അനുപമയുടെ മുയല്‍ക്കടുവ

അനുപമയുടെ വീട്ടില്‍ അന്നുരാത്രി അച്ഛന്‍ ഉണ്ടാവുകയില്ല.അന്നുമാത്രമല്ല ഇനിയുള്ള ഏതാനും ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ തന്നെ നമ്മള്‍ രണ്ടാളും മാത്രമേ ഉണ്ടാവൂ എന്നാണ് അമ്മപറഞ്ഞത്. അതുപറയുമ്പോള്‍ നെഞ്ചുവിരിച്ചുവയ്ക്കാനും തലഉയര്‍ത്താനും കണ്ഠം ഇടറാതെ ശ്രദ്ധിക്കാനും അവര്‍ ബോധപൂര്‍വ്വം ശ്രമിച്ചതുകാരണം നട്ടെല്ലിന്റെ അടിഭാഗം വിലങ്ങുകയും ഇടതുഭാഗത്തെ ലൗഹാന്‍ഡിലില്‍ സ്വയം പിടിച്ചുകൊണ്ട് അവര്‍ സോഫയില്‍ ഇരിക്കുകയും ചെയ്തു. സുകുവേട്ടന്‍ ഇടംകയ്യനാണല്ലോ എന്ന് അവര്‍ തത്സമയം എന്തിനെന്നില്ലാതെ ആലോചിച്ചു. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കിയും സുന്ദരിയുമായ അനുപമയ്ക്ക് അത്ഭുതമൊന്നും തോന്നിയില്ല.

അച്ഛനുമമ്മയുമില്ലാതെ ഒറ്റയ്‌ക്കൊരു വീട്ടില്‍ കഴിയാന്‍ താന്‍ പരിശീലിക്കേണ്ടതുണ്ടെന്ന് എന്തുകൊണ്ടോ അവള്‍ക്ക് കുറേ മാസങ്ങളായി തോന്നുന്നുണ്ടായിരുന്നു.കുറച്ചുമുമ്പ് അമ്മമ്മയുടെ ഫോണ്‍ വന്നിരുന്നു.
‘രാത്രി കതകും ജനലും ഒക്കെ നേരേചൊവ്വേ അടച്ചിട്ടുവേണം കിടക്കാന്‍. അടുക്കളഭാഗത്തുള്ള വാതില്‍ മൂന്നുകുറ്റിയും ഇടണം നിനക്ക് ഇത്തിരി കാര്യവിവരം ഉള്ളതുകൊണ്ട് പറയുകയാണ്. നിന്റെ തള്ളയുടെ മണ്ടത്തരം കൊണ്ടാണല്ലോ ഇങ്ങനെയൊക്കെ വന്നത്! ഇനി പറഞ്ഞിട്ട ്കാര്യമില്ല. ഏടാകൂടത്തില്‍ ചെന്ന് ചാടിയതുപോട്ടേ ആ പട്ടിക്കാട്ടില്‍ ചെന്ന് വീട് വയ്ക്കരുതെന്ന് തലേകൈവച്ച് പറഞ്ഞതാ. മീണ്ടുകേട്ടില്ല. വയസ്സുകാലത്ത് കൂട്ടിനു വരാന്‍ ഇവിടാര്‍ക്കും പറ്റില്ല എന്നറിയാമല്ലോ! പ്രായം തികഞ്ഞ രണ്ടുപെണ്ണുങ്ങള്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍ !നല്ലൊരു നായയെ വളര്‍ത്താന്‍ പറഞ്ഞിട്ട് അതുംചെയ്തില്ല. അവള്‍ക്ക ്ഒന്നിനും ഒരുഅന്തോം കുന്തോം ഇല്ല. പാറ്റയെ കണ്ടാവരെ പേടിക്കേം ചെയ്യും. ‘

