ആവേശങ്ങളെ വരകളില്‍ തളച്ചിടുന്ന മാന്ത്രികൻ

ലോക ചിത്രകലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെല്ലാം സൂക്ഷമതയോട് കൂടി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. എന്നുമാത്രമല്ല എന്റെ ശൈലി ഞാന്‍ സ്വയം നിര്‍മ്മിച്ചെടുത്തതാണ്. അത് ഒരു ചിത്രകാരന്റേയും അനുകരണമല്ല. എന്റെ ചിത്രങ്ങള്‍ എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. സ്വതന്ത്രമായിട്ട് ഒരു ശൈലി രൂപപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞു. അതാണെന്റെഅഭിമാനവും. എന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ആരുടേയും സ്വാധീനം നിങ്ങള്‍ക്ക് ചൂണ്ടികാണിക്കാന്‍ പറ്റില്ല അതു തന്നെയാണ് എന്നെ ചിത്രകാരനാക്കുന്നത്- ഇന്ത്യന്‍ ചിത്രകലയിലെ ദത്തനിസത്തെ കുറിച്ച് ചിത്രകാരൻ ബി.ഡി ദത്തൻ സംസാരിക്കുന്നു

? ഇന്ത്യന്‍ ചിത്രകലയില്‍ അഥവാ ലോക ചിത്രകലയില്‍ പോലും അവഗണിക്കാന്‍ പറ്റാത്ത ചിത്രകാരനാണ് താങ്കള്‍ .എന്നിട്ടും പലപ്പോഴും താങ്കളുടെ പേര് പല ചിത്രകലാ നിരൂപകന്മാരും ബോധപൂര്‍വ്വം തമസ്‌കരിക്കുന്നത് എന്തുകൊണ്ടാണ്?

ഞാന്‍ വരച്ചുതുടങ്ങിയ കാലത്ത് ചിത്രകലയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നെ അങ്ങോട്ട് കെ.സി.എസ് പണിക്കരുടെ ശിഷ്യന്മാരുടെ ഒരു ഒഴുക്ക് ഉണ്ടായി. അതിന് സമാന്തരമായി ബറോഡയില്‍ പോയി പഠിച്ചു വന്ന ചിത്രകാരന്മാരും കേരളത്തിലേയ്ക്ക് വന്നു.

