കോർപ്പൾ – മണ്ണേല്ല വില്ലൻ

ഹൃദയത്തിന്റെ വലതുഭാഗത്ത് നിന്ന് രക്തം ശ്വാസകോശത്തിലേക്കും ഇടതുഭാഗത്ത് നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമാണ് പമ്പ് ചെയ്യുന്നത്. ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ വലത് ഭാഗത്തെ ഹൃദയപേശികള്‍ക്ക് ക്ഷീണം സംഭവിക്കുകയും വലതുഹൃദയപരാജയം എന്ന രോഗാവസ്ഥ ഉണ്ടാകുകയും ചെയ്യും.

കോവിഡ് മരണങ്ങളുടെ പ്രധാന കാരണംശ്വാസകോശജന്യഹൃദ്രോഗമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത് . 170 ലക്ഷം ആള്‍ക്കാര്‍ ഹൃദയ-രക്തക്കുഴല്‍രോഗം മൂലം മരണമടയുന്നു.6-7ശതമാനം പേര്‍ക്ക് വരുന്ന ശ്വാസകോശജന്യ ഹൃദ്രോഗം പരിഗണിക്കപ്പെടാതെ പോകുകയാണ്.

ശ്വാസകോശരോഗങ്ങള്‍ മിക്കതും ക്രമേണ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ്. ശ്വാസകോശ രോഗജന്യ ഹൃദ്രോഗം അഥവാ ”കോര്‍പ്പള്‍ -മണേല്ല”. ശ്വാസകോശ രോഗങ്ങളായ സ്ഥായിയായ ശ്വാസംമുട്ടല്‍ (പുകവലിക്കാര്‍ക്കുണ്ടാകുന്ന ശ്വാസംമുട്ടല്‍ രോഗം). ആസ്ത് മ, ഐ.എന്‍.ഡി, ശ്വാസകോശരക്താതിസമ്മര്‍ദ്ദം, ക്ഷയരോഗം, ന്യൂമോണിയ എന്നിവമൂലമുണ്ടാകുന്ന ശ്വാസകോശ നശീകരണം (ഫൈബ്രോസിസ്), കോവിഡ് മൂലവും കോവിഡാനന്തരവുമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍ എന്നിവ എല്ലാം കാഠിന്യമേറുമ്പോള്‍ ഹൃദയത്തെ ബാധിക്കുകയും ഹൃദയ പ്രവര്‍ത്തന പരാജയം സംഭവിക്കുകയും ചെയ്യും. ഹൃദയത്തിന്റെ വലതുഭാഗത്ത് നിന്ന് രക്തം ശ്വാസകോശത്തിലേക്കും ഇടതുഭാഗത്ത് നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമാണ് പമ്പ് ചെയ്യുന്നത്. ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ വലത് ഭാഗത്തെ ഹൃദയപേശികള്‍ക്ക് ക്ഷീണം സംഭവിക്കുകയും വലതുഹൃദയപരാജയം (റൈറ്റ് ഹാര്‍ട്ട് ഫെയിലര്‍) എന്ന രോഗാവസ്ഥ ഉണ്ടാകുകയും ചെയ്യും.

കഴുത്തിന് ഞരമ്പുകള്‍ തെളിഞ്ഞ് വരുകയും കഴുത്തില്‍ വീക്കമുണ്ടാവുകയും ചെയ്യുക. ബോധക്ഷയം ഉണ്ടാകുക, കൈകാലുകള്‍ക്ക് നിറമാറ്റം വരുക എന്നിവയാണ് ശ്വാസകോശ രോഗജന്യഹൃദ്രോഗത്തിന്റെ പ്രധാനലക്ഷണങ്ങള്‍.

ലക്ഷണങ്ങള്‍
നടക്കുമ്പോഴുണ്ടാകുന്ന കിതപ്പും ശ്വാസംമുട്ടലുമാണ് ആദ്യലക്ഷണം. ചുമയും ശ്വാസംമുട്ടലും, അതിയായ ശാരീരിക ക്ഷീണം, രണ്ടുകാലിലും നീരുവരികയും വയര്‍വീര്‍ത്ത് വരുകയും ചെയ്യുക, വയറിന്റെ വലത് ഭാഗത്ത് ഭാരം തോന്നുക, നെഞ്ച് വേദന, നെഞ്ചത്ത് കൂടിയ ഹൃദയമിടിപ്പ് കാണുക, കഴുത്തിന് ഞരമ്പുകള്‍ തെളിഞ്ഞ് വരുകയും കഴുത്തില്‍ വീക്കമുണ്ടാവുകയും ചെയ്യുക. ബോധക്ഷയം ഉണ്ടാകുക, കൈകാലുകള്‍ക്ക് നിറമാറ്റം വരുക എന്നിവയാണ് ശ്വാസകോശ രോഗജന്യഹൃദ്രോഗത്തിന്റെ പ്രധാനലക്ഷണങ്ങള്‍.

ഇസിജി പരിശോധനയാണ് ഏറ്റവും അനുയോജ്യം. എക്കോ കാര്‍ഡിയോഗ്രാം, ഡോപ്ലര്‍ പരിശോധന, എക്സ്റേ എന്നിവ രോഗവിശകലന ത്തിന് സഹായിക്കും. രക്തപരിശോധന, രക്തത്തിന്റെ ഓക്സിജന്റെ അളവ് പരിശോധന എന്നിവയും വേണ്ടി വന്നേക്കാം.

രോഗനിര്‍ണ്ണയം:- ഇസിജി പരിശോധനയാണ് ഏറ്റവും അനുയോജ്യം. എക്കോ കാര്‍ഡിയോഗ്രാം, ഡോപ്ലര്‍ പരിശോധന, എക്സ്റേ എന്നിവരോഗവിശകലനത്തിന് സഹായിക്കും. രക്തപരിശോധന, രക്തത്തിന്റെ ഓക്സിജന്റെ അളവ് പരിശോധന എന്നിവയും വേണ്ടി വന്നേക്കാം. പി.എഫ്.ടി, വ്യായാമ പരിശോധന (ട്രെഡ്മില്‍),സി.ടി.സ്‌കാന്‍, ഡി.ടി. ആന്‍ജിയോഗ്രാം, എ.ബി.ജി, വി.വി സ്‌കാന്‍ എന്നിവ ചില അവസരങ്ങളില്‍ ആവശ്യമാണ്. ഏതൊക്കെ ടെസ്റ്റുകള്‍ ചെയ്താലും വിശദമായ രോഗചരിത്രവും ശാരീരിക പരിശോധനയും മൂലമാണ് രോഗം ആദ്യം കണ്ടെത്തുക. അത് ഒരിക്കലും ഒഴിവാക്കാനാവാത്തതുമാണ്.

ഹോം ഓക്‌സിജന്‍ തെറാപ്പി, രക്തം കട്ടപിടിക്കല്‍ ഒഴിവാക്കുന്ന മരുന്നുകള്‍ എന്നിവയും ഹൃദയത്തിന്റെ വലത് അറകളിലും ധമനികളിലും ഉണ്ടാകുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉപയോഗിച്ച് വരുന്നു. ബോസന്റാന്‍എന്ന ആധുനിക മരുന്ന് വളരെ ഫലപ്രദമാണിതിന്. രോഗം വരാതെ നോക്കുകയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാര്‍ഗ്ഗം.

ചികിത്സ:- പ്രാഥമിക രോഗചികിത്സയാണ് ഏറ്റവും പ്രധാനം. ലാസ്മിക്സ് പോലുള്ള മൂത്രം കൂടുതല്‍ പോകുന്ന മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹോം ഓക്സിജന്‍ തെറാപ്പി, നിഫിഡിപ്പിന്‍, രക്തംകട്ടപിടിക്കല്‍ ഒഴിവാക്കുന്ന മരുന്നുകള്‍, ലൈംഗിക ശേഷിക്കുറവിന് നല്‍കുന്ന സില്‍ഡിനാഫിന്‍ എന്നിവയും ഹൃദയത്തിന്റെ വലത് അറകളിലും ധമനികളിലും ഉണ്ടാകുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉപയോഗിച്ച് വരുന്നു. ബോസന്റാന്‍എന്ന ആധുനിക മരുന്ന് വളരെ ഫലപ്രദമാണിതിന്. രോഗം വരാതെ നോക്കുകയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാര്‍ഗ്ഗം.
ഹൃദയത്തിന്റെ ഇടത് അറകളുടെ ചികിത്സനടത്തേണ്ടത് കാര്‍ഡിയോളജിസ്റ്റാണ്. വലത് അറകളുടെ ചികിത്സപള്‍മണോളജിസ്റ്റുകള്‍നടത്തുന്നതാണ് നല്ലത്. . ജനീവ ആസ്ഥാനമായ വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും സെപ്തംബര്‍21ന് ലോകഹൃദയദിനം ആചരിക്കുന്നു.

9447162224

Author

Scroll to top
Close
Browse Categories