്യമജീവിതത്തിനു വഴികാട്ടിയായ ആ മഹനീയജീവിതത്തിലെ മിഴിവുള്ള മുഹൂര്‍ത്തങ്ങളെക്കുറിച്ച്, ആ ജീവിതത്തില്‍ നിന്നും രചനകളില്‍ നിന്നും ഉള്‍ക്കൊണ്ട ആശയങ്ങളെക്കുറിച്ച്, തിളങ്ങുന്ന നിരീക്ഷണങ്ങളെക്കുറിച്ച്, പഠിച്ച പാഠങ്ങളെക്കുറിച്ച്, പഠിക്കേണ്ടാത്ത പാഠങ്ങളെക്കുറിച്ച്, ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ സ്മരണാപുസ്തകങ്ങളിലെ ഒരു ക്ലാസിക് ആയ ന്യൂസ് റൂമിനെക്കുറിച്ച്, വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. അതൊന്നും ആവര്‍ത്തിക്കുന്നില്ല. സ്വയം ആവര്‍ത്തിക്കുന്നത് ആവുന്നത്ര ഒഴിവാക്കണം എന്നും ബാബുസാര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്.

‘ശബ്ദമില്ലാത്തവരുടെ ശബ്ദമായി’; മാറിയ, കാല്‍നൂറ്റാണ്ടുമുമ്പ് വിടവാങ്ങിയ, പ്രഗല്ഭ പത്രപ്രവര്‍ത്തകന്‍ കെ.ജയചന്ദ്രന്റെ മികവുറ്റ വാസ്തവകഥകള്‍ ഇതെഴുന്നയാള്‍ സമാഹരിച്ചപ്പോള്‍ (വാസ്തവം, ജയചന്ദ്രന്‍ സുഹൃദ്സംഘം, കോഴിക്കോട്, 2000) അതിന് അവതാരികയെഴുതിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചത് ബാബുസാറിനോടായിരുന്നു. അതിനുള്ള കാരണം വിശേഷിച്ചുപറയേണ്ടതില്ലല്ലോ.

