ജാതി എന്ന മൂല്യവ്യവസ്ഥിതി

അറസ്റ്റ് ചെയ്യപെട്ടാല്‍ സവര്‍ണ്ണനെ മനസ്സിലാക്കുന്നത് സാഹചര്യത്തിന്റെ സമ്മര്‍ദ്ദമോ മറ്റൊരാളുടെ സ്വാധീനമെന്ന രീതിയിലോ ആയിരിക്കും. എന്നാല്‍ ദളിതനെ ജന്മനാ പ്രശ്‌നക്കാരനായ ആളെന്ന നിലയിലും. തല്ലിക്കൊല്ലാനും ഉപദ്രവിക്കാനുമൊക്കെ ഊര്‍ജ്ജമുണ്ടാകുന്നതിന് കാരണം ഇത്തരം ബോദ്ധ്യങ്ങളാണ്.

ജാതി എന്നത് ഒരു മൂല്യവ്യവസ്ഥിതി കൂടിയാണ്. മൂല്യങ്ങളെ ജാതിയാൽ തീരുമാനിക്കും. ഇതാണ് ഇവരുടെ കഴിവ്. മറ്റൊന്നും ഇവര്‍ ചെയ്യാന്‍ പാടില്ല എന്ന രീതിയിലുള്ള ഒരു ബോദ്ധ്യത്തിലാണ് അത് നിലനില്‍ക്കുന്നത്.ഒരു സവര്‍ണ്ണനും ദളിതനും ഒരേ കാര്യത്തില്‍ അറസ്റ്റ് ചെയ്യപെട്ടാല്‍ സവര്‍ണ്ണനെ മനസ്സിലാക്കുന്നത് സാഹചര്യത്തിന്റെ സമ്മര്‍ദ്ദമോ മറ്റൊരാളുടെ സ്വാധീനമെന്ന രീതിയിലോ ആയിരിക്കും. എന്നാല്‍ ദളിതനെ ജന്മനാ പ്രശ്‌നക്കാരനായ ആളെന്ന നിലയിലും. തല്ലിക്കൊല്ലാനും ഉപദ്രവിക്കാനുമൊക്കെ ഊര്‍ജ്ജമുണ്ടാകുന്നതിന് കാരണം ഇത്തരം ബോദ്ധ്യങ്ങളാണ്. ഇതെല്ലാം ഒരു ജാതിബോധം വെച്ചുള്ള കാഴ്ചയുടെ ഭാഗമായിരിക്കും.യുവ എഴുത്തുകാരനും ചിന്തകനും ചരിത്രവിദ്യാർത്ഥിയുമായഅനന്തുരാജു പറയുന്നു

അനന്തുരാജ്

ജാതി സംബന്ധമായ മുൻ വിധികളും സംവരണ അട്ടിമറികൾക്ക് കളമൊരുക്കുന്നു?

സംവരണ അട്ടിമറികള്‍ പൗരോഹിത്യം നിലനിര്‍ത്തുന്നത് പോലെയാണ് നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. അക്കാദമിക യോഗ്യതയ്ക്ക് ഉള്ളില്‍ എന്തൊക്കെ പരിഗണിക്കണമെന്ന മാനദണ്ഡമാണ് ഇവര്‍ ആദ്യം ഉണ്ടാക്കുന്നത്. ശുദ്ധാശുദ്ധി സങ്കല്‍പ്പങ്ങളും ജാതിയ്ക്കുമാണ് അതില്‍ പ്രഥമസ്ഥാനം. ഉദ്യോഗാര്‍ത്ഥിയുടെ നിറം, ആകാരഭംഗി, കൊടുക്കാന്‍ കഴിയുന്ന സമ്പത്തിന്റെ അളവ് എന്നിവയെല്ലാം പിന്നാലെ അതിലെ മറ്റു മാനദണ്ഡമാകും.

അനേകം തവണ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള ഐഐടി ചെന്നൈ തന്നെ ഇതിന് ഏറ്റവും ഉദാഹരണമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തമിഴ് ബ്രാഹ്മിൻസ് എന്നാണ് ചെന്നൈ ഐഐടിയെ പരിഹസിക്കുന്നത് തന്നെ. വരുന്ന ദളിതര്‍ക്കും പിന്നോക്കർക്കും ജാതി വെച്ച് അക്കാദമിക യോഗ്യതയുണ്ടോ എന്ന് എപ്പോഴും സവര്‍ണര്‍ സംശയിച്ചു കൊണ്ടേയിരിക്കും. ഈ സംശയം വെച്ചു പെരുമാറുക, അവഗണിക്കുക, മനുഷ്യാന്തസ്സിനെ ചോദ്യം ചെയ്യുക, അവമാനവീകരിക്കുക എന്നിവയെല്ലാം ആയുധമാക്കി ഉപയോഗിക്കും. ജാതിപീഡനം താങ്ങാനാകാതെ ഐഐടിയിലെ ജോലി ഉപേക്ഷിച്ചുപോയ അനേകരുടെ കഥകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അജന്താ സുബ്രഹ്‌മണ്യത്തിന്റെ ‘ദി കാസ്റ്റ് ഓഫ് മെറിറ്റ്’ എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്ന വിഷയം തന്നെ ഐഐടിയിലെ ജാതിയെക്കുറിച്ചാണ്.

വൈക്കം ക്ഷേത്രം

നിറത്തെയോ വംശത്തെയോ വെച്ച് തന്നെ ഒരാളുടെ യോഗ്യതയെക്കുറിച്ചും ഗുണത്തെക്കുറിച്ചും മുന്‍വിധിയെടുക്കുന്നു എന്നത് വലിയ പ്രശ്‌നമാണ്. ഒരാള്‍ക്ക് പഠിക്കാന്‍ ശേഷിയുണ്ടോ പ്രാപ്തിയുണ്ടോ എന്ന രീതിയിലുള്ള സംശയങ്ങള്‍ വെച്ച് ഇവര്‍ തന്നെ തീരുമാനം എടുത്തുവെക്കും. ഇന്ന ജാതിയ്ക്ക് ഇന്ന കഴിവുകള്‍ എന്ന രീതിയിലാണ് ഈ മുന്‍വിധി.

