ചരിത്രമായി,കൊളംബിയയിലെ അത്ഭുതകുട്ടികൾ

ആമസോണിന്റെ പാർശ്വങ്ങളിൽ ജീവിക്കുന്ന അഞ്ഞൂറോളം വരുന്ന ഗോത്രവർഗങ്ങൾ ദൂരത്തെ മറികടക്കാൻ ഉപയോഗിക്കുക പലപ്പോഴും ചെറുവിമാനങ്ങളെയാണ്. കുറെയൊക്കെ ആധുനികതയെ ഉൾക്കൊള്ളുമ്പോഴും ഗോത്രജനതയുടെ തനത് ജീവിതം പൂർണമായും അവർ മറക്കുന്നില്ല എന്നത് ഇവിടെ പ്രത്യേകം പറയേണ്ടിവരുന്നു. പ്രകൃതിയോട് ഇണങ്ങിത്തന്നെ അവർ ജീവിക്കുന്നു. മക്കളെ കാടുമായി ഇണക്കി പ്രതികൂല സാഹചര്യങ്ങളിൽ അതിജീവനം എങ്ങനെ വേണമെന്ന അനുഭവങ്ങൾ പങ്ക് വെച്ചും ആധുനിക സംവിധാനങ്ങൾ കൂട്ടിയിണക്കിയും ഉള്ള ജീവിതം

പകുതി തിന്നിട്ട് ഉപേക്ഷിച്ച കാട്ടു കനികൾ, അവയിൽ പതിഞ്ഞിരിക്കുന്ന കുഞ്ഞു പല്ലുകളുടെ അടയാളം, പരന്നുകിടക്കുന്ന ചളിയിൽ പതിഞ്ഞു കണ്ട കുഞ്ഞു കാൽപ്പാടുകൾ, ഒരു ചെറിയ കത്രിക, കൊച്ചു കുട്ടികൾക്ക് ഉപയോഗിക്കുന്ന നാപ്പികൾ ഇവയൊക്കെ അവരുടെ സംശയം ഉറപ്പിക്കുകയായിരുന്നു. ‘ആ കുഞ്ഞുങ്ങൾ ജീവനോടെയുണ്ട്’. അടുത്തു തന്നെ. അവർ എങ്ങോട്ടോ നടക്കുകയാണ്. അന്വേഷണത്തിനിറങ്ങിയ സംഘങ്ങളിൽ നിന്ന് പലരും പിന്തിരിഞ്ഞപ്പോഴും ബ്രിഗേഡിയർ പെഡ്രോയും സംഘവും പിന്മാറിയില്ല. ആ കാൽപ്പാടുകൾ അവരെ മുന്നോട്ട്‌ നയിക്കുകയായിരുന്നു. ഒടുവിൽ നാൽപ്പതാം ദിവസം അവർ ആ കുഞ്ഞുങ്ങളെ നാല് പേരെയും കണ്ടെത്തുകയാണ്. ജൂൺ പത്ത് ശനിയാഴ്ച ഉച്ചയോടെ തിരച്ചിൽ സംഘം കൊളംബിയായിലെ സൈനിക കേന്ദ്രത്തിലേക്ക് സന്ദേശമയച്ചു. ഒന്നല്ല നാല് തവണ. അത്ഭുതം അത്ഭുതം അത്ഭുതം അത്ഭുതം എന്ന്. ഒരേ വാക്ക് തന്നെ ആവർത്തിച്ചത് ഓരോ വാക്കും ഓരോ കുട്ടിയെ പ്രതിനിധീകരിച്ചുള്ളതായിരുന്നു. നാല് പേരെയും ജീവനോടെ കിട്ടിയെന്ന്. കൊളംബിയായിലെ ഭരണകൂടം ഒന്ന് ദീർഘമായി നിശ്വസിച്ചു. നാല്പത് ദിവസം നീണ്ടുനിന്ന അന്വേഷണം. ലോകമാകെ കാത്തിരിക്കുകയാണ് അവർക്ക് വേണ്ടി പ്രാർത്ഥനകളോടെ. കൊളംബി യൻ പ്രസിഡന്റ് ഗുസ്റ്റാവോ പെട്രോ പ്രതികരിച്ചു. “രാജ്യത്തിനാകെ സന്തോഷം:ഇത് ചരിത്രമായി മാറുകയാണ്. അവർ അത്ഭുതക്കുട്ടികൾ”.