ഞാന്‍ തിരുവനന്തപുരത്തിരുന്ന് ചിത്രം വരയ്ക്കുന്ന ഒരു ചിത്രകാരനാണ്. തിരുവനന്തപുരത്തുള്ള സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പഠിച്ച് അവിടത്തെ പരിമിതമായ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് വന്നിട്ടുള്ള ഒരു ചിത്രകാരനാണ് പക്ഷെ ലോക ചിത്രകലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെല്ലാം സൂക്ഷമതയോട് കൂടി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. എന്നുമാത്രമല്ല എന്റെ ശൈലി ഞാന്‍ സ്വയം നിര്‍മ്മിച്ചെടുത്തതാണ്. അത് ഒരു ചിത്രകാരന്റേയും അനുകരണമല്ല. എന്റെ ചിത്രങ്ങള്‍ എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. സ്വതന്ത്രമായിട്ട് ഒരു ശൈലി രൂപപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞു. അതാണെന്റെഅഭിമാനവും. എന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ആരുടേയും സ്വാധീനം നിങ്ങള്‍ക്ക് ചൂണ്ടികാണിക്കാന്‍ പറ്റില്ല അതു തന്നെയാണ് എന്നെ ചിത്രകാരനാക്കുന്നത്. ഞാന്‍ വരച്ചുതുടങ്ങിയ കാലത്ത് ചിത്രകലയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നെ അങ്ങോട്ട് കെ.സി.എസ് പണിക്കരുടെ ശിഷ്യന്മാരുടെ ഒരു ഒഴുക്ക് ഉണ്ടായി. അതിന് സമാന്തരമായി ബറോഡയില്‍ പോയി പഠിച്ചു വന്ന ചിത്രകാരന്മാരും കേരളത്തിലേയ്ക്ക് വന്നു. കെ.സി.എസിനെ അനുകരിച്ചാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ വരച്ചിരുന്നത്. ബറോഡയില്‍ നിന്ന് വന്നവരാകട്ടെ ഗുലാം ഷെയ്ക്കിന്റെ സ്വാധീനത്തില്‍പ്പെട്ടവരുമായിരുന്നു. എന്തൊക്കെയായാലും ഇവര്‍ക്ക് മാധ്യമ ശ്രദ്ധ കൂടുതല്‍ കിട്ടി. തിരുവനന്തപുരത്ത് ഇരുന്ന് ലോകചിത്രകലയെ സസൂക്ഷ്മം നിരീക്ഷിച്ച് വരച്ച എന്നെപ്പോലുള്ളവരെ ഈ മാധ്യമങ്ങള്‍ കാണാതെ പോയി. ഞാനവരുടെ പുറകെ പോയതുമില്ല. പക്ഷെ മദ്രാസ് സ്‌കൂളില്‍ നിന്നു വന്നവരുടേയും ബറോഡ സ്‌കൂളില്‍ നിന്നു വന്നവരുടേയും കിട മത്സരം ചിത്രകലയെ നശിപ്പിച്ചു. തിരുവനന്തപുരത്ത് ഒരു ചിത്രപ്രദര്‍ശനം നടന്നാല്‍ ഫൈനാന്‍സിലെ കുട്ടികള്‍ അതൊന്നും പോയി കാണരുത് എന്ന് വിലക്കുന്ന പ്രൊഫസര്‍മാരുണ്ടായിരുന്നു. ഞാന്‍ പലവട്ടം മുംബൈയില്‍ എക്‌സിബിഷന്‍ നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ അവിടെയുളള ജെ.ജെ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ചിത്രകലാസ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ ഒരു ഒഴുക്കാണ് ഉണ്ടാവുക.

?ഒരു ചിത്രകാരനെന്ന നിലയില്‍ അങ്ങയുടെ പ്രതിഭ, വിസ്മയം സൃഷ്ടിച്ച ഒരു പരമ്പരയാണ് കലി. അതിന് സമാനമായ ഒരു പരമ്പര ലോകത്ത് തന്നെ അപൂര്‍വ്വമാണ്. പ്രശസ്ത കവിയായ ഡോ.അയ്യപ്പപണിക്കര്‍ പറഞ്ഞതുപോലെ എവിടെ നിന്നാണ് ഈ അപ്രതീക്ഷിത രൂപങ്ങള്‍ ഉറഞ്ഞുവന്നത്? എങ്ങനെ ഇവയ്ക്ക് ഈ രൂപവും നിറവും കിട്ടി? ഇവ ഇത്രയധികം കര്‍ക്കശമാവാന്‍ കാരണമെന്ത്? വ്യക്തിയുടെയും സമഷ്ടിയുടെയും മനസ്സില്‍ എത്രകാലം ഇവ തപസ്സിരുന്നു?ഏത് സഹസ്രാബ്ദത്തിന്റെ അന്ത്യമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്?

അയ്യപ്പപണിക്കര്‍ സാര്‍ പറഞ്ഞതുപോലെ എന്റെ കലിപരമ്പര സമൂഹ മനസാക്ഷിയോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ആര്‍ട്ട് എഡിറ്റര്‍ എന്ന നിലയില്‍ സര്‍വ്വവിജ്ഞാന കോശത്തില്‍ ജോലിചെയ്ത കാലഘട്ടത്തില്‍ ഞാന്‍ അനുഭവിച്ച പീഡാനുഭവങ്ങളുടെ ചിത്രീകരണമാണ് എന്റെ കലിപരമ്പ