ജാതി എന്നത് ഒരു മൂല്യവ്യവസ്ഥിതി കൂടിയാണ്. മൂല്യങ്ങളെ ജാതിയാൽ തീരുമാനിക്കും. ഇതാണ് ഇവരുടെ കഴിവ്. മറ്റൊന്നും ഇവര്‍ ചെയ്യാന്‍ പാടില്ല എന്ന രീതിയിലുള്ള ഒരു ബോദ്ധ്യത്തിലാണ് അത് നിലനില്‍ക്കുന്നത്. തിരുട്ടുഗ്രാമം ഇന്നും നില നില്‍ക്കുന്നത് അങ്ങിനെയാണ്. ഇവരെ ജന്മനാ കള്ളന്മാര്‍ എന്നാണ് വിലയിരുത്തുന്നത്. ഡീ നോട്ടിഫൈഡ് ട്രൈബ്‌സ് ആയി ഈ ജനത ഇന്ന് മാറ്റപ്പെട്ടെങ്കിലും ഇന്നും ഇവരെ കള്ളന്മാരായി കാണുന്നു . കൊളോണിയല്‍ കാലം മുതലുള്ള കാഴ്ചപ്പാടാണ് അത്. കൊളോണിയല്‍ റെക്കോഡ്‌സില്‍ ഇവര്‍ ജന്മനാ കള്ളന്മാരാണ് എന്നങ്ങ് തീരുമാനിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇത് മാറ്റിയെന്ന് പറയുന്നുണ്ടെങ്കിലും നിരോധിച്ചു എന്നല്ലാതെ ബോദ്ധ്യങ്ങളില്‍ നിന്നും ഇത് മാറ്റാനായിട്ടില്ല. ഇപ്പോഴും തിരുട്ടുഗ്രാമത്തെക്കുറിച്ചുള്ള സങ്കല്‍പ്പം അവര്‍ കള്ളന്മാരാണ് എന്ന രീതിയിലാണ്.

ഒരു സവര്‍ണ്ണനും ദളിതനും ഒരേ കാര്യത്തില്‍ അറസ്റ്റ് ചെയ്യപെട്ടാല്‍ സവര്‍ണ്ണനെ മനസ്സിലാക്കുന്നത് സാഹചര്യത്തിന്റെ സമ്മര്‍ദ്ദമോ മറ്റൊരാളുടെ സ്വാധീനമെന്ന രീതിയിലോ ആയിരിക്കും. എന്നാല്‍ ദളിതനെ ജന്മനാ പ്രശ്‌നക്കാരനായ ആളെന്ന നിലയിലും. തല്ലിക്കൊല്ലാനും ഉപദ്രവിക്കാനുമൊക്കെ ഊര്‍ജ്ജമുണ്ടാകുന്നതിന് കാരണം ഇത്തരം ബോദ്ധ്യങ്ങളാണ്. ഇതെല്ലാം ഒരു ജാതിബോധം വെച്ചുള്ള കാഴ്ചയുടെ ഭാഗമായിരിക്കും.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നവോത്ഥാനമാണ് കേരളത്തിന് കാര്യമായ മാറ്റം കൊണ്ടുവന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. നവോത്ഥാനം ഇപ്പോള്‍ സവര്‍ണ്ണര്‍ തട്ടിയെടുത്തിരിക്കുകയാണെന്ന് കരുതുന്നുണ്ടോ?

കേരളനവോത്ഥാനത്തെ പരിഗണിക്കുന്നതില്‍ ഒരുപാട് പോരായ്മകള്‍ ഉണ്ടെന്ന് വേണം കണക്കാക്കാന്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ആത്മാഭിമാനസമരങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് കേരളത്തിലാണ് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കേരളനവോത്ഥാനം എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമായി മാത്രം ഉണ്ടായ ഒരു സംഗതിയല്ല. മിഷനറിമാരുടെ ഇടപെടൽ തള്ളിക്കളയാൻ സാധിക്കുന്നതല്ല എങ്കിലും മിഷനറിമാരും കമ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നല്ലോ. എന്നിട്ടും അവിടെയൊന്നുമുണ്ടാകാത്ത തരത്തില്‍ നവോത്ഥാനത്തിന് വിടരാന്‍ ഉതകുന്ന തരത്തിലുള്ള സവിശേഷമായ ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടായിരുന്നു എന്നതാണ് പ്രത്യേകമായി കാണേണ്ടത്. കേരളത്തെ സംബന്ധിച്ച് ആര്യന്മാരുടെ വരവ് മുതല്‍ കുടിയേറ്റവല്‍ക്കരണത്തിന്റെ ഒന്നാം കോളണൈസേഷനായി ബ്രാഹ്‌മണിസം ഉണ്ടാകുന്ന കാലം മുതല്‍ ഇവിടെ പ്രതിരോധവും സാംസ്‌ക്കാരിക മുന്നേറ്റങ്ങളും ഉണ്ടായിരുന്നതായി കാണണം.

ബ്രാഹ്‌മണിസത്തിന്റെ രീതികളെ രൂക്ഷമായി പരിഹസിക്കുന്ന പാച്ചല്ലൂര്‍ പതികവും മറ്റും പരിഗണിക്കപ്പെടുന്നത് ആ നിലയ്ക്കാണ്. ചെങ്ങന്നൂരാദി പാട്ടുകളിലുൾപ്പെടെ പരശുരാമന്‍ മഴുവെറിഞ്ഞ് ഉണ്ടായതാണ് കേരളമെന്ന് ഐതീഹ്യത്തെ വെല്ലുന്ന രീതിയില്‍ കേരളത്തിന്റെ ഉല്‍പ്പത്തിയെ സംബന്ധിക്കുന്ന മറ്റൊരു സാംസ്‌ക്കാരിക നിര്‍മ്മിതിയും ആദ്യ കാലം മുതല്‍ കേരളത്തിന്റെ ചരിത്രത്തിലും നാടോടി വിജ്ഞാനീയത്തിലുമെല്ലാം അലിഞ്ഞുകിടക്കുന്നുണ്ട്