‘അമ്മമ്മ ഒന്നുകൊണ്ടും പേടിക്കണ്ട! വെക്കേഷനു വന്നപ്പം പറഞ്ഞുതന്ന കഥകള്‍ പറഞ്ഞ് ഞാന്‍ അമ്മയെ ഉറക്കിക്കോളാം. കതകിന്റെ മൂന്നുകുറ്റീം ഇടാന്‍ മറക്കേം ഇല്ല. ‘
‘മിടുക്കിയായ നീയുളളതാ അമ്മമ്മേടെ ഏക ആശ്വാസം! ‘
ചപ്പാത്തിയും ചിക്കനും കഴിച്ച് ജനാലയും വാതിലുമെല്ലാമടച്ച് ട്രിപ്പിള്‍ലോക്ക് ചെയ്ത് അമ്മഅനുപമയെ കെട്ടിപ്പിടിച്ച് കിടന്നു. ഉറക്കം വരാതെ അരമണിക്കൂര്‍ കിടന്നുകാണും. മുറ്റത്തൊരു മുരള്‍ച്ച ഡൈനിംഗ് ടേബിളിന്റെയും കമ്പ്യൂട്ടര്‍ ടേബിളിന്റേയും സൈഡിലൂടെ ഊര്‍ന്ന് ജനാലയ്ക്കരികില്‍ ചെന്ന് കര്‍ട്ടന്‍ ഇച്ചിരി നീക്കി ആരാ മുരളുന്നത് എന്നു നോക്കാനുള്ള ധൈര്യം അനുപമയ്‌ക്കേ ഉണ്ടായുള്ളു. അമ്മയാകട്ടെ ബഡ്‌റൂമിലെ കട്ടിലില്‍ എസ് പോലെ കിടന്ന്
‘ഇങ്ങ് പോരെടി കൊച്ചേ ‘
എന്ന് പറയുകയേ ഉണ്ടായുള്ളൂ.

‘ അമ്പോ! പത്തടി പൊക്കവും നാല് കാലുമുള്ള ഒരു മൃഗം, ‘
അയ്യോ! എന്ന് വിളിച്ചെങ്കിലും മൃഗം എന്ന ്‌കേട്ടപ്പോള്‍ അമ്മയ്ക്ക് ഇത്തിരി ഭയം കുറഞ്ഞപോലെ ഉണ്ട് .മനുഷ്യന്മാരലല്ലോ എന്ന് അറിഞ്ഞതില്‍ ഒരാശ്വാസം !
‘കനല്‍ക്കട്ടപോലെ തിളങ്ങുന്ന കണ്ണുകള്‍!’
‘എന്നാല്‍ കടുവയായിരിക്കും. ‘
‘ആന്നുതോന്നുന്നു. കൂറ്റന്‍ ശരീരം ! മനുഷ്യന്റെ നാലിരട്ടി വരും. ‘
‘എന്നാ കടുവ ആയിരിക്കും! മീശേണ്ടാ ?’
‘മീശേണ്ട്! മീശേണ്ട്! ‘
‘ അപ്പോ കടുവ തന്നെ. സംശയമില്ല ! ‘
‘ വാല്? ‘
‘ ണ്ട്! ‘
അമ്മയുടെ ആധി ഇച്ചിരി കുറഞ്ഞെന്നു തോന്നുന്നു. അനുപമ സമാനമായൊരു ശബ്ദം വായകൊണ്ടുണ്ടാക്കി. കുയിലിന്റെ പാട്ടിന് എതിര്‍പാട്ടു പാടുമ്പോഴാണ് അവള്‍ സാധാരണ ശബ്ദംകൊണ്ട ്‌റെസിപ്രോക്കേഷന്‍ നടത്താറുള്ളത്.
‘അതിന് വാലുണ്ടോടീ? ‘
എന്ന് അവര്‍ വെറുതേ ഒന്ന് ചോദിച്ചു.
‘ ഉണ്ട് ‘

