തങ്കവേല്‍
തങ്കവേല്‍ അയാളുടെ പേര്.35 വയസ്സ് പ്രായം.
കന്യാകുമാരി ജില്ലയാണ് സ്വദേശം. ഒറ്റയാന്‍. പത്താം തരംവരെ പഠിച്ചു. സാമാന്യബുദ്ധിയുള്ള ഒരുവനായിരുന്നു അയാള്‍.സ്ഥിരമായി ജോലിയൊന്നുമില്ല. പലതും ചെയ്യും, ചിലപ്പോള്‍ ആശാരിപ്പണി, വര്‍ക്ക്ഷോപ്പ് മേസ്തിരിപ്പണി, ചെരുപ്പ്കുത്തി, കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍ തൂക്കിനടക്കുന്ന വില്പനക്കാരന്‍, അങ്ങനെ തൂണിലും തുരുമ്പിലും തങ്കവേല്‍. ഇങ്ങനെയൊക്കെ സ്വരൂപിക്കുന്ന കാശ്കൊണ്ട് തെരുവോരജന്മങ്ങളെ സ്വന്തം കയ്യാല്‍ ഊട്ടുമായിരുന്നു. നാട്ടുകാര്‍ക്കൊക്കെ ഈ കാഴ്ച്ച പതിവാണ്. എന്ത്സംരംഭങ്ങള്‍ പുതുതായി തുടങ്ങുമ്പോഴും, വീട്ടിലെ പ്രധാനപ്പെട്ട ചടങ്ങുകള്‍ക്കുമൊക്കെ ആള്‍ക്കാരയാളെ ക്ഷണിച്ചുപോന്നു. കന്യാകുമാരി ബീച്ചില്‍, സന്ധ്യമറയുന്ന മനോഹര കാഴ്ച്ച കാണാന്‍ സമയം കിട്ടുമ്പോളൊക്കെ പോകും. സന്ധ്യയാണ് കൂടുതല്‍ സുന്ദരി, അയാള്‍ ചിന്തിച്ചു.
സൂര്യന്‍ ഉദിച്ചതിനുശേഷമുള്ള എല്ലാജൈവവൈവിധ്യങ്ങളുടെയും ചൈതന്യം ഉള്‍ക്കൊണ്ട്, മെല്ലെ മെല്ലെ യാഥാര്‍ഥ്യത്തിന്റെ പ്രതീകമായി മറയുന്ന സന്ധ്യ.
തെരുവോര കച്ചവടക്കാരോട്, പൊരികടലയും കൊറിച്ചു കുറെ നേരം സൊള്ളി,അവരുടെ പച്ചയായ ജീവിതത്തെക്കുറിച്ചു സശ്രദ്ധംകേട്ട്, തന്നെ കൊണ്ടാവും വിധംവരെ സമാശ്വസിപ്പിക്കും.
”നിങ്ങള്‍ഭാഗ്യവാന്മാരാണ്. ഈ മനോഹരിയായ കടലമ്മയെ തഴുകിവരുന്ന കാറ്റിന്റെ ഗന്ധമാണ് നിങ്ങള്‍ക്ക്. ചൈതന്യവതിയായ കന്യാകുമാരി ദേവിയുടെ അനുഗ്രഹമെന്നും നിങ്ങളെ തുണയ്ക്കും”.
ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അവരുടെ മനസ്സ് തണുക്കും. പിന്നെ മാരിയപ്പന്റെ കടയില്‍ കയറി, ദോശയും കഴിച്ചു അയാള്‍ സ്വന്തം കൂടണയും.