‘ശബ്ദമില്ലാത്തവരുടെ ശബ്ദമായി’; മാറിയ, കാല്‍നൂറ്റാണ്ടുമുമ്പ് വിടവാങ്ങിയ, പ്രഗല്ഭ പത്രപ്രവര്‍ത്തകന്‍ കെ.ജയചന്ദ്രന്റെ മികവുറ്റ വാസ്തവകഥകള്‍ ഇതെഴുന്നയാള്‍ സമാഹരിച്ചപ്പോള്‍ (വാസ്തവം, ജയചന്ദ്രന്‍ സുഹൃദ്സംഘം, കോഴിക്കോട്, 2000) അതിന് അവതാരികയെഴുതിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചത് ബാബുസാറിനോടായിരുന്നു. അതിനുള്ള കാരണം വിശേഷിച്ചുപറയേണ്ടതില്ലല്ലോ. അന്നുതന്നെ ഇന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള പത്രപ്രവര്‍ത്തകനായി അറിയപ്പെട്ടിരുന്ന ബാബുസാര്‍ എഴുതി:’ആരോ എവിടെയോ എന്തോ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവോ അതാണു വാര്‍ത്ത എന്ന് ഒരു നിര്‍വചനമുണ്ട്. മന്ത്രിയുടെ ചേംബറില്‍ നിന്നോ പാര്‍ട്ടി ഓഫീസുകളില്‍ നിന്നോ കാല്‍ച്ചുവട്ടില്‍ ഒഴുകിയെത്തുന്നതാണ് വാര്‍ത്ത എന്നു വിശ്വസിക്കുന്ന പത്രപ്രവര്‍ത്തകനായിരുന്നില്ല ജയന്‍. ആരോ എവിടെയോ ഒളിപ്പിച്ചിരുന്ന വാര്‍ത്തതേടി ജയന്‍ നിരന്തരം അലഞ്ഞു… പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത തേടുവാനായി സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ തേടിപ്പിടിച്ച് വര്‍ഷാവസാനം ധൃതിയില്‍ തുടര്‍ക്കഥകളെഴുതുന്ന പാരമ്പര്യം വളര്‍ന്ന കാലത്ത്, ആ ‘എലിപ്പന്തയ’ത്തില്‍ ചേരാന്‍ കൂട്ടാക്കാതെ അനീതിക്കെതിരെ ഒരു ഒറ്റയാള്‍ പട്ടാളമായി പൊരുതുകയാണ് ജയന്‍ ചെയ്തത്’ ബാബുസാര്‍ ചെയ്തുകൊണ്ടിരുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. പ്രായം ബാബുസാറിന്റെ ശരീരത്തെ ദുര്‍ബലമാക്കുകയും കാഴ്ചാശക്തിയെ ക്ഷയിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നതു നേരുതന്നെ. ചെന്നൈയിലെ ആര്‍.എ.പുരത്തെ ജെറിയാട്രിക് കെയര്‍ സെന്ററില്‍ സ്വന്തം തീരുമാനപ്രകാരം കഴിയുന്ന ബാബുസാറിന്, സംസാരിക്കാന്‍ പ്രയാസം നേരിടുന്നുണ്ടെന്നും എന്നാല്‍ എഴുതിക്കാണിക്കാന്‍ കഴിയുന്നുണ്ടെന്നും ചെന്നൈയില്‍ ഇന്ത്യാ ടുഡേ (മലയാളം) വാരികയില്‍ ജോലി ചെയ്തിരുന്ന കാലത്തെ സഹപ്രവര്‍ത്തകനും ജ്യേഷ്ഠസഹോദരതുല്യനുമായ പി.കെ.ശ്രീനിവാസന്‍ (ശ്രീനിമാഷ്), ഈ കുറിപ്പ് എഴുതുന്നതിനിടെ, എന്നോടു പറഞ്ഞു. പക്ഷേ ആ മനസ്സ് ഇപ്പോഴും നിര്‍ഭയവും സജീവവുമാണെന്നും ശ്രീനിമാഷ് പറഞ്ഞു. ബാബുസാറിന് തൊണ്ണൂറ്റിയൊന്ന് വയസ്സായി’പ്രായമായാല്‍ ക്ഷീണമൊക്കെയുണ്ടാവില്ലേ? പ്രായത്തിന്റെ സ്വഭാവം തന്നെ അതല്ലേ?’ തികഞ്ഞ നിസ്സംഗതയോടെ, ഒരു ചെറുചിരിയില്‍ അവസാനിപ്പിച്ച്, രണ്ടാഴ്ച മുമ്പ് എന്നോടു പറഞ്ഞിരുന്നു. ബാബുസാര്‍ ആരോഗ്യം വീണ്ടെടുക്കട്ടെ. നീതിക്കു വേണ്ടി ഇനിയും പോരാടട്ടെ.

എന്റെ ഇഷ്‌ടകവി, അഥവാ ഇഷ്‌ടഅകവി നികനോര്‍ പാര്‍റ-നൂറ്റിമൂന്നാം വയസ്സില്‍ അന്തരിച്ച ചിലിയന്‍ മഹാകവി (1914-2018) തന്റെ ജീവിതസായാഹ്നത്തില്‍, തൊണ്ണൂറ്റിയെട്ടുവര്‍ഷം ജീവിച്ച ബെര്‍ട്രന്‍ഡ് റസ്സലിനെക്കുറിച്ചെഴുതിയ ഒരു കവിത മുഴുവനായും എഴുതി, ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ:

വാര്‍ധക്യത്തെക്കുറിച്ച് ചിലതെന്തെങ്കിലും പറയാമോ? തന്റെ വിദ്യാര്‍ത്ഥികള്‍ ഒരിക്കല്‍ ഡോ. ബെര്‍ട്രന്‍ഡ് റസ്സലിനോടു ചോദിച്ചു
വന്ദ്യവയോധികന്‍ മറുപടി പറഞ്ഞു
വാര്‍ധക്യം….
നീതിയുക്തമായ ഒരു കാര്യത്തിനുവേണ്ടി പോരാടാന്‍ ഏതു പ്രായംപോലെയും ഒരു പ്രായം
9847060107

Author

Scroll to top
Close
Browse Categories