എന്ന് കണ്‍പാര്‍ത്ത ്ഉറപ്പു വരുത്താതെ അവള്‍ പറയുകയും ചെയ്തു.
‘ഞാനതിന് ഒരു ചിക്കന്‍കാല ്‌കൊടുക്കട്ടേ?’
‘കതകു തുറക്കാതെ എയര്‍ ഹോളില്‍കൂടി ഇട്ടുകൊടുത്താല്‍ മതി. ‘
‘പൊരിച്ച അയലമീനും കൊടുക്കട്ടേ ? ‘
‘ഇച്ചിരിസ്റ്റിഫ് ആയിപ്പോയോണ്ട് നീ തിന്നാതെ വച്ചില്ലേ അതെടുത്ത് കൊട്. അവനില്‍ വച്ച് ചൂടാക്കിട്ടുവേണം ഇട്ടുകൊടുക്കാന്‍! ടിവിസ്റ്റാന്‍ഡില്‍ ചവിട്ടിക്കയറരുത്. അതിന് ബലമില്ല. ‘
‘അറിയാംയശോധേ ട്രയാംഗിള്‍ ലാടറിലേ കയറത്തുള്ളു. ‘
ചിക്കനും മീനും കടുവ കറുമുറാന്ന് തിന്നകാര്യം അനുപമ റിപ്പോര്‍ട്ട് ചെയ്തു.

‘രണ്ടു പെറോട്ടകൂടി കൊടുത്താലോ ?’
‘വേണ്ട! വയറു നിറഞ്ഞാപോയ്ക്കളയും! അത്രാവിലെ കൊടുക്കാം.’
ചിക്കനും മീനും ശാപ്പിട്ടിട്ട് കടുവ വലതുവശത്തേയ്ക്ക് ചരിഞ്ഞ് കിടന്നു. തല നേരെതന്നെ വച്ചിട്ടുണ്ട്. വാല് ചെറുങ്ങനെ ആട്ടുന്നുമുണ്ട്
‘എന്നാ നമുക്ക് ചാച്ചാം? ‘
ആ വാക്ക് അമ്മ മറന്നുപോയെന്നാണ് അനുപമ കരുതിയത്. ഈയിടെ ‘പോയിക്കിടന്ന ്ഉറങ്ങെടീ ‘ എന്നാണ് പറയുക!

കടുവകാവല്‍ നില്‍ക്കുന്ന വീട്ടില്‍ ഇരുവരും സ്വസ്ഥമായി കിടന്നുറങ്ങി. വെളുപ്പാന്‍കാലം അഞ്ചുമണിക്ക് പഠിക്കാനും മറ്റുമായി ഉണരുന്ന ശീലം അനുപമയ്ക്കുണ്ട്. എണീറ്റപാടേ ജനല്‍ കര്‍ട്ടനിടയിലൂടെ നോക്കി. കടുവ ശാന്തമായുറങ്ങുകയാണ്. അവള്‍ ഉത്സാഹത്തോടെ ബെഡ്‌കോഫിയുണ്ടാക്കി അമ്മയ്ക്ക് കൊടുത്തു.
‘ ഞാനും നിന്റെ കടുവയെ ഒന്നുകണ്ടോട്ടെടീ ‘
എന്നുപറഞ്ഞ ്അമ്മ എണീറ്റു വന്നതും കരിയിലകളെ പറത്തിക്കൊണ്ടും കുറ്റിച്ചെടികളെ അനക്കികൊണ്ടും അത ്ഓടിക്കളഞ്ഞു. ലൈറ്റിട്ടും ശബ്ദമുണ്ടാക്കിയും കടുവയെ ഓടിച്ചു കളഞ്ഞതിന് അവള്‍ കെറുവിച്ചു.
‘ നേരം വെളുത്തോണ്ട് പോയതായിരിക്കുമെടീ രാത്രി വരും ‘
എന്നവര്‍ മകളെ സമാധാനിപ്പിച്ചു.
പിറ്റേദിവസം സ്‌കൂള്‍ വിട്ടുവന്നിട്ട് ഇരുവരും ഇരുചക്രമെടുത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി കടുവയ്ക്കുള്ള ഇറച്ചിയും മീനും വാങ്ങി. മീന്‍ കറിവയ്ക്കാതെതന്നെ കൊടുത്താല്‍ മതിയാവും എന്നവള്‍ അഭിപ്രായപ്പെട്ടു..
‘സ്‌കൂളില്‍ ചെന്ന് കടുവേടെ കാര്യംപറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല.’
അവള്‍ പരിഭവിച്ചു.