അയ്യപ്പപണിക്കര്‍ സാര്‍ പറഞ്ഞതുപോലെ എന്റെ കലിപരമ്പര സമൂഹ മനസാക്ഷിയോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ആര്‍ട്ട് എഡിറ്റര്‍ എന്ന നിലയില്‍ സര്‍വ്വവിജ്ഞാന കോശത്തില്‍ ജോലിചെയ്ത കാലഘട്ടത്തില്‍ ഞാന്‍ അനുഭവിച്ച പീഡാനുഭവങ്ങളുടെ ചിത്രീകരണമാണ് എന്റെ കലിപരമ്പര. ഒരു പക്ഷേ കലിയുഗത്തെ അടയാളപ്പെടുത്താന്‍ ഇടയാക്കിയത് ആ കാലഘട്ടത്തില്‍ ഞാനേറ്റുവാങ്ങിയ പീ ഡാ നുഭവങ്ങള്‍ ആണ്. അതിലുപരിയായി എനിക്ക് പതിനാലു വയസ്സുള്ളപ്പോള്‍ സംസ്‌കൃത പണ്ഡിതനായ എന്റെ മുത്തശ്ശന്‍ ഒരു കഥ പറഞ്ഞുതന്നു. ആ കഥയില്‍ നിന്നാണ് കലിയെക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത്. മനുഷ്യനെയാണ് ബ്രഹ്മാവ് അവസാനം സൃഷ്ടിച്ചത്. സകല ജീവജാലങ്ങളെ സൃഷ്ടിച്ച ബ്രഹ്മാവ് മനുഷ്യനെ എങ്ങനെ സൃഷ്ടിക്കാമെന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ ബ്രഹ്മാവിന്റെ ശിഷ്യന്മാര്‍ വന്നു ചോദിച്ചു അങ്ങ് മനുഷ്യനെ എങ്ങനെയാണ് സൃഷ്ടിക്കാന്‍ പോകുന്നത്? അപ്പോള്‍ ബ്രഹ്മാവ് ചോദിച്ചു ഞാനിപ്പോള്‍ അവസാനം സൃഷ്ടിച്ചത് ആരെയാണ്? ശിഷ്യന്മാര്‍ പറഞ്ഞു പിശാചിനെയാണ്. അപ്പോള്‍ ബ്രഹ്മാവു പറഞ്ഞു പിശാച്+അസൂയ=മനുഷ്യന്‍. അപ്പോള്‍ എന്തു ഭീകരമായിരിക്കും മനുഷ്യന്‍. പക്ഷേ ബ്രഹ്മാവിന് അത് പോരെന്ന് തോന്നി. അദ്ദേഹം പറഞ്ഞു അതിന്റെ കൂടെ കുറച്ചു ആര്‍ദ്രത കൂടി ചേര്‍ത്ത് സൃഷ്ടിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് മനുഷ്യനുണ്ടായത്. ഓരോ മനുഷ്യനിലും ഒരു പിശാചുണ്ട്. അഥവാ കലിയുണ്ട്. ആ കലിയെ പുന:സൃഷ്ടിക്കുകയാണ് ഞാന്‍ കലിപരമ്പരയിലൂടെ ചെയ്തത്. അതുകൊണ്ട് തന്നെ അയ്യപ്പപണിക്കര്‍ പറഞ്ഞതുപോലെ നമ്മുടെ സമൂഹ മനസ്സിനെ ആവേശിച്ചിരിക്കുന്ന ഹിംസാമൂര്‍ത്തികളെ വരകളിലും വര്‍ണ്ണങ്ങളിലും തളച്ചിട്ട് കീഴ്‌പ്പെടുത്തി വിധിനിയോഗം പ്രാവര്‍ത്തികമാക്കുന്ന വിചിത്ര പ്രതിഭാ പ്രതിഭാസത്തിനു മാത്രമേ ഈ അസുന്തരതകളുടെ സുന്തരത കണ്ടെത്താന്‍ കഴിയൂ. ആവേശങ്ങളെ വരകളില്‍ തളച്ചിടുന്ന മന്ത്രികനല്ലേ ചിത്രകാരന്‍ എന്നു നാം ചോദിച്ചുപോകുന്നു. നമ്മുടെ കാലഘട്ടത്തിന്റെ ഉരിപ്പോരുള്‍ തന്നെയാണ് ഈ ചിത്രങ്ങളും തേടുന്നത്. കലി പരമ്പരയിലൂടെ ഞാനനുഭവിച്ച പീഡാനുഭവം മാത്രമല്ല ഇന്ത്യയിലെ ജാതിവ്യവസ്ഥയേയും ഞാനതില്‍ അഡ്രസ്സ് ചെയ്തിട്ടുണ്ട്. ജാതി പരമായ വിവേചനവും ഞാന്‍ ആ കാലഘട്ടത്തില്‍ അനുഭവിച്ചിട്ടുണ്ട്. ജാതി മനുഷ്യന്റെ ജനനം മുതല്‍ മരണം വരെ അവനെ വിടാതെ പിന്തുടരുന്ന പിശാചാണ് അഥവാ കലിയാണ്.