മരുത്വാമല സമീപം വേലിന്റെ വീട്. എല്ലാസാധന സാമഗ്രികളും അടുക്കും, ചിട്ടയുമായി സൂക്ഷിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട സങ്കേതം മരുത്വാമല. മഹായോഗികളുടെ തപത്താല്‍ ശ്രേഷ്ഠമായ, ഏറ്റവും ഉയരത്തിലുള്ള കിഴക്കു ദര്‍ശനമുള്ള പിള്ളത്തടം ഗുഹയില്‍ വെള്ളമുത്തുകള്‍ ചിതറിയപോലുള്ള മണലില്‍ സ്ഥാനംപിടിച്ചു അയാള്‍ ധ്യാനിക്കുമായിരുന്നു. അപൂര്‍വ്വമായ മരുന്ന്ചെടികളില്‍ തലോടി വരുന്ന പരിമളകാറ്റ് ഏതുമുറിവിനേയും ഉണക്കുന്നതാണ്.
ഒരു ദിവസം അയാള്‍ മലകയറി. കാട്ടിലെ വര്‍ണ്ണവസന്തങ്ങള്‍ അയാളെ കാത്തിരുന്നു. പച്ചപ്പട്ടു പരവതാനിപോല്‍ അലംകൃതമായ മലഞ്ചരിവിലെ വര്‍ണ്ണശബളമായ പലകാഴ്ചകള്‍. അല്‍പ്പനേരം തങ്ങി, ഓരോ തളിരിന്റെയും, ഇലകളുടെയും മൃദുമര്‍മ്മരം അറിഞ്ഞും വനശലഭങ്ങള്‍, പുല്‍ച്ചാടി, ഓണപ്പാറ്റ എന്നിവയുടെ സഞ്ചാരപഥങ്ങള്‍ കണ്ട് ഊറിച്ചിരിച്ചും യാത്ര തുടര്‍ന്നു.
ഒരു ദിവസം അയാള്‍ മലകയറി. കാട്ടിലെ വര്‍ണ്ണവസന്തങ്ങള്‍ അയാളെ കാത്തിരുന്നു. പച്ചപ്പട്ടു പരവതാനിപോല്‍ അലംകൃതമായ മലഞ്ചരിവിലെ വര്‍ണ്ണശബളമായ പലകാഴ്ചകള്‍. അല്‍പ്പനേരം തങ്ങി, ഓരോ തളിരിന്റെയും, ഇലകളുടെയും മൃദുമര്‍മ്മരം അറിഞ്ഞും വനശലഭങ്ങള്‍, പുല്‍ച്ചാടി, ഓണപ്പാറ്റ എന്നിവയുടെ സഞ്ചാരപഥങ്ങള്‍ കണ്ട് ഊറിച്ചിരിച്ചും യാത്ര തുടര്‍ന്നു. ഗൗരവം വിടാത്ത വൃക്ഷമുത്തച്ഛന്മാരെ വണങ്ങിയും,വൃക്ഷവടങ്ങള്‍ പിണഞ്ഞുണ്ടായ ഊഞ്ഞാലകളില്‍ കുട്ടികളെപോലെ ആടിയും അയാള്‍ ഉല്ലസിച്ചു. മരങ്ങളില്‍ വസിക്കുന്ന കിളികളുടെ ഇമ്പമാര്‍ന്ന സാധനകള്‍ കര്‍ണ്ണപുടങ്ങളില്‍ തിരകള്‍ പോലെ ഇരമ്പിക്കയറി. കണ്ണിനു കുളിര്‍മ്മയേകുന്ന മഴവില്ലിന്റെ നിറങ്ങള്‍ ചാലിച്ച കുസുമങ്ങള്‍, കിനാവ് കാണും മലര്‍വള്ളികളുടെ ലജ്ജയും കാഴ്ച്ച. കാടിന്റെ ചൂളമടിക്കാരായ ചീവീടുകളുടെ ചെവിതുളയ്ക്കും ശബ്ദം അവിടെ മുഖരിതമായി. തേന്‍കിനിയും തെളിനീരുറവകള്‍ ഉരുളന്‍ കല്ലുകളിലിലൂടെ ചിന്നിചിതറുന്നു. രാത്രികളില്‍വെട്ടം കാട്ടുംപാവത്താന്മാരായ മിന്നാമിന്നി ചങ്ങാതികള്‍മറഞ്ഞിരിക്കും കാട്. ജീവജാലങ്ങളെ ഒന്നാകെ സ്വീകരിച്ച്, ലാസ്യ നര്‍ത്തനമാടുന്ന കാനന കന്യകയെ അയാള്‍ സങ്കല്‍പ്പിച്ചു.
പെട്ടെന്ന് പുറകില്‍ നിന്നൊരു പെണ്‍കുട്ടിയുടെ സ്വരം.
‘ഹലോ, എന്നെ മലയുടെ മുകളില്‍ എത്തിക്കാമോ?’
പാശ്ചാത്യ പെണ്‍കുട്ടിയാണ്. പച്ചമിഴിയാള്‍, സ്വര്‍ഗ്ഗീയസൗന്ദര്യം. പുറത്തു ഒരു ഭാണ്ഡക്കെട്ട്പോലൊരു ബാഗുമുണ്ട്. അവള്‍ ഓടിക്കിതച്ചു വേലിന്റെ അടുത്തെത്തി.
അയാള്‍ക്കു ആംഗലേയ ഭാഷകേട്ടാല്‍ മനസ്സിലാകുമായിരുന്നു. ഒപ്പിച്ചു സംസാരിക്കുവാനുമറിയാം. അയാളുടെ സഹായത്തോടെ ആ പെണ്‍കുട്ടി മലമുകളിലെത്തി. ആ പ്രദേശത്തെ കുറിച്ചും മറ്റും അവള്‍ ചോദിച്ചു. അവള്‍ നവോമി, സ്വിറ്റ്സര്‍ലാന്‍ഡില്‍ വിദ്യാര്‍ഥിനിയത്രെ. മരുത്വാമലയെകുറിച്ച് കുറെ വിവരം ശേഖരിച്ചിട്ടാണത്രെ അവളുടെ വരവ്. അവളുടെ കൂട്ടുകാരി കേരളമാണത്രെ സന്ദര്‍ശിക്കുന്നത്. തിരികെ രണ്ടുപേരും ഒരുമിച്ചു പോകും. ഇത്രയും വേലിന് മനസ്സിലായി .
അയാള്‍ പറഞ്ഞു ‘ഇതാണ് മരുന്തുവാഴുംമലൈ’.
‘പണ്ടെപ്പോഴോകണ്ട സുന്ദരസ്വപ്നംപോലെ”, അതാണവള്‍ ആ പ്രദേശത്തെ വിശേഷിപ്പിച്ചത്.
യാത്രാമദ്ധ്യേ ക്ഷീണിതയായി കാണപ്പെട്ട അവള്‍ക്ക് കായ് കനികള്‍ അയാള്‍ അടര്‍ത്തി കൊടുത്തു. അവള്‍ ഏറെ സന്തോഷവതിയായി. സന്ധ്യക്കു മുന്‍പ് അവര്‍ തിരിച്ചു മലയിറങ്ങി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കന്യാകുമാരി ജില്ലയിലുള്ള പല സ്ഥലങ്ങളിലും, വേല്‍ അവളെ ഒപ്പം കൂട്ടി. നേരറിവുകള്‍ പകര്‍ന്നു നല്‍കി. സ്വന്തം സുഹൃത്തുക്കളെയും പരിചയപ്പെടുത്തി. അവര്‍ അടക്കം പറഞ്ഞു ‘നമ്മവേലിന്നല്ലകാലംവന്താച്ചോ, ഏതും തെരിയലയെ’.ബുട്ടയും കടിച്ചുകൊണ്ടവള്‍ പൂമ്പാറ്റയെപോലെ തെരുവോരങ്ങളില്‍ പാറിനടന്നു. സന്തോഷഭരിതമായ ദിനരാത്രങ്ങള്‍!
വേലിന്റെ ജോലി സ്ഥലങ്ങള്‍ കണ്ടുകൗതുകത്തോടെ അവള്‍പറഞ്ഞു ‘വിസ്മയമാണ് താങ്കള്‍’.
എന്തോ ആലോചിച്ചപോലെ അയാള്‍ ചിരിച്ചു. ചിലപ്പോള്‍ വൈകുന്നേരം, സൂര്യന്‍ മറയുന്ന കാഴ്ച്ച കാണാനവര്‍ ബീച്ചില്‍ പോകും.അവളാകട്ടെ അവളുടെ ഭാഷയില്‍ കുപ്പിവള പൊട്ടുന്നപോലെ ചിരിച്ചും, പറഞ്ഞുമിരിക്കും. അവളുടെ വിടരുന്ന പച്ചമിഴികളും, തുടുക്കുന്ന മുഖവും നോക്കി അയാളിരിക്കും.
ഒരുദിവസം അവള്‍ വേലിനോട്ചോദിച്ചു.’വേലിന് ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നില്ലേ. എന്താണ് ഇതുവരെ വിവാഹം കഴിക്കാത്തത്?”.
വേല്‍ ഒന്നും മിണ്ടാതെ തിരികെ നടന്നു. അവള്‍ ക്ഷമ ചോദിച്ച് അയാളുടെ കരം ഗ്രഹിച്ചു.’ഇന്നെന്നെ താങ്കളുടെ വീട്ടില്‍ കൊണ്ടുപോകാമോ?”. അയാള്‍ സമ്മതം മൂളി. അങ്ങനെ ഒരു സന്ധ്യനേരം, നവോമി വേലിന്റെ വീട്ടിലെത്തി. അയാള്‍ അവള്‍ക്കു മധുരമേറും കട്ടന്‍കാപ്പി കൊടുത്തു,
അവള്‍:’വളരെ നന്നായിട്ടുണ്ട്, ഉഷാറായി”.
ഒരു പുതുരുചിയായിരുന്നു അവള്‍ക്കത്.
അധികനേരം അവിടെ നില്‍ക്കണ്ട എന്ന്വേല്‍ പറഞ്ഞിട്ടും അവളതിന്സമ്മതിച്ചില്ല, അന്നവിടെ തങ്ങണം എന്നവള്‍ ശഠിച്ചു. കുറെനേരം അയാള്‍ ശ്രമിച്ചു പിന്തിരിപ്പിക്കാന്‍, പക്ഷെനടന്നില്ല. അവള്‍ വേലിനെ തന്നെ കുറെ നേരം നോക്കിയിരുന്നു,
എന്നിട്ടു പറഞ്ഞു’വേല്‍നേരുള്ള മനുഷ്യനാണ്, സുതാര്യമായ മനസ്സാണ്. വേലിനെ ഞാന്‍ ആരാധിക്കുന്നു, പ്രണയിക്കുന്നു”.
ഈ വാക്കുകള്‍ പ്രതീക്ഷിച്ചത് പോലെ എന്ന മട്ടില്‍ അയാള്‍ അര്‍ത്ഥഗര്‍ഭമായി ചിരിച്ചു.അവള്‍ ഇത്തിരി പിണക്കത്തോടെ മുഖം കുനിച്ചിരുന്നു. വേല്‍ മുറിക്കകത്തേക്കുപോയി ഒരു ഫയലുമായിവന്നു, നവോമിയെ ഏല്‍പ്പിച്ചു .അവള്‍ ഒന്ന്നടുങ്ങി, ആ റിപ്പോര്‍ട്ട ്പ്രകാരം തങ്കവേല്‍എയ്ഡ്‌സ് രോഗിയാണ്. അത് സംഭവിച്ചത് ഒരു ബ്ലഡ്ട്രാന്‍സ്ഫ്യൂഷന്‍ വഴിയാണ്. അവളുടെ പച്ചമിഴികള്‍ നിറഞ്ഞൊഴുകി .
അവള്‍ അയാളുടെ മുഖം തന്റെ കയ്യിലെടുത്തു പറഞ്ഞു, ‘ഞാന്‍ വേലിനെ ഉപേക്ഷിക്കില്ല. നിങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നു. തടസ്സം നില്‍ക്കരുത്. ഇനിയുള്ള എന്റെ ജീവിതം നിങ്ങളെ ശുശുശ്രൂഷിക്കുന്നതിനാണ്. ഏതു ചികിത്സയും നമുക്ക്നോക്കാം. എന്നെ ഉപേക്ഷിക്കരുത്. ജീവിക്കുന്നെങ്കില്‍ നമ്മള്‍ ഒരുമിച്ച്, മരിക്കുന്നെങ്കിലും ഒരുമിച്ച്’.
”കന്യാകുമാരി ദേവിയെ വണങ്ങുമ്പോള്‍, ആ വജ്രമൂക്കുത്തിയുടെ വര്‍ണ്ണതിളക്കം എന്റെ മിഴിയില്‍ പ്രതിഫലിക്കുമ്പോള്‍, മൂക്കുത്തിയണിഞ്ഞു എന്നെ കാണാന്‍ വേല്‍ ആഗ്രഹിച്ചില്ലേ, നീലക്കടലിന്റെ ആഴം നോക്കിയിരുന്നപ്പോള്‍, നമ്മുടെ മിഴികള്‍ ഉടക്കിയിരുന്നില്ലേ, എന്നെമാത്രം നോക്കിയിരുന്നിട്ടില്ലേ.
”കന്യാകുമാരി ദേവിയെ വണങ്ങുമ്പോള്‍, ആ വജ്രമൂക്കുത്തിയുടെ വര്‍ണ്ണതിളക്കം എന്റെ മിഴിയില്‍ പ്രതിഫലിക്കുമ്പോള്‍, മൂക്കുത്തിയണിഞ്ഞു എന്നെ കാണാന്‍ വേല്‍ ആഗ്രഹിച്ചില്ലേ, നീലക്കടലിന്റെ ആഴം നോക്കിയിരുന്നപ്പോള്‍, നമ്മുടെ മിഴികള്‍ ഉടക്കിയിരുന്നില്ലേ, എന്നെമാത്രം നോക്കിയിരുന്നിട്ടില്ലേ. മലകയറുമ്പോള്‍, തട്ടിവീഴാതെ, എന്റെ കൈകള്‍വേല്‍ മുറുക്കിപിടിച്ചപ്പോള്‍, തെരുവോരങ്ങളില്‍ നടക്കുമ്പോള്‍, കൂട്ടുകാരെ എന്നെ പരിചയപ്പെടുത്തുമ്പോഴെല്ലാം ആഗ്രഹിച്ചിരുന്നില്ലേ, ഞാന്‍ എന്നും കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്”.
”ആ മനസ്സെനിക്കു വായിക്കാം, വേലിന ്എന്റേതും.’
അപ്പോള്‍ അയാളുടെ മനസ്സിലെ സങ്കടക്കടല്‍ അണപൊട്ടിയൊഴുകാന്‍ തുടങ്ങി. അയാള്‍ അവളുടെ മടിയില്‍ ഒരുകുട്ടിയെപോലെ തലചായ്ച്ചു കിടന്നു. സന്ധ്യമയങ്ങിയിരുന്നു. അയാള്‍ എന്നും ഇഷ്ടപ്പെട്ടിരുന്ന മനോഹ രിയായ സന്ധ്യ, ദൂരെ കടലിനപ്പുറത്തു നിന്നും വന്ന നവോമി ആയിരുന്നുവോ?
ഇനിയുള്ള ജീവിതത്തിലെ തന്റെ സന്ധ്യകള്‍ സുന്ദരമായിരിക്കും, ഒപ്പം ദൈര്‍ഘ്യമേറിയതും. അങ്ങ് ദൂരെ ചക്രവാള സീമയില്‍ കാര്‍മേഘകൂട്ടങ്ങള്‍ ആര്‍ദ്രതയോടെ മഴയായ് പെയ്തിറങ്ങി.
7025028097