2023 മെയ് ഒന്നിന് അമ്മയും നാല് മക്കളുമടങ്ങിയ കുടുംബം ഒരു പൈലറ്റും ഒരു സഹ പൈലറ്റും അടങ്ങിയ വൈമാനികർക്കൊപ്പം ആരാറാകുറായയിൽ നിന്ന് സൻജോസ് ഡെൽ ഗ്വാവിയറിലേക്ക് സെസ്‌ന 206 എന്ന ചെറുവിമാനത്തിൽ പറക്കുന്നത്. അകലെയുള്ള അച്ഛനെക്കാണാൻ അമ്മ മഗ്ദലനെയ്ക്കൊപ്പം മക്കൾ പോയതാണ്.

2023 മെയ് ഒന്നിന് അമ്മയും നാല് മക്കളുമടങ്ങിയ കുടുംബം ഒരു പൈലറ്റും ഒരു സഹ പൈലറ്റും അടങ്ങിയ വൈമാനികർക്കൊപ്പം ആരാറാകുറായയിൽ നിന്ന് സൻജോസ് ഡെൽ ഗ്വാവിയറിലേക്ക് സെസ്‌ന 206 എന്ന ചെറുവിമാനത്തിൽ പറക്കുന്നത്. അകലെയുള്ള അച്ഛനെക്കാണാൻ അമ്മ മഗ്ദലനെയ്ക്കൊപ്പം മക്കൾ പോയതാണ്. ആമസോൺ വനാന്തരങ്ങളിൽ റോഡുകൾ കുറവാണ്. വന്യമായ കാടിന്റെ രൗദ്രത അത് അനുവദിക്കുന്നില്ല. ആയിരത്തോളം വരുന്ന പുഴകൾ കടന്ന് പോകുക ദുർവഹവും. അവിടെ പാലങ്ങൾ ഉണ്ടാക്കുക നടക്കാത്ത കാര്യവും. അതിനാൽ ആമസോണിന്റെ പാർശ്വങ്ങളിൽ ജീവിക്കുന്ന അഞ്ഞൂറോളം വരുന്ന ഗോത്രവർഗങ്ങൾ ദൂരത്തെ മറികടക്കാൻ ഉപയോഗിക്കുക പലപ്പോഴും ഈ ചെറുവിമാനങ്ങളെയാണ്. കുറെയൊക്കെ ആധുനികതയെ ഉൾക്കൊള്ളുമ്പോഴും ഗോത്രജനതയുടെ തനത് ജീവിതം പൂർണമായും അവർ മറക്കുന്നില്ല എന്നത് ഇവിടെ പ്രത്യേകം പറയേണ്ടിവരുന്നു. പ്രകൃതിയോട് ഇണങ്ങിത്തന്നെ അവർ ജീവിക്കുന്നു. മക്കളെ കാടുമായി ഇണക്കി പ്രതികൂല സാഹചര്യങ്ങളിൽ അതിജീവനം എങ്ങനെ വേണമെന്ന അനുഭവങ്ങൾ പങ്ക് വെച്ചും ആധുനിക സംവിധാനങ്ങൾ കൂട്ടിയിണക്കിയും ഉള്ള ജീവിതം. ഇവിടെ അപകടത്തിൽ പെട്ട കുട്ടികളും അമ്മയും വിതോതോ എന്ന ഗോത്രത്തിലെ മനുഷ്യർ. ആ ഗോത്രം ഇന്ന് എണ്ണത്തിൽ കുറഞ്ഞു കുറഞ്ഞ് ഏതാണ്ട് 7000 ത്തോളമായി ചുരുങ്ങിയിരിക്കുന്നു. ആവശ്യം വന്നാൽ കാട്ടിലെ കനികൾ എതൊക്കെ ഭക്ഷിക്കാമെന്ന് കുട്ടികളെ മുതിർന്നവർ പഠിപ്പിക്കുന്നുണ്ട്. കാടിനെ അറിഞ്ഞ്, കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടി ജീവിക്കുന്നവർ.

പറന്നു തുടങ്ങി ഏതാനും സമയത്തിനുള്ളിൽ ഒരു ക്രാഷ്. ചെറു വിമാനം ആമസോണിൽ താഴേക്ക് വീണു. . അമ്മ മരിച്ചു കിടക്കുന്നു. വാഹനം തകരും മുമ്പ് കരയിലേക്ക് പൈലറ്റ് അയച്ച സന്ദേശം ലോകത്തെ ഞെട്ടിച്ചു. എന്ത് സംഭവിക്കും?