നമ്മുടെ കാലഘട്ടത്തിന്റെ ഉരിപ്പോരുള്‍ തന്നെയാണ് ഈ ചിത്രങ്ങളും തേടുന്നത്. കലി പരമ്പരയിലൂടെ ഞാനനുഭവിച്ച പീഡാനുഭവം മാത്രമല്ല ഇന്ത്യയിലെ ജാതിവ്യവസ്ഥയേയും ഞാനതില്‍ അഡ്രസ്സ് ചെയ്തിട്ടുണ്ട്.

കലി പരമ്പരയിലെ പല ചിത്രങ്ങള്‍ക്കും വേണ്ടി 60 സ്‌കെച്ചുവരെ ചെയ്തിട്ടുണ്ട്. ആറു വര്‍ഷം എടുത്താണ് കലി പരമ്പര പൂര്‍ത്തിയാക്കിയത്. അത് കലാകൗമുദി വാരികയില്‍ ജയചന്ദ്രന്‍നായരുടെ നിര്‍ദ്ദേശ പ്രകാരം പ്രശസ്തരുടെ കുറിപ്പോടു കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വാരികയില്‍ ഒരു ചിത്രകാരന്റെ ചിത്ര പരമ്പര അച്ചടിച്ചു വന്നത് ആദ്യമായിട്ടാണ്.

?കലി പരമ്പരയെ തുടര്‍ന്ന് മുഖങ്ങളെന്ന പരമ്പര അങ്ങ് വരച്ചു. മുഖങ്ങളും ഇന്നത്തെ സമൂഹത്തെത്തന്നെയാണ് അടയാളപ്പെടുത്തുന്നത്. അതിനെക്കുറിച്ചൊന്ന് പറയാമോ?

കലിയ്ക്ക് ശേഷം എന്റെ മനസ്സില്‍ കിടന്ന സ്‌തോഭവും തീവ്രമായ പീഡാനുഭവങ്ങളും ദു:ഖവുമെല്ലാം ഒരു ചിത്രകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു മുഖങ്ങളെന്ന പരമ്പര

കലിയ്ക്ക് ശേഷം എന്റെ മനസ്സില്‍ കിടന്ന സ്‌തോഭവും തീവ്രമായ പീഡാനുഭവങ്ങളും ദു:ഖവുമെല്ലാം ഒരു ചിത്രകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു മുഖങ്ങളെന്ന പരമ്പര. മനുഷ്യന്റെ വൈരൂപ്യങ്ങളെ കലിയെപ്പോലെതന്നെ മുഖങ്ങളിലും ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചു. സൗന്ദര്യം മാത്രമല്ല വൈരൂപ്യവും കലയാകുമെന്ന് പറയുകയായിരുന്നു ഞാന്‍.

