പ്രശാന്ത് കിഷോര്‍ ഇനി രാജസ്ഥാനില്‍

പ്രശാന്ത് കിഷോര്‍ ഇനി രാജസ്ഥാനില്‍

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മെരുക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വിലങ്ങുതടിയാകുന്ന ഘടകമേതാണ്? കോണ്‍ഗ്രസ് വിട്ട് സച്ചിന്‍പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നു വരെ റിപ്പോര്‍ട്ട് വന്നു. അറിയപ്പെടുന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് സച്ചിന് വേണ്ടി തന്ത്രങ്ങളൊരുക്കുന്നത്. ഏപ്രിലില്‍ സച്ചിന്‍ നടത്തിയ നിരാഹാര സമരത്തിന്റെ സംഘാടനം പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐപോകിനായിരുന്നു. മേയില്‍ അജ് മീറില്‍ നിന്ന് ജയ് പൂര്‍ വരെ സച്ചിന്‍ നടത്തിയ പദയാത്ര ഏകോപിപ്പിച്ചതും പ്രശാന്ത്കിഷോര്‍ തന്നെ. കര്‍ണാടകയിലെ പോലെ ഒരു തകര്‍പ്പന്‍ ജയം രാജസ്ഥാനിലും നേടാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ മോഹം അതിമോഹമാകുമോ?

Author

176 Views
Scroll to top
Close
Browse Categories