‘സത്യം പറഞ്ഞാല്‍ ആരും വിശ്വസിക്കത്തില്ലടീ. നാളെ നമുക്ക് കള്ളം ചേര്‍ത്ത്പറയാം. ‘
‘ കള്ളം ചേര്‍ക്കേ? ‘
അവള്‍ ഞെട്ടി.
‘ അവിശ്വസനീയമായ കാര്യങ്ങള്‍ രണ്ടു തരത്തില്‍ ഉണ്ടെടീ ; ഒന്ന് : ഇംപ്രോബബിള്‍, രണ്ട് : ഇംപോസിബിള്‍. ഉദാഹരണത്തിന് എന്നെ കെട്ടാന്‍ ഷാരൂഖ്ഖാന്‍ വരുന്നത് ഇംപ്രോബബിള്‍ ആണ് തീരെ സംഭവിക്കാനിടയില്ലാത്ത്, പക്ഷേ അസാധ്യമല്ല! എന്നാല്‍ നിന്നെ കെട്ടാന്‍ ഒരുഗന്ധര്‍വ്വന്‍ ആകാശത്തുനിന്നും ഇറങ്ങിവന്ന് പെണ്ണുകണ്ട് ചായേം കുടിച്ചിട്ട് പുകപോലെ ആകാശത്തിലേക്ക് അലിഞ്ഞുപോയി എന്നുപറഞ്ഞാല്‍ അത് ഇംപോസിബിള്‍ ആണ്. അസാധ്യമായകാര്യം. പക്ഷേ നാട്ടുകാര്‍ വിശ്വസിക്കും. അതാണ് കള്ളംകൂടി ചേര്‍ക്കണമെന്ന ്പറഞ്ഞത്. ‘

‘ അവിശ്വസനീയമായ കാര്യങ്ങള്‍ രണ്ടു തരത്തില്‍ ഉണ്ടെടീ ; ഒന്ന് : ഇംപ്രോബബിള്‍, രണ്ട് : ഇംപോസിബിള്‍. ഉദാഹരണത്തിന് എന്നെ കെട്ടാന്‍ ഷാരൂഖ്ഖാന്‍ വരുന്നത് ഇംപ്രോബബിള്‍ ആണ് തീരെ സംഭവിക്കാനിടയില്ലാത്ത്, പക്ഷേ അസാധ്യമല്ല!

അന്നുരാത്രി കടുവ വീണ്ടും വന്നു. പച്ചമീനും പൊരിച്ച ചിക്കനും തിന്നു. വെളുപ്പാന്‍കാലം വരെ മുറ്റത്തു കിടന്നുറങ്ങുകയും ചെയ്തു.
പിറ്റേദിവസം കൂട്ടുകാരി ശ്യാമിലിയോട് മുയല്‍ക്കടുവ വന്നതായാണ ്അനുപമ പറഞ്ഞത്. മുയലിന്റെ മുഖവും കടുവയുടെ ശരീരവും.ശ്യാമിലിക്ക് സ്‌നേഹവും അസൂയയും വന്നു. മുയലിന്റെ ഓമനത്തമുള്ള പഞ്ഞിമുഖത്ത് ഉമ്മവയ്ക്കാം. ചെവിയില്‍ പിടിച്ച് വലിക്കാം. കള്ളന്മാര്‍ വന്നാല്‍ കരുത്തന്‍ ശരീരവും കൂര്‍ത്ത നഖങ്ങളുംകൊണ്ട് നേരിടുകയും ചെയ്യും.
‘മുയല്‍ക്കടുവ എന്താ തിന്നുക? ‘
‘ഞങ്ങള്‍ ക്യാരറ്റ് കൊടുത്തു. ‘
ഒന്നു പരുങ്ങിയെങ്കിലും അനുപമ പറഞ്ഞൊപ്പിച്ചു.
‘ക്യാരറ്റും എലേം തിന്നാല്‍ വലിയ ശരീരം എങ്ങനെയാ ഉണ്ടാവുക ? ‘
‘ ആനയ്ക്കും ജിറാഫിനുമൊക്കെ ഇതിലും വലിയ ശരീരമുണ്ടല്ലോ! ‘
‘ശരിയാ! കാളേം പശൂം ഒക്കെ വലുതല്ലേ !ഞാനൊരു മണ്ടിതന്നെ ! ‘
ശ്യാമിലി കഥ വിശ്വസിച്ചു. അമ്മയുടെ ഐഡിയ ഫലിച്ചു.

ബാക്ക് ബഞ്ചിലെ രമേശന്‍ മാത്രം ആദ്യമൊന്നും വിശ്വസിച്ചില്ല എന്നുമാത്രമല്ല
‘പോ അനുപമേ പുളുപറയാതെ നിന്റെയൊരു മുയല്‍ക്കടുവ ! ‘
എന്ന് കളിയാക്കുകയും ചെയ്തു. എന്നാല്‍ പഠിപ്പിസ്റ്റ് സുഭാഷിന്റെ വീട്ടില്‍ എരുമവ്യാളി എത്തിയതോടെ രമേശനും സംശയമായി. വ്യാളിയുടെ മുഖവും എരുമയുടെ ശരീരവുമുള്ള ജീവി !നോണ്‍വെജിറ്റേറിയനാണ്. നാലഞ്ചു മാസം കഴിഞ്ഞപ്പോള്‍ രമേശന്‍ ഒഴികെ എല്ലാവരുടേയും വീട്ടില്‍ രാത്രികാലങ്ങളില്‍ മുയല്‍ക്കടുവയോ എരുമവ്യാളിയോ എത്തി. കള്ളന്മാരില്‍ നിന്നോ അക്രമികളില്‍ നിന്നോ സംരക്ഷണം ആവശ്യമുള്ള രാത്രികളിലാണ് ഇവ എത്തുക. മനുഷ്യരേയോ വളര്‍ത്തു മൃഗങ്ങളേയോ ആക്രമിക്കാത്ത ഈ അവതാരങ്ങള്‍ നാട്ടിന് വലിയ രക്ഷകരായി. മുയല്‍ക്കടുവ വരുന്ന വീടുകളില്‍ എരുമവ്യാളി വരില്ല. തിരിച്ചും വരാറില്ല. ഒരുവീട്ടിന്ഒരുരക്ഷകന്‍മതിയല്ലോ! ചിത്രകാരന്മാര്‍ മുയല്‍ക്കടുവയുടേയും എരുമവ്യാളിയുടെയും വര്‍ണ്ണ ചിത്രങ്ങള്‍ വരയ്ക്കുകയും ഈ വീടിന്റെ രക്ഷകന്‍ എന്ന ബോര്‍ഡോടുകൂടി അവ ഓരോ വീട്ടിലും പ്രദര്‍ശിപ്പിക്കുകയും ഉണ്ടായി. രമേശന്റെ വീട്ടില്‍മാത്രം ഈ അമാനുഷിക ശക്തി വന്നനുഗ്രഹിക്കാത്തത് എല്ലാവിഷയത്തിനും തോറ്റതുകൊണ്ടാവും എന്ന് കൂട്ടുകാര്‍ കളിയാക്കി. തോറ്റവരെ സഹായിക്കാന്‍ ആരും വരില്ല. അമാനുഷിക സഹായം കിട്ടാത്തതുകൊണ്ടാണ് തോറ്റതെന്നാവും ചരിത്രം അറിയാത്തവര്‍ പറയുക.

എന്നും രാത്രി വന്ന ്‌ബോറടിച്ച മുയല്‍ക്കടുവയും എരുമവ്യാളിയും സന്ദര്‍ശനം മാസത്തിലൊരിക്കലാക്കി, സ്‌കൂളിനും ഓഫീസിനും സര്‍ക്കാര്‍അന്നേദിവസം അവധികൊടുത്തു. അവധി പ്രമാണിച്ച് നാട്ടുകാര്‍ മദ്യപിച്ച് കൂത്താടുകയും രാത്രിയോടെമുയല്‍ക്കടുവയ്ക്കും എരുമവ്യാളിക്കും യഥാക്രമം പഴവര്‍ഗ്ഗങ്ങളും മത്സ്യമാംസാദികളും അടങ്ങിയ താലം മുറ്റത്തു വയ്ച്ചിട്ട് കിടന്നുറങ്ങുകയും ചെയ്യും.