? കലിയും മുഖങ്ങളും കറുപ്പുകൊണ്ട് അടയാളപ്പെടുത്തിയപ്പോള്‍ ബൊട്ടാണിക് ഫാന്റസി നിറങ്ങളുടെ ഉത്സവമായിരുന്നു. അതെങ്ങനെ സംഭവിച്ചു?

കലിയും മുഖങ്ങളും വരച്ചപ്പോള്‍ ഞാനനുഭവിച്ച തീവ്രമായ അസ്വസ്ഥകളില്‍ നിന്ന് എനിക്കൊരു മോചനം വേണമായിരുന്നു. അങ്ങനെയാണ് ബൊട്ടാണിക് ഫാന്റസിഎന്ന പരമ്പര വരച്ചുതുടങ്ങിയത്. അവിടെയും നിറങ്ങള്‍ കൊണ്ട് വൈരൂപ്യങ്ങളെ പകര്‍ത്താന്‍ തന്നെയാണ് ഞാന്‍ ശ്രമിച്ചത്.

? ബൊട്ടാണിക് ഫാന്റസിക്ക് ശേഷം അങ്ങ് പരിണാമം എന്ന പരമ്പര വരച്ചല്ലോ അതിനെക്കുറിച്ച് പറയാമോ?

മനുഷ്യന്റെ പരിണാമ വ്യവസ്ഥയുടെ ദീര്‍ഘമായ ചരിത്രം ഞാന്‍ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ പരമ്പരയ്ക്ക് പരിണാമം എന്ന പേര് നല്‍കിയത്. ആ പരമ്പരയില്‍ ഞാന്‍ വളരെ കുറച്ച് നിറങ്ങളെ ഉപയോഗിച്ചിട്ടുള്ളു. നിലവിലിരിക്കുന്ന ഒരു ചിത്രത്തെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റുകയാണ് ഞാനതില്‍ ചെയ്തത്. ആ പരമ്പരയിലുള്ള ഏതാണ്ട് നൂറ്റമ്പതോളം ചിത്രങ്ങള്‍ റാവിസ് ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

? പരിണാമം കഴിഞ്ഞ് അങ്ങ് എത്തിയത് അവസ്ഥയിലേയ്ക്കാണ് അത് ഏറ്റവും ഉചിതമായിരിക്കുന്നു. പരിണാമം സംഭവിച്ച മനുഷ്യന്റെ അവസ്ഥകളുടെ വെളിപാട് ആയിരുന്നു അവസ്ഥയെന്ന പരമ്പര. ആ അനുഭവത്തെക്കുറിച്ച് പറയാമോ?

ജീവിതത്തില്‍ നമ്മളൊക്കെ പല പല പ്രതിസന്ധികളില്‍പ്പെട്ട് ഒരു നിശ്ചലമായ അവസ്ഥയില്‍ എത്താറുണ്ട്. സമൂഹത്തിനും അങ്ങനെ ഒരു പ്രതിസന്ധിഘട്ടം ഉണ്ടാവാറുണ്ട്. അവസ്ഥ വരയ്ക്കുമ്പോള്‍ ഇതൊക്കെ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. തന്റെ നിസ്സഹായ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഏതൊരു മനുഷ്യനും അന്വേഷിക്കാറുണ്ട്. ആ അന്വേഷണമാണ് അവസ്ഥയില്‍ എന്നെ എത്തിച്ചത്.

ജീവിതത്തില്‍ നമ്മളൊക്കെ പല പല പ്രതിസന്ധികളില്‍പ്പെട്ട് ഒരു നിശ്ചലമായ അവസ്ഥയില്‍ എത്താറുണ്ട്. സമൂഹത്തിനും അങ്ങനെ ഒരു പ്രതിസന്ധിഘട്ടം ഉണ്ടാവാറുണ്ട്. അവസ്ഥ വരയ്ക്കുമ്പോള്‍ ഇതൊക്കെ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. തന്റെ നിസ്സഹായ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഏതൊരു മനുഷ്യനും അന്വേഷിക്കാറുണ്ട്. ആ അന്വേഷണമാണ് അവസ്ഥയില്‍ എന്നെ എത്തിച്ചത്.

ഭാരതത്തിന് നൊബേല്‍ പ്രൈസ് കൊണ്ടുവന്ന കൃതിയാണ് ഗീതാഞ്ജലി. അതിന് ചിത്രകലാ ഭാഷ്യം നല്‍കാനായത് ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. ലിസി ജേക്കബ് ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് തര്‍ജ്ജിമ ചെയ്തപ്പോള്‍ ആ കൃതിയ്ക്ക് വേണ്ടിയാണ് ഞാനാ ചിത്രങ്ങള്‍ വരച്ചത്.

? കവിതയെ നിറങ്ങളിലേയ്ക്ക് ആവാഹിച്ച ചിത്രകാരനാണ് അങ്ങ് അതും വിശ്വമഹാകവിയായ ടാഗോറിന്റെ ഗീതാഞ്ജലി. ആ ആവിഷ്‌ക്കാര അനുഭവം എങ്ങനെയായിരുന്നു?

ഭാരതത്തിന് നൊബേല്‍ പ്രൈസ് കൊണ്ടുവന്ന കൃതിയാണ് ഗീതാഞ്ജലി. അതിന് ചിത്രകലാ ഭാഷ്യം നല്‍കാനായത് ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. ലിസി ജേക്കബ് ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് തര്‍ജ്ജിമ ചെയ്തപ്പോള്‍ ആ കൃതിയ്ക്ക് വേണ്ടിയാണ് ഞാനാ ചിത്രങ്ങള്‍ വരച്ചത്. അത് വളരെയധികം ആള്‍ക്കാര്‍ക്ക് ഇഷ്ടമായി. ഞാന്‍ ഗീതാഞ്ജലി വായിച്ചപ്പോള്‍ എനിക്കുണ്ടായ വികാരങ്ങളും അനുഭൂതികളുമാണ് ഞാന്‍ വരച്ചത്.

എം.എഫ് ഹുസൈനോടൊപ്പം ബി.ഡി.ദത്തൻ
ബി.ഡി.ദത്തൻ മുൻ മന്ത്രി ശ്രീനിവാസൻ, മലയാറ്റൂർ രാമകൃഷ്ണൻ എന്നിവരോടൊപ്പം

? ജനാധിപത്യം പോലും പാഠപുസ്തകങ്ങളില്‍ നിന്ന് പുറത്താകുന്നു. ഈകാലത്തെ ഒരു ചിത്രകാരനെന്ന നിലയില്‍ താങ്കളെങ്ങനെ കാണുന്നു?

എല്ലാകാലത്തുമുള്ള ഭരണകൂടങ്ങള്‍ നുണകളുടെ ചരിത്രം നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കുക എന്നുള്ളതാണ് ഓരോ കലാകാരന്റേയും ധര്‍മ്മം. ചിത്രകാരനെന്ന നിലയില്‍ ഞാനാധര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ട്.

എല്ലാകാലത്തുമുള്ള ഭരണകൂടങ്ങള്‍ നുണകളുടെ ചരിത്രം നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കുക എന്നുള്ളതാണ് ഓരോ കലാകാരന്റേയും ധര്‍മ്മം. ചിത്രകാരനെന്ന നിലയില്‍ ഞാനാധര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ട്. ജാതിമതലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരേയും തുല്യരായി പരിഗണിക്കുന്ന ഒരു ഭരണകൂടം ഉണ്ടാവണം. നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു ഭരണകൂടം ഇനിയുമുണ്ടായിട്ടില്ല.