ഓപ്പറേഷൻ ഹോപ്പ് എന്ന പേരിൽ ഒരു സൈനിക നീക്കം സന്നദ്ധപ്രവർത്തകരെയും തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളെയും ചേർത്ത് തിരച്ചിലിനായി ആരംഭിച്ചു. 150 സൈനികർ,200 സന്നദ്ധപ്രവർത്തകർ പരിശീലനം ലഭിച്ച കുറച്ചു നായ്ക്കളും. പല സംഘങ്ങളായി അവർ തിരിഞ്ഞു. തിരയുന്ന ദിക്കുകളിൽ അവർ അടയാളങ്ങൾ വെച്ചു.
ആമസോൺ
വെറുമൊരു
മഴക്കാടല്ല

വന്യമായ കാട്. മഴക്കാട് എന്ന ഓമനപ്പേരിൽ അർത്ഥം അവസാനിപ്പിക്കുന്നില്ല ആമസോൺ. ബ്രസീൽ, കൊളമ്പിയ, പെറു, തെക്കേ അമേരിക്ക, ബൊളീവിയ, ഇക്വഡോർ, ഗയാനാ,വെനസ്വേല എന്നീ രാജ്യങ്ങളിൽ എല്ലാം വ്യാപിച്ചു കിടക്കുകയാണ് ആമസോൺ. 67 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ദൈർഘ്യം. ക്രൂരമൃഗങ്ങൾ,വിഷപ്പാമ്പുകൾ, വിവിധ മത്സ്യ വർഗ്ഗങ്ങൾ,പക്ഷികൾ ,ഉരഗങ്ങൾ, എന്നു വേണ്ട ലോകത്തെ ഏറ്റവും മെച്ചപ്പെട്ട ആവാസ വ്യവസ്ഥ ഇവിടെയാണ്. ക്രൂര മൃഗങ്ങൾ, അവരെക്കാൾ ക്രൂരരായ കൊള്ള സംഘങ്ങൾ, വേട്ടക്കാർ, മയക്കുമരുന്ന് മാഫിയാകൾ എല്ലാം ഈ കാട്ടിലുണ്ട്. ലോകത്ത് ഏറ്റവും ഭയക്കേണ്ട സ്ഥലങ്ങളിൽ ഒന്ന്. അവർക്കിടയിലേക്ക് വീണ വാഹനത്തിൽ നിന്ന് രണ്ട് വൈമാനികരും അപ്പോൾ തന്നെ മരിക്കുന്നു. അടുത്ത കുറച്ച് ദിവസങ്ങൾക്ക് ശേഷം അമ്മയും വേർപിരിയുന്നു. മുതിർന്നവരാരും ഇല്ലാതെ 13, 9,4 വയസ്സുകാർക്കൊപ്പം 11 മാസം മാത്രം പ്രായമുള്ള ഇളയ കുട്ടിയും ആ വലിയ വനത്തിൽ പെട്ടു പോകുന്നു. ആരും ഭയപ്പെടുന്ന കാലാവസ്‌ഥ. പേടിപ്പിക്കുന്ന പരിസരം.

ഓപ്പറേഷൻ ഹോപ്പ് എന്ന പേരിൽ ഒരു സൈനിക നീക്കം സന്നദ്ധപ്രവർത്തകരെയും തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളെയും ചേർത്ത് തിരച്ചിലിനായി ആരംഭിച്ചു. 150 സൈനികർ,200 സന്നദ്ധപ്രവർത്തകർ പരിശീലനം ലഭിച്ച കുറച്ചു നായ്ക്കളും. പല സംഘങ്ങളായി അവർ തിരിഞ്ഞു. തിരയുന്ന ദിക്കുകളിൽ അവർ അടയാളങ്ങൾ വെച്ചു.

മെയ് 16 ന് ഒരു സംഘം തകർന്ന വിമാനവും 3 മൃതദേഹങ്ങളും കണ്ടെത്തി. പക്ഷേ നാല് കുട്ടികളെയും കാണാനില്ല. അപ്പോൾ കുട്ടികൾ മൂവരും പതിനൊന്ന് മാസം പ്രായമുള്ള അനുജനെ മാറിയും തിരിഞ്ഞും എടുത്തു കൊണ്ട് നടക്കുകയായിരുന്നു. മുന്നോട്ടുള്ള ദിശയിൽ, എന്നോ അമ്മ പറഞ്ഞു കൊടുത്ത പോലെ. അടുത്ത ദിവസങ്ങളിൽ സംഘം കണ്ടത് ഒരു കളിവീടാണ്. കുഞ്ഞുങ്ങൾ താമസിക്കാൻ വേണ്ടി നിർമ്മിച്ചതാവാം. അതിന് സമീപത്തുനിന്ന് ഒരു കത്രിക, ചില തുണികൾ, കുഞ്ഞിന്റെ ഫീഡിങ് ബോട്ടിൽ, പാതി തിന്ന കാട്ടു പഴങ്ങൾ. അവയിൽ പതിഞ്ഞ മനുഷ്യക്കുഞ്ഞുങ്ങളുടെ ദന്തക്ഷതങ്ങൾ തിരച്ചിൽ സംഘത്തെ ഉണർത്തി. നായ്ക്കൾ ഉഷാറായി അവർ ഓടിനടന്ന് ചിലതൊക്കെ കണ്ടെത്തി. ആ കുഞ്ഞുങ്ങൾ അടുത്തെവിടെയോ ഉണ്ടെന്ന ഉറച്ച വിശ്വാസം സംഘാംഗങ്ങളിൽ ഉടലെടുത്തു. 323 സ്ക്വയർ കിലോമീറ്റർ ദൂരം സംഘാംഗങ്ങൾ ഇതിനിടെ നടന്നു. ഇടയ്ക്ക് വിൽസൺ എന്ന ഒരു നായ അപ്രത്യക്ഷനായി.

ദിവസങ്ങൾ ആഴ്ച്ചകളായി. ഒരു മാസം പിന്നിട്ടു. ജൂൺ ഒന്നിന് ഒരു സംഘത്തിന് ചെളിയിൽ പതിഞ്ഞ, കുട്ടികളുടെ കാൽപ്പാടുകൾ കാണാൻ കഴിഞ്ഞു. അപ്പോഴേക്കും നശിച്ച കാട്ടുമഴ വന്നു. ആ പാടുകളെല്ലാം മറച്ചു. സംഘങ്ങൾ മടിച്ചു നിന്നില്ല. കുട്ടികൾ അടുത്തെവിടെയോ തന്നെ ഉണ്ടെന്ന് അവർ ഊഹിച്ചു.

ദിവസങ്ങൾ ആഴ്ച്ചകളായി. ഒരു മാസം പിന്നിട്ടു. ജൂൺ ഒന്നിന് ഒരു സംഘത്തിന് ചെളിയിൽ പതിഞ്ഞ, കുട്ടികളുടെ കാൽപ്പാടുകൾ കാണാൻ കഴിഞ്ഞു. അപ്പോഴേക്കും നശിച്ച കാട്ടുമഴ വന്നു. ആ പാടുകളെല്ലാം മറച്ചു. സംഘങ്ങൾ മടിച്ചു നിന്നില്ല. കുട്ടികൾ അടുത്തെവിടെയോ തന്നെ ഉണ്ടെന്ന് അവർ ഊഹിച്ചു. തിരച്ചിലിന്റെ ഏരിയ കുറച്ചു. ഇതിനിടെ ഹെലികോപ്റ്റർ കുട്ടികൾക്ക് വേണ്ടി ഭക്ഷണ പാക്കറ്റുകൾ താഴേക്കിട്ടു, കുടിക്കാൻ വെള്ളക്കുപ്പികളും. പതിനായിരത്തോളം നോട്ടീസ് കുട്ടികൾക്ക് വേണ്ടുന്ന നിർദേശങ്ങൾ പ്രിന്റ് ചെയ്ത് കാട്ടിലേക്ക് ഇട്ടു കൊടുത്തു. കുട്ടികളുടെ ഭാഷയിൽ തന്നെ പ്രിന്റ് ചെയ്തവ. പിന്നെ മൈക്കിലൂടെ കുട്ടികളുടെ അമ്മൂമ്മയുടെ ശബ്ദം കേൾപ്പിച്ചു നിർദേശ രൂപത്തിൽ. രാത്രിയിലും തിരച്ചിൽ തുടർന്നു. പകൽ പോലും വെളിച്ചം കയറാത്ത നിബിഡ വനങ്ങളിലേക്ക് തിരച്ചിൽ വാഹനങ്ങളുടെ ശബ്ദവും ലൈറ്റും കടന്നു ചെന്നു.

ഭക്ഷണക്കുറവും നല്ല വെള്ളം കിട്ടാത്തതും അവരെ ക്ഷീണിപ്പിച്ചിരിക്കാം. പക്ഷെ അവർ പിന്മാറിയില്ല. അവർ നടന്നു. ഇടയ്ക്ക് വള്ളിക്കുടിലുകളിൽ സുരക്ഷിതമായി താമസിച്ചു. ഒറ്റപ്പെട്ടു പോയാൽ നഷ്ടപ്പെട്ടു പോകുമെന്ന് അവർ അറിഞ്ഞു. മൂത്ത കുട്ടിയായ പതിമൂന്ന്കാരി ലെസ്ലിയുടെ ധൈര്യം, നേതൃ പാടവം ‘അമ്മ പറഞ്ഞു കൊടുത്ത ഉപദേശങ്ങൾ എല്ലാം അവളെ ഒരു യോദ്ധാവിനെപ്പോലെയാക്കി. അഞ്ചും ഒന്നും വയസ്സുകാർക്ക് ഇതിനിടെ ജന്മദിനം കടന്നു പോയി. അവർ അറിഞ്ഞു കാണില്ല ആ ദിവസം ഏതെന്ന്. ആയുധമില്ല, സാങ്കേതിക വിദ്യയില്ല. മുന്നിൽ കാടും രൗദ്രതയും മാത്രം. വിമാനത്തിൽ നിന്ന് എടുത്ത കപ്പപ്പൊടി അവരുടെ ഭക്ഷണമായി കുറേ ദിവസം. പിന്നെ കാട്ടു കനികൾ തിന്നു. തിന്നാവുന്നതും പാടില്ലാത്തതും തിരിച്ചറിയാൻ ലെസ്ലിക്ക് അറിയാമായിരുന്നു. മരങ്ങളുടെ ഇലകളിൽ വീണ മഞ്ഞിൻ തുള്ളികൾ അവൾ സഹോദരങ്ങൾക്ക് ഇറ്റിച്ചു കൊടുത്തു. അവർ നടന്നു. കാലം കുട്ടികൾക്ക് അനുകൂലമായിരുന്നു.

അപകടം നടന്നതിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ വെച്ച് കുട്ടികളെ തിരച്ചിൽ സംഘം ശനിയാഴ്ച കണ്ടെത്തുന്നു. ലോകം ആശ്വാസ നെടുവീർപ്പിട്ടു.ഒരു സൈനികൻ ആ ഒരു വയസ്സുകാരനെ എടുത്തു മടിയിൽ കിടത്തി തന്റെ ചെറു വിരലിൽ വെള്ളം തൊട്ട് ആ ചുണ്ട് നനച്ചു. അതിജീവനത്തിന്റെ നിശ്വാസം കുഞ്ഞിൽ നിന്ന് പുറത്തേക്ക് വന്നു.

അപകടം നടന്നതിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ വെച്ച് കുട്ടികളെ തിരച്ചിൽ സംഘം ശനിയാഴ്ച കണ്ടെത്തുന്നു. ലോകം ആശ്വാസ നെടുവീർപ്പിട്ടു.ഒരു സൈനികൻ ആ ഒരു വയസ്സുകാരനെ എടുത്തു മടിയിൽ കിടത്തി തന്റെ ചെറു വിരലിൽ വെള്ളം തൊട്ട് ആ ചുണ്ട് നനച്ചു. അതിജീവനത്തിന്റെ നിശ്വാസം കുഞ്ഞിൽ നിന്ന് പുറത്തേക്ക് വന്നു.

തദ്ദേശീയരായ കുഞ്ഞുങ്ങൾ, അവർ അടുത്തറിഞ്ഞ പ്രകൃതി, അസംഭവ്യമെന്ന ചിന്തയെ സംഭവ്യമെന്ന് തിരുത്തിയ നിമിഷങ്ങൾ. ഒടുവിൽ ഹെലികോപ്റ്റർ പോലും ഇറങ്ങാൻ കഴിയാത്ത ആമസോൺ കാട്ടിൽ നിന്നും നാല് കുട്ടികളെയും കയറ്റി വൈമാനികർ പോകുമ്പോൾ താഴെ കാവൽ നിന്ന തിരച്ചിൽ സംഘം കണ്ണീർ വീണ മുഖം കഴുകി മനുഷ്യനിൽ ലോകത്തിന് പ്രതീക്ഷയുണ്ടെന്ന് പറയുകയായിരുന്നു.
9745226161

Author

Scroll to top
Close
Browse Categories