ബ്രാഹ്‌മണിസത്തിന്റെ രീതികളെ രൂക്ഷമായി പരിഹസിക്കുന്ന പാച്ചല്ലൂര്‍ പതികവും മറ്റും പരിഗണിക്കപ്പെടുന്നത് ആ നിലയ്ക്കാണ്. ചെങ്ങന്നൂരാദി പാട്ടുകളിലുൾപ്പെടെ പരശുരാമന്‍ മഴുവെറിഞ്ഞ് ഉണ്ടായതാണ് കേരളമെന്ന് ഐതീഹ്യത്തെ വെല്ലുന്ന രീതിയില്‍ കേരളത്തിന്റെ ഉല്‍പ്പത്തിയെ സംബന്ധിക്കുന്ന മറ്റൊരു സാംസ്‌ക്കാരിക നിര്‍മ്മിതിയും ആദ്യ കാലം മുതല്‍ കേരളത്തിന്റെ ചരിത്രത്തിലും നാടോടി വിജ്ഞാനീയത്തിലുമെല്ലാം അലിഞ്ഞുകിടക്കുന്നുണ്ട്. ഇതിന്റെയെല്ലാം തുടര്‍ച്ചയായിട്ടാണ് നവോത്ഥാന കാലത്തെ കാര്യങ്ങളെയെല്ലാം മനസ്സിലാക്കേണ്ടത്. നവോത്ഥാനത്തിന്റെ ഒരു പാത മുമ്പുതന്നെ കേരളത്തില്‍ ഉണ്ടായിരുന്നു എന്നതിന്റെ സൂചനകളാണ് ഇവയെല്ലാം. കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടന്‍ വന്നതോട് കൂടി ഇവിടെ വലിയൊരു സ്പേസ് ഉണ്ടായിവരുന്നുണ്ട്. ഇവിടെ നില നിന്നിരുന്ന ബ്രാഹ്‌മണ മേല്‍ക്കോയ്മാ ശക്തിക്ക് മേല്‍ പുതിയൊരു അധികാര വ്യവസ്ഥയായിട്ടാണ് ബ്രിട്ടീഷുകാര്‍ വന്നത്. ഇവര്‍ തമ്മിലുള്ള കിടമത്സരങ്ങളും ഒരാള്‍ മറ്റൊരാള്‍ക്ക് മേല്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കും ഇടയിലെ ഇടമാണ് ദളിതര്‍ തങ്ങളുടെ പെട്ടന്നുള്ള ഉയിര്‍പ്പിനായി ഉപയോഗപ്പെടുത്തിയത്. ഈ ഉയിര്‍പ്പിന്റെ ഭാഗമായിട്ടാണ് നവോത്ഥാനത്തിനകത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ എസ്എന്‍ഡിപി യാേഗവും സാധുജനപരിപാലന സംഘവും പിആര്‍ഡിഎസുമെല്ലാം ഉണ്ടാക്കുന്നത്.

നവോത്ഥാനത്തിന് സമാന്തരമായി ഉണ്ടായ മറ്റൊരു ധാരയാണ് കൊളോണിയല്‍ മോഡേണിറ്റി. ഈ ധാരയാണ് പരിഷ്‌ക്കരണം സാധ്യമാക്കിയത്. കേരളത്തിലെ സവര്‍ണ്ണര്‍ക്കിടയില്‍ നടന്നത് നവോത്ഥാനമായിരുന്നില്ല. പരിഷ്‌ക്കരണമാണ്. അവര്‍ അവരുടെ ജാതിയെ നിലനിര്‍ത്തിക്കൊണ്ട് സ്വയം ജാതിയെ പരിഷ്‌ക്കരിച്ചു. നവോത്ഥാനത്തിന് സമാന്തരമായി നിലനിന്ന കൊളോണിയല്‍ മോഡേനിറ്റി ചെയ്ത ഒരു കാര്യം എന്നത് അത്‌ ജാതിയെ സാംസ്‌ക്കാരികവല്‍ക്കരിക്കാൻ സാധ്യത നൽകി എന്നതാണ്.

നവോത്ഥാനത്തിന് സമാന്തരമായി ഉണ്ടായ മറ്റൊരു ധാരയാണ് കൊളോണിയല്‍ മോഡേണിറ്റി. ഈ ധാരയാണ് പരിഷ്‌ക്കരണം സാധ്യമാക്കിയത്. കേരളത്തിലെ സവര്‍ണ്ണര്‍ക്കിടയില്‍ നടന്നത് നവോത്ഥാനമായിരുന്നില്ല. പരിഷ്‌ക്കരണമാണ്. അവര്‍ അവരുടെ ജാതിയെ നിലനിര്‍ത്തിക്കൊണ്ട് സ്വയം ജാതിയെ പരിഷ്‌ക്കരിച്ചു. നവോത്ഥാനത്തിന് സമാന്തരമായി നിലനിന്ന കൊളോണിയല്‍ മോഡേനിറ്റി ചെയ്ത ഒരു കാര്യം എന്നത് അത്‌ ജാതിയെ സാംസ്‌ക്കാരിക വല്‍ക്കരിക്കാൻ സാധ്യത നൽകി എന്നതാണ്. ജാതി മാറേണ്ടതില്ല ജാതിയെ ഉയര്‍ത്താന്‍ സാധിക്കും എന്ന രീതിയിലുള്ള ഒരു ധാരയായിരുന്നു ഇത്. വൈക്കം സത്യഗ്രഹത്തിനുണ്ടായ വഴിമാറ്റം ഇതിന്റെ ഭാഗമായി ഉണ്ടായതാണ്. ജാതിയുടെ സാംസ്‌ക്കാരികവല്‍ക്കരണവും നവോത്ഥാനവും അവസാനമായി കൂട്ടിമുട്ടിയ ഇടവും ഇതു തന്നെയായിരുന്നു.

വൈക്കം സത്യഗ്രഹം നടന്ന് 100 വര്‍ഷം പിന്നിടുമ്പോഴും സാമൂഹ്യമായി ചെറിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നവീകരിക്കപ്പെടേണ്ട യഥാര്‍ത്ഥ ആശയമായ ജാതിവേരുകളെ മായ്ച്ചുകളയാന്‍ കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തില്‍ അതിനെ എങ്ങിനെ കാണുന്നു?