ബി.ഡി.ദത്തനും അഭിമുഖം നടത്തിയ ഹരിദാസ് ബാലകൃഷ്ണനും

അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇലക്ഷനിലൂടെ അധികാരത്തിലെത്തുന്ന പാര്‍ട്ടികള്‍ പലതും ജനാധിപത്യത്തിനുപകരം ഏകാധിപത്യമാണ് നടപ്പാക്കിയിട്ടുള്ളത് പാര്‍ലമെന്റിന്റെ കാര്യമെടുത്താല്‍ നാല്പതു ശതമാനം എം.പിമാര്‍ കോടീശ്വരന്മാരാണ് എണ്‍പതുശതമാനം പേരും സവര്‍ണരാണ് അതില്‍ മുപ്പത്തെട്ടുശതമാനം പേരും ക്രിമിനലുകളാണ്. തോക്കു ചൂണ്ടി വോട്ടു വാങ്ങാത്ത ഒരേയൊരു സംസ്ഥാനം കേരളമാണ്. ജനാധിപത്യം ഒരു തമാശ മാത്രമാണ്.

ഗുരുവിന്റെ
കൃതികളിൽ കാണാം
ദൃശ്യ സംസ്കാരവും ചിത്രഭാഷയും

? നവോത്ഥാനത്തെതുടര്‍ന്ന് ലോകത്ത് ആകമാനം കലയിലും ശാസ്ത്രത്തിലും ചിത്രമെഴുത്തിലുമെല്ലാം വലിയ മാറ്റങ്ങള്‍ ദൃശ്യമാകാന്‍ തുടങ്ങി. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് ആധുനിക കേരളത്തിനും അടിസ്ഥാന ശിലയിട്ടു. ഒരു ചിത്രകാരന്‍ എന്ന നിലയില്‍ ശ്രീനാരായണഗുരു കൊണ്ടുവന്ന നവോത്ഥാനമൂല്യങ്ങളെ എങ്ങനെയാണ് കാണുന്നത്?
ശ്രീനാരായണഗുരു സത്യത്തെ സാക്ഷാത്കരിച്ച ഒരു യഥാര്‍ത്ഥ മനുഷ്യനായിരുന്നു. അദ്ദേഹം ഇവിടെ ജനിച്ചില്ലായിരുന്നെങ്കില്‍ കേരളം ഇന്നു കാണുന്ന രീതിയില്‍ ഉണ്ടാകുമായിരുന്നില്ല. ശ്രീനാരായണഗുരു ഉണ്ടായതുകൊണ്ട് മാത്രമാണ് 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ ഉണ്ടായത്. ശ്രീനാരായണഗുരു ഉഴുതുമറിച്ചിട്ട നവോത്ഥാനമൂല്യങ്ങളുടെ പുറത്താണ് കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ പ്രത്യശാസ്ത്രത്തിന്റെ വിത്ത് വിതച്ചത്. ഒരു ചിത്രകാരനെന്ന നിലയില്‍ എന്നെ സ്വാധീനിച്ച വ്യക്തിത്വം കൂടിയാണ് ഗുരു. ഗുരുവിന്റെ പലകൃതികളിലും ഒരു ദൃശ്യ സംസ് കാ രവുംചിത്രഭാഷയും നമുക്ക് കാണാന്‍ കഴിയും. ആ അര്‍ത്ഥത്തില്‍ ഗുരു വലിയ ഒരു ചിത്രകാരനാണെന്ന് പറയാം. ഗുരു വാക്കുകള്‍ കൊണ്ട് വരച്ചിട്ട എത്രയോ എത്രയോ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.
വേദാന്തം ഇത്ര ലളിതമായി ശ്രീനാരായണഗുരുവിനെപ്പോലെ പറഞ്ഞുതന്ന മറ്റൊരാള്‍ വേദാന്തചരിത്രത്തില്‍ തന്നെയില്ല. വേദം പോയിട്ട് അക്ഷരം പോലും അഭ്യസിക്കാന്‍ വിലക്കുള്ള ഒരു സമുദായത്തില്‍ നിന്ന് വന്ന ഗുരു ജാതിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ജാതി നിര്‍ണയം എന്ന കൃതിയിലൂടെ പറഞ്ഞു ഗുരുവിന് സമമായി ഗുരു മാത്രമേയുള്ളു.

Author

Scroll to top
Close
Browse Categories