ഒരു രഹസ്യമുണ്ട്. അനുപമയുടെ വീട്ടില്‍മാത്രം മുയല്‍ക്കടുവ എല്ലാദിവസവും വരികയും മീനും ഇറച്ചിയും ഒട്ടും മിച്ചം വയ്ക്കാതെ കഴിക്കുകയും ചെയ്യും. ആ രഹസ്യം അവള്‍ ആരോടും പറയാതെ കാത്തു.

‘ഇവിടെ ആകെ പ്രശ്‌നമാടീ . മുയല്‍ക്കടുവയുടേം എരുമവ്യാളിയുടേം പേരില്‍ നാട്ടുകാര്‍ രണ്ടായി തിരിഞ്ഞ് അടിനടക്കുവ .മൂന്നു വീടിനു തീയിട്ടു. രണ്ടുമനുഷ്യരെ കൊന്നു. ‘
അനുപമ എഞ്ചിനിയറിംഗിന് പഠിക്കുന്ന കൂടുകാരന്‍ അഭിനവിനെ വിളിച്ചു .

രണ്ടുവര്‍ഷം കഴിഞ്ഞ് അനുപമ ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തവേ നാട്ടീന്ന് അമ്മയുടെ ഫോണ്‍ വന്നു.
‘ഇവിടെ ആകെ പ്രശ്‌നമാടീ . മുയല്‍ക്കടുവയുടേം എരുമവ്യാളിയുടേം പേരില്‍ നാട്ടുകാര്‍ രണ്ടായി തിരിഞ്ഞ് അടിനടക്കുവ .മൂന്നു വീടിനു തീയിട്ടു. രണ്ടുമനുഷ്യരെ കൊന്നു. ‘അനുപമ എഞ്ചിനിയറിംഗിന് പഠിക്കുന്ന കൂടുകാരന്‍ അഭിനവിനെ വിളിച്ചു .
‘എടാ നമുക്ക് അടിയന്തിരമായി കാറെടുത്ത് എന്റെ ഗ്രാമത്തിലേക്ക് പോണം .നീ തമാശയ്ക്ക് ഒരു തോക്ക് ഉണ്ടാക്കിയെന്നു പറഞ്ഞില്ലേ ?അതുകൂടെ എടുത്തോ. ‘
കാറോടിക്കുന്നത് അഭിനവാണ്. അവള്‍ പുറകിലത്തെ സീറ്റിലിരുന്ന ്‌തോക്കെടുത്ത് പരിശോധിച്ചു.
‘വെപ്രാളത്തില്‍ ചോദിക്കാന്‍ മറന്നു എന്തിനാ തോക്കെടുക്കാന്‍ പറഞ്ഞത് ? ‘
‘ മുയല്‍ക്കടുവയെ ആക്ഷേപിക്കുന്ന ഒരാളെയെങ്കിലും നമുക്ക് കൊല്ലണം.’
‘ എത് മുയല്‍ക്കടുവ ?’
‘ഞാന്‍ പറഞ്ഞിട്ടില്ലേ.. നമ്മുടെ വീട്ടില്‍ അച്ഛനില്ലാത്തപ്പോള്‍ രാത്രിവരുന്ന .. ‘
‘അത്പൂച്ചയല്ലേ?അമ്മേടെ പേടിമാറ്റാന്‍ നീ നിരുപദ്രവമായ ഒരുകള്ളം പറഞ്ഞതല്ലേ? ‘
‘ആര് പറഞ്ഞ് ? ‘
‘നീ തന്നെയല്ലേ പറഞ്ഞത് ?അന്ന് കുളുമണാലിയിലേക്ക ്‌പോണവഴിക്ക്? .’
‘പിന്നീടാപൂച്ച വളര്‍ന്ന് മുയല്‍ക്കടുവയായെങ്കിലോ? ‘
‘നിനക്ക്പ്രാന്തായോ ? ‘
‘വണ്ടിയൊതുക്ക്. ഒരുകാര്യം പറയാറുണ്ട്.’
അവള്‍ പോയിന്റ് ബ്ലാങ്കില്‍ അവനുനേരെ നിറയൊഴിച്ചു
മുയല്‍ക്കടുവയുടെ ജന്മരഹസ്യം അറിയാവുന്ന ഒരാളും ഇനി ജീവിച്ചിരിക്കാന്‍ പാടില്ല.

Author

Scroll to top
Close
Browse Categories