വൈക്കം സത്യഗ്രഹത്തെക്കുറിച്ച് പറഞ്ഞാല്‍ അതിന്റെയൊരു തുടക്കം കേരള നവോത്ഥാനത്തിൻറെ ജാതി ഉന്മൂലനം തന്നെയായിരുന്നു. എന്നാൽ അത് പിന്നീട് ക്ഷേത്രപ്രവേശനമായി മാറി. എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള ഒരു സാധ്യത അന്നത്തെ സര്‍ക്കാര്‍ ഉണ്ടാക്കി. അതായത് കൊളോണിയലിസത്തെ എതിര്‍ക്കാനായി ഉണ്ടാക്കിയ ഒരു ഹിന്ദു ഏകത്വത്തിന്റെ ഭാഗമായ സമരമായി അതിനെ വഴിതെറ്റിച്ചു.. ഇനി ജാതി പറയേണ്ട , എല്ലാവരും തുല്യരായി മാറിയെന്ന ബോധം സൃഷ്ടിച്ചു എന്നതായിരുന്നു ഇതിന്റെ പ്രശ്‌നം. നവോത്ഥാനത്തിന്റെ ധാരയെ ഇത് തള്ളിക്കളഞ്ഞു. പിന്നീട് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ വന്നപ്പോൾ പട്ടികവിഭാഗത്തിൽ ഉൾപ്പെടാൻ എല്ലാവരും ഹിന്ദുവാകേണ്ട ഘട്ടം വന്നപ്പോള്‍ ഈ നവോത്ഥാന ധാരയ്ക്ക് തന്നെ വലിയൊരു സ്‌റ്റോപ്പ് വന്നു. ശേഷം പൂർണ്ണമായ കൊളോണിയല്‍ മോഡേണിറ്റി പിന്തുടരുന്ന ഒരു രീതിയിലേക്ക് മാറുകയാണ് ഉണ്ടായത്. ഈ മോഡേണിറ്റിക്കുള്ളിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റും ഉണ്ടായി വന്നത്. അവിടെ ജാതിവാദം മാറി സമുദായ വല്‍ക്കരണത്തിന് പ്രാധാന്യം വന്നു. ഈ സമുദായങ്ങളെ വോട്ടുബാങ്കുകളാക്കി മാറ്റി രാഷ്ട്രീയം തഴച്ചുവളരുകയാണ് പിന്നീടുണ്ടായത്.

ഈ രീതിയില്‍ 20-ാം നൂറ്റാണ്ടില്‍ വന്ന മാറ്റമാണ് നവീകരിക്കപ്പെട്ട നായര്‍ സ്വത്വത്തിലേക്ക് കേരളം മാറാനിടയായത്. ഈ മാറ്റം കൊളോണിയല്‍ മോഡേണിറ്റിയുടെ ഭാഗമായിരുന്നു. അപ്പോഴും ബ്രാഹ്‌മണിസ വ്യവസ്ഥിതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തിന്റെ തലപ്പത്തേക്ക് നായര്‍സമുദായം വന്നു. 19-ാം നൂറ്റാണ്ടില്‍ തന്നെ ചട്ടമ്പിസ്വാമികൾ വേദാധികാര നിരൂപണമൊക്കെ എഴുതി എഴുത്ത് അധികാരത്തിലൂടെ വംശീയമായി ശൂദ്രരെ മുകളിൽ പ്രതിഷ്ഠ ചെയ്തിരുന്നു . ചട്ടമ്പിസ്വാമികളുടെ പ്രവര്‍ത്തനം ഈ ഘട്ടത്തില്‍ നായര്‍സമുദായത്തിന് നിര്‍ണ്ണായകമായി. ബ്രാഹ്‌മണര്‍ നായന്മാര്‍ക്ക് തുല്യരോ അവര്‍ക്ക് തൊട്ടുതാഴെയോ ഉള്ള കേവലം ദ്രാവിഡന്‍ മാത്രമാണെന്ന് പറയാന്‍ തുടങ്ങി. ഇത് വേദാധികാരനിരൂപണം പോലെയുള്ളവയില്‍ എഴുതി വെയ്ക്കുകയും എഴുത്തിലൂടെ തന്നെ മറികടക്കുകയുമുണ്ടായി. സ്വത്വപരമായി ബ്രാഹ്‌മണര്‍ക്ക് മുകളില്‍ നായര്‍ സമുദായം ഉയരാന്‍ തുടങ്ങുകയും അവര്‍ അങ്ങിനെ സവര്‍ണ്ണരായി മാറുകയും ചെയ്തു.

അയ്യങ്കാളി വില്ലുവണ്ടിയാത്ര

സ്വാതന്ത്ര്യസമരം തന്നെ ബ്രാഹ്‌മണരും ബ്രിട്ടീഷുകാരും തമ്മിലുള്ള ഒരു പോരാട്ടം പോലെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ശരിക്കും ഇന്ത്യയിലെ സ്വാതന്ത്ര്യ പോരാട്ടം നടത്തിയത് കീഴാള സമൂഹങ്ങളാണ്. ഇവയെല്ലാം നീതിയ്ക്ക് വേണ്ടി ഉയര്‍ന്നുവന്ന സമരങ്ങളാണ്. എല്ലാവര്‍ക്കും ജനാധിപത്യ അവകാശം വേണമെന്നും നീതി വേണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നത് അവര്‍ക്കിടയില്‍(കീഴ്ത്തട്ടിലുള്ളവർ) നിന്നുമാണ്. എന്നാൽ കേരളം നായര്‍സ്വത്വത്തിലേക്ക് മാറിയതോടെ പിന്നീട് സ്വീകരിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമെല്ലാം നായര്‍ വിഭാഗത്തിന്റെ ആശയങ്ങളാണ്. നവോത്ഥാനത്തിന്റെ തുടര്‍ച്ചയെ പിന്നീട് കേരളം എടുക്കുന്നത് നായര്‍ പരിഷ്‌ക്കരണങ്ങളെയാണ് . ഇവിടെ നവോത്ഥാനം തന്നെ റദ്ദുചെയ്യപ്പെട്ടു. കേരളത്തിന്റെ ഗൃഹാതുരത്വവും സൗന്ദര്യബോധവുമെല്ലാം നായർ ലാവണ്യചിന്തകളിലേക്കും, നായർ തറവാടുകളിലേക്കും ചുരുങ്ങാനുള്ള കാരണം ഇതാണ്.

വൈക്കം സത്യഗ്രഹത്തിന്റെ പ്രധാന ആശയം കുല തൊഴില്‍, അയിത്തം തുടങ്ങിയ കാര്യങ്ങളെ റദ്ദു ചെയ്യുക എന്നതായിരുന്നു. ഇത് നവോത്ഥാനത്തിന്റെ ഭാഗമാണ്. ജാതി വിരുദ്ധതയുടെ ഭാഗമായി അയിത്തത്തെ എതിര്‍ക്കുകയും കുല മഹിമകളെയും കുലത്തൊഴിലിനെയും കുലങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അസ്വാതന്ത്ര്യങ്ങളെ ഇല്ലാതാക്കി ജനാധിപത്യമായി മാറുക എന്നതാണ്. വൈക്കം സത്യഗ്രഹത്തിലേക്ക് നയിച്ച അവകാശതര്‍ക്കം വന്ന പാതകള്‍ പൊതുവഴികളായിരുന്നു. അതിലെ നടക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് സമരം തുടങ്ങുന്നത് . വൈക്കം സത്യഗ്രഹത്തിന്റെ യഥാര്‍ത്ഥ ആവശ്യം പിന്നീട് ക്ഷേത്രപ്രവേശനമായി മാറ്റപ്പെട്ടതായി കാണാനാകും. യാഥാസ്ഥിതികതയുടെ ഭാഗമായി നിന്നിരുന്ന ക്ഷേത്രം പൊതുസ്വത്തായി കണക്കാക്കപ്പെടുന്ന നിലയിലേക്ക് മാറുകയും അത് ജാതിവ്യവസ്ഥയെ തകര്‍ക്കാതെ തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാനും പ്രവേശിക്കാനും കഴിയുന്ന ഇടമാക്കി മാറ്റുകയും ചെയ്തു എന്നതാണ്. ഇത് ജാതിവിരുദ്ധതയെയും നവോത്ഥാനത്തെയും റദ്ദു ചെയ്തുകളഞ്ഞു. എല്ലാ ക്രൂരതകളെയും നിലനിര്‍ത്തിക്കൊണ്ടു ജാതിവ്യവസ്ഥയെ പുനസ്ഥാപിച്ചു . ജാതിയുടെ ക്രൂരതയെന്നാല്‍ കേവലം അയിത്തമാക്കി ചുരുക്കി. അയിത്തം മാത്രമാണ് പ്രശ്‌നമെന്നും മറ്റൊന്നും പരിഹരിക്കേണ്ടതില്ല എന്നുമുള്ള ആശയത്തെ കൊണ്ടുവെച്ചു. പിന്നീട് സാമൂഹ്യപരിഷ്‌ക്കരണം വേണ്ടെന്നും വേണ്ടത് മതപരിഷ്‌ക്കരണമാണെന്നും അത് മതത്തിനകത്തുള്ളവര്‍ ചെയ്തുകൊള്ളാമെന്നുമായി

വൈക്കം സത്യഗ്രഹം, പന്തിഭോജനം തുടങ്ങിയ കാര്യങ്ങളെല്ലാം കേരള നവോത്ഥാനവുമായി ബന്ധപ്പെടുത്തി വലിയ ആഘോഷങ്ങളായാണ് സര്‍ക്കാരും സംഘടനകളും സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പൊതുവിഷയം പക്ഷേ ഐക്യമില്ലാതെയാണ് സംഘടിപ്പിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും .നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ സന്ദേശത്തെ ഇത് ഇല്ലാതാക്കുകയല്ലേ?

യഥാർത്ഥത്തിൽ ഈ സമരങ്ങളെ ഇന്നത്തെ സാമൂഹിക അവസ്ഥയെക്കൂടി പശ്ചാത്തലമാക്കി വേണം പരിശോധിക്കാൻ. വൈക്കം സത്യഗ്രഹം കൊണ്ട് ഇന്ന് എന്തു ഗുണമാണ് ഉണ്ടായത് എന്നത് പരിശോധിച്ചുകൊണ്ടുവേണം അതിനെ ചര്‍ച്ചയ്‌ക്കെടുക്കാന്‍എന്നതാണ് ഒന്നാമത്തെ കാര്യം. പിന്നെ വിഷയത്തിലേക്ക് വന്നാൽ കോണ്‍ഗ്രസ് ഈ സമരത്തെ ഏറ്റെടുക്കുന്നത് കോണ്‍ഗ്രസ് നടത്തിയ സമരമായിട്ടാണ്. കാക്കിനട കണ്‍വെന്‍ഷനിലെ സെഷനില്‍ നിന്നുമാണ് എല്ലാത്തരം പരിഷ്‌ക്കരണവും തുടങ്ങിയതെന്ന ആശയമാണ് കോണ്‍ഗ്രസ് മുമ്പോട്ട് വെയ്ക്കുന്നത്. ഇന്ത്യയിലെ എല്ലാ പരിഷ്‌ക്കരണത്തിന്റെയും അടിത്തറ ഇതല്ലേ എന്നതാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. പക്ഷേ ഇതിന്റെ പുറകിൽ മറ്റൊരു സംഭവം ഉണ്ടെന്നതാണ് വാസ്തവം. കോൺഗ്രസ്‌ കാക്കിനടയിൽ ഇങ്ങനെ തീരുമാനം എടുക്കാൻ കാരണമായതിന് പിന്നിൽ 1918ലെ ഓള്‍ ഇന്ത്യാ ഡിപ്രസ്സ്ഡ് ക്ലാസ്സ് സമ്മേളനത്തിൽ ഇന്ത്യയിലെ ഡിപ്രെസ്സ്ഡ് ക്ലാസ്സ്സ് പ്രതിനിധികൾ എടുത്ത ഒരു തീരുമാനമുണ്ട്.. ദേശീയ പ്രസ്ഥാനമായ കോൺഗ്രസിനെ തള്ളി ബ്രിട്ടനെ പിന്തുണയ്ക്കാനായിരുന്നു അതില്‍ ഉയര്‍ന്നുവന്ന തീരുമാനം. അത്രമേൽ പിന്നോക്ക വിരുദ്ധമായിരുന്നു അതുവരെ കോൺഗ്രസ്‌. 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ മീറ്റിംഗ് കൂടിയിരുന്ന കോണ്‍ഗ്രസ് 1917 വരെ ജാതിയെ മുന്‍നിര്‍ത്തിയുള്ള ഒരു പരിഷ്‌ക്കരണത്തെയും അംഗീകരിച്ചിരുന്നില്ല എന്നതായിരുന്നു ദളിതുകള്‍ ബ്രിട്ടീകാരെ പിന്തുണയ്ക്കാന്‍ എടുത്ത തീരുമാനത്തിന് കാരണം.

ആനി ബസന്റ്

1909 ല്‍ ആനിബസന്റ് ഇന്ത്യൻ റിവ്യൂവിൽ എഴുതിയ “ദി അപ്‌ലിഫ്റ്റ് ഓഫ് ദി ഡിപ്രെസ്സ്ഡ് ക്ലാസ്സസ്” എന്ന ലേഖനത്തില്‍ ഇംഗ്‌ളണ്ടിലൊക്കെ എലൈറ്റ് ക്ലാസ്സ് ഗ്രൂപ്പില്‍ പെടുന്ന കുട്ടികള്‍ക്കൊപ്പമല്ല മറ്റുകുട്ടികള്‍ പഠിക്കുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ സവര്‍ണ്ണര്‍ക്കൊപ്പം പിന്നോക്കരുടെ കുട്ടികള്‍ പഠിക്കേണ്ടതില്ല എന്നതായിരുന്നു ഇതിലെ ആശയം. അങ്ങിനെ ചെയ്താല്‍ അത് മോശം സ്വാധീനത്തിന് കാരണമാകുകയും എലൈറ്റ് വിഭാഗത്തിലെ കുട്ടികള്‍ നശിച്ചുപോകാന്‍ കാരണമാകുമെന്നും അവര്‍ അതില്‍ കുറിച്ചു. 1918 ലെ ഡിപ്രസ്സ്ഡ് ക്ലാസ്സ് കണ്‍വെന്‍ഷന് ശേഷമാണ് കോണ്‍ഗ്രസ്സ് നിലപാട് മാറ്റുന്നത്. വൈക്കം സത്യഗ്രഹത്തില്‍ ഇടപെട്ട രാഷ്ട്രീയപ്രസ്ഥാനം എന്നത് ഒഴിച്ചാല്‍ കോണ്‍ഗ്രസിന് അതില്‍ കാര്യമായ പങ്കൊന്നുമില്ല. 19ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഉയര്‍ന്നുവന്ന ശ്രീനാരായണീയ പ്രസ്ഥാനവും, അയ്യൻകാളി പ്രസ്ഥാനത്തിന്റെയും ഇടപെടലിൽ വലിയൊരു കീഴാളമുന്നേറ്റം ഉയര്‍ന്നുവരുന്നുണ്ട്. ഇതിന്റെ ജനാവലിയായിരുന്നു വൈക്കം സത്യഗ്രഹത്തിലെ ആള്‍ക്കൂട്ടം. മഹാത്മാ അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്രയും അത് സൃഷ്ടിച്ച പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സമരങ്ങളും കലാപങ്ങളുമെല്ലാം പല സ്ഥലങ്ങളിലായി ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെയൊക്കെ ബാക്കിയായിട്ടാണ് ആ ജനത വൈക്കത്ത് ഉണ്ടായി വരുന്നത്. അവര്‍ക്കിടയിലേക്ക് കോണ്‍ഗ്രസ് കടന്നുവന്നെന്നേയുള്ളു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അവര്‍ നവോത്ഥാനത്തില്‍ ഇടപെട്ടത് തൊഴിലാളിവര്‍ഗ്ഗ പ്രശ്‌നങ്ങളെന്ന സമീപനത്തിലാണ്. അയ്യന്‍കാളിയെ തൊഴിലാളിവര്‍ഗ്ഗ നേതാവെന്ന നിലയിലൊക്കെയാണ് അവര്‍ പരിഗണിക്കുന്നത്. ദളിതരാവട്ടെ വൈക്കം സത്യാഗ്രഹത്തെ കാര്യമായി പരിഗണിക്കാത്തതിന് കാരണം മഹാത്മാ അയ്യന്‍കാളിയുടെ ഇടപെടല്‍ അതില്‍ കാര്യമായി ഉണ്ടായിട്ടില്ല എന്ന നിഗമനത്തിൽ നിന്നുകൊണ്ടാണ്. അതിനൊപ്പം കൂട്ടിവായിക്കേണ്ട കാര്യം വൈക്കം സത്യാഗ്രഹം മൂലം അയിത്തം എന്ന പ്രത്യയശാസ്ത്രത്തിനു മാറ്റമുണ്ടോ എന്നതുകൂടിയാണെന്ന് തോന്നുന്നു. ക്ഷേത്രത്തില്‍ പ്രവേശിച്ചത് കൊണ്ട് അയിത്തം മാറിയോ എന്ന ചര്‍ച്ചയിലേക്ക് എല്ലാവരും പരിഷ്‌ക്കരിക്കപ്പെടണം എന്നതാണ് കാര്യം. പിന്നെ ഇതിൽ സർക്കാർ പ്രോഗ്രാമുകളിൽ നടക്കുന്ന ഐക്യമില്ലായ്മയുടെയും പോരായ്മയുടെയും കാരണം, അതൊരു ആവശ്യമായി സർക്കാരിന് തോന്നാത്തത് കൊണ്ടുകൂടിയാണ്. അവരെ സംബന്ധിച്ച് അവരുടെ ഉദ്ദേശം നടക്കുന്നുണ്ട്. സവർണ്ണ ഭരണം തന്നെയാണല്ലോ ഇപ്പോഴും നടക്കുന്നത്. വെടക്കാക്കി തനിക്കാക്കുക എന്ന ഉദ്ദേശത്തിനപ്പുറം വൈക്കം സത്യഗ്രഹത്തിന്റെ ഉദ്ദേശം പ്രധാനമൊന്നുമല്ല അവർക്ക്.

:വൈക്കം സത്യഗ്രഹം സവര്‍ണ്ണരുടെ സമരമായിട്ടാണ് പിന്നീട് കേരളചരിത്രം എഴുതി വെച്ചത്. അതിലെ കീഴാള സാന്നിദ്ധ്യങ്ങള്‍ അവഗണിക്കപ്പെടുകയോ മണ്‍മറഞ്ഞു പോകുകയോ ചെയ്യപ്പെട്ടുപോയി. ശതാബ്ദിയുടെ നിറവില്‍ അവരെ മനപ്പൂര്‍വ്വം തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ടോ?

ആമച്ചാടിതേവനെക്കുറിച്ച് ഈ സമരത്തില്‍ കേട്ടറിവുകളുണ്ട്. ആമച്ചാടി തേവന്‍ ഈ സമരത്തിന് മുമ്പായി പൂത്തോട്ട ക്ഷേത്രത്തില്‍ ടി.കെ. മാധവനൊപ്പം പോയി ഇതേ രീതിയിലുള്ള പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം ഒരു കോര്‍ണറില്‍ തന്നെയാണ് വൈക്കം സത്യാഗ്രഹത്തിന്റെ അടിസ്ഥാനവും നിലനില്‍ക്കുന്നത്. ഇവരെയൊക്കെ പറയാതെ പോകുന്നത് മറ്റു ചില ഉദ്ദേശങ്ങൾ വെച്ചുകൊണ്ട് തന്നെയാണ് .

ആമച്ചാടിതേവനെക്കുറിച്ച് ഈ സമരത്തില്‍ കേട്ടറിവുകളുണ്ട്. ആമച്ചാടി തേവന്‍ ഈ സമരത്തിന് മുമ്പായി പൂത്തോട്ട ക്ഷേത്രത്തില്‍ ടി.കെ. മാധവനൊപ്പം പോയി ഇതേ രീതിയിലുള്ള പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം ഒരു കോര്‍ണറില്‍ തന്നെയാണ് വൈക്കം സത്യാഗ്രഹത്തിന്റെ അടിസ്ഥാനവും നിലനില്‍ക്കുന്നത്. ഇവരെയൊക്കെ പറയാതെ പോകുന്നത് മറ്റു ചില ഉദ്ദേശങ്ങൾ വെച്ചുകൊണ്ട് തന്നെയാണ് . ഈ സമരത്തില്‍ എസ്എന്‍ഡിപി പ്രസ്ഥാനങ്ങളുടെ ഒരു ഇടപെടല്‍ ശക്തമായിരുന്നു. അവര്‍ വലിയ പിന്തുണയും നല്‍കിയിരുന്നു. അതോടൊപ്പം പുലയ സമുദായത്തിലെ ആള്‍ക്കാരും പിന്തുണ നല്‍കിയിട്ടുണ്ട്.

ആമച്ചാടി തേവൻ

കേരളത്തിലെ എല്ലാ നവോത്ഥാന മുന്നേറ്റങ്ങളുടെയും അടിസ്ഥാനം ദളിതരുടെ ഉയിര്‍പ്പാണ്. എഴുത്തധികാരം ഇല്ലായിരുന്നത് കൊണ്ട് കൂടിയാണ് വൈക്കം സത്യാഗ്രഹ ചരിത്രത്തില്‍ കീഴാളരുടെ ചരിത്രം രേഖപ്പെടുത്താതെ പോയത്. ദളിതരുടെ സമരങ്ങളെ അടിസ്ഥാന പ്രശ്‌നവുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും കാണുന്നത്. മറ്റു സമരങ്ങളില്‍ ദളിത് ഇടപെടലുകള്‍ സാംസ്‌ക്കാരികമായി സ്ഥാപിക്കാന്‍ കഴിയാതെ പോയത് കൊണ്ടു തന്നെ പിന്നീട് ഉണ്ടായ എഴുത്തിനകത്തോ ചരിത്രത്തിനകത്തോ ഇടപെലുകള്‍ എന്ന് പരിഗണിക്കപ്പെടുന്ന കാര്യങ്ങളിലോ ദളിതുകള്‍ ഉള്‍പ്പെടാതെ പോയി. അതിന് സ്‌പേസ് ഉണ്ടായിരുന്നുമില്ല. ചരിത്രവുമായി ബന്ധപ്പെട്ട ആര്‍ക്കൈവ്‌സുകള്‍ പോലും ആരുടെ കാഴ്ച എന്നത് പ്രശ്നമാണ്.

അംബേദ് കർ

നവോത്ഥാനത്തിന് ശേഷം കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഒരു ചോദ്യമുണ്ട്. ഇപ്പോള്‍ എവിടെയാണ് ജാതിയെന്ന് ചോദിക്കുന്നവരാണ് ഏറെയും. ജാതി മറ്റൊരു രീതിയില്‍ കേരളത്തില്‍ ഇടപെടുന്നത് എങ്ങിനെ വിശദീകരിക്കാനാകും?
നവോത്ഥാന കാലത്ത് പലതരത്തിലുള്ള ഇടപെടലുകള്‍ സംഭവിക്കുന്നുണ്ട്. ആത്മീയപരമായും വൈജ്ഞാനികപരമായുള്ള മുന്നേറ്റങ്ങള്‍, ഭാഷാപരമായിട്ടുള്ള മുന്നേറ്റങ്ങള്‍ എന്നിവയെല്ലാം ഇതില്‍ വരും. ജാതിയെന്നാല്‍ അയിത്തം മാത്രമായി ചുരുക്കപ്പെടുകയും, അങ്ങനെ അയിത്തം പ്രത്യക്ഷത്തിൽ കാണാന്‍ കഴിയാത്ത കാര്യമായപ്പോള്‍ ജാതിയില്ലെന്ന ഒരു പൊതുകാഴ്ചപ്പാട് രൂപപ്പെട്ടു. ഭരണഘടന പട്ടിക തിരിക്കുന്ന സമയത്ത് കുറേപ്പോര്‍ ജനറലായി. കുറേപേര്‍ എസ് സിയും കുറേപ്പേര്‍ എസ് ടിയും കുറച്ചുപേര്‍ ഒബിസിയുമൊക്കെയായി. ഇതില്‍ ജനറല്‍ എന്ന വാക്ക് നിര്‍മ്മിച്ചെടുക്കുന്ന ഒരു കാര്യമുണ്ട്. ജനറല്‍ എന്നാല്‍ ജാതിയില്ലാത്തവരാണ്. മറ്റുള്ളവര്‍ അങ്ങിനെയല്ല. ഈ വാക്കിന്റെ നിര്‍മ്മിതി കാഴ്ചപ്പാടുകളെ തന്നെ മാറ്റി. അത് ഉപയോഗപ്പെടുത്തിയാണ് ഞാന്‍ ജനറല്‍ ആയതിനാല്‍ എനിക്ക് ജാതിയില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ വന്നത്. അല്ലെങ്കിൽ തന്നെ ജാതിയുടെ വിശേഷാധികാരം ലഭിക്കുന്നവർക്ക് ജാതിയുണ്ടെന്ന് സമ്മതിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുമല്ലോ. വെറുതെ കിട്ടുന്ന സുഖം കളയാൻ താല്പര്യമില്ലാത്ത സവർണ്ണ വാദമാണ് ഇത്.

അംബേദ്ക്കര്‍ രാഷ്ട്രീയത്തെയാണ് ഇന്ത്യയില്‍ ദളിത് രാഷ്ട്രീയമായി പൊതുവില്‍ വിലയിരുത്തുന്നത്. എന്നാല്‍ ദളിത് രാഷ്ട്രീയവും അംബേദ്ക്കര്‍ രാഷ്ട്രീയവും രണ്ടു കാര്യങ്ങളാണ്. ബാബാസാഹേബ് അംബേദ്‌കറിനും മുൻപേ ദളിത് രാഷ്ട്രീയം ഉണ്ടല്ലോ. എല്ലാവര്‍ക്കും തുല്യനീതി എന്നതിനൊപ്പം പുതുകാല ജനായത്ത സമൂഹത്തിനായി പ്രായോഗിക ഇടപെടൽ എന്നുള്ളതാണ് അംബേദ്ക്കര്‍ രാഷ്ട്രീയം ലക്ഷ്യമിടുന്നത്.

ദളിത് രാഷ്ട്രീയം ഇന്ത്യയില്‍ നേരിടുന്ന പ്രതിസന്ധി എന്താണ്? എന്തായിരിക്കും അതിന്റെയൊരു ഭാവി?

അംബേദ്ക്കര്‍ രാഷ്ട്രീയത്തെയാണ് ഇന്ത്യയില്‍ ദളിത് രാഷ്ട്രീയമായി പൊതുവില്‍ വിലയിരുത്തുന്നത്. എന്നാല്‍ ദളിത് രാഷ്ട്രീയവും അംബേദ്ക്കര്‍ രാഷ്ട്രീയവും രണ്ടു കാര്യങ്ങളാണ്. ബാബാസാഹേബ് അംബേദ്‌കറിനും മുൻപേ ദളിത് രാഷ്ട്രീയം ഉണ്ടല്ലോ. എല്ലാവര്‍ക്കും തുല്യനീതി എന്നതിനൊപ്പം പുതുകാല ജനായത്ത സമൂഹത്തിനായി പ്രായോഗിക ഇടപെടൽ എന്നുള്ളതാണ് അംബേദ്ക്കര്‍ രാഷ്ട്രീയം ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും തുല്യനീതി എന്നു പറയുമ്പോള്‍ ആരേയും നമ്മള്‍ ഒഴിവാക്കുന്നില്ല. ഇത് നമ്മളെല്ലാം ഒന്നാണെന്ന ബോദ്ധ്യത്തിലേക്ക് അതു വരണം. ഇത് നേരിടുന്ന പ്രധാന വെല്ലുവിളി ജനതകള്‍ക്ക് അകത്തു തന്നെയുള്ള ജാതിയെ മറികടക്കാന്‍ കഴിയാത്ത ചില പ്രശ്‌നങ്ങളാണ്. സംസ്കാരികവും ആചാരപരവുമായവ. അതുകൊണ്ടു തന്നെ ഇവരാരും സംഘടിതരല്ല. ബ്രാഹ്‌മണിക വ്യവസ്ഥയ്ക്ക് അകത്ത് നമ്മള്‍ നില്‍ക്കുന്നത് കൊണ്ടാണ് ഈ പ്രശ്‌നം.

മറ്റൊന്ന് ഉയര്‍ന്നുവരുന്ന വലതുപക്ഷ കാഴ്ചപ്പാടുകൾ . ഇസ്‌ളാമിനെ അപരവല്‍ക്കരിച്ചു കൊണ്ട് നടത്തുന്ന ഹിന്ദുത്വ പൊതുബോധം. മായാവതിയെ വളരെ വിമര്‍ശനാത്മകമായി കാണുകയും മറ്റുള്ളവരെ ബോധപൂർവം വിട്ടുകളയുകയും ചെയ്യുന്ന ഇരട്ടത്താപ്പ് വിമർശനം . അതുപോലെ തന്നെ ദളിതര്‍ക്കിടയില്‍ നിന്നും ഉണ്ടാകുന്ന ചെറിയ ഉയിര്‍പ്പിനെ അക്രമമായി പ്രചരിപ്പിക്കുക. ഭീം ആര്‍മി പോലെയുള്ള സംഘടനകളെ കുഴപ്പക്കാരുടെ കൂട്ടായ്മയായി വിലയിരുത്തുകയും ആര്‍എസ്എസിന് ബിഷപ്പുമാര്‍ ക്ലീന്‍ചിറ്റ് നല്‍കി വെറുതേ വിടുകയും ചെയ്യുന്നത് ആള്‍ക്കാരില്‍ ഉണ്ടാക്കുന്ന ദു:സ്വാധീനം.

എല്ലാവരേയും ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യമിട്ടാണ് അയ്യന്‍കാളിയും ശ്രീനാരായണ ഗുരുവുമെല്ലാം സംഘടനകള്‍ സ്ഥാപിച്ചത്. അതിലേക്ക് എല്ലാ സാധുജനങ്ങള്‍ക്കും വരാം. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തെയാണ് പലപ്പോഴും ആള്‍ക്കാര്‍ പരാമര്‍ശിക്കുന്നത്. ജാതി ചോദിക്കരുത് ജാതി പറയരുത് എന്ന് ശ്രീനാരായണഗുