പാലാരിവട്ടം ശാഖയിൽ സമാധി ദിനാചരണം

പാലാരിവട്ടം ശാഖയിൽ സമാധി ദിനാചരണ യോഗവും ഉപവാസവും

പാലാരിവട്ടം : എസ് എൻ ഡി പി യോഗം 2831 പാലാരിവട്ടം ശാഖയിൽ സമാധി ദിനാചരണ യോഗവും ഉപവാസവും നടന്നു. ശാഖാ പ്രസിഡന്റ് എം.എൻ. ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എ.ആർ സന്തോഷ്, കെ.എസ്.സുനിൽ, വിനോദ്, സുര, വനിതാസംഘം പ്രസിഡന്റ് മിനി പ്രകാശ്. സെക്രട്ടറി ഗീത സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ സുഷി സുരേന്ദ്രൻ , സുജാത സദാനന്ദൻ , ഐഷാ സുര, ശ്യാമള, മണി, സതി ബാലകൃഷണൻ, സീമോൾ ദിലീപ്, മഞ്ജു മുരളി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ദീപക്കാഴ്ച്ചയും ഉണ്ടായിരുന്നു.

Author

140 Views
Scroll to top
Close
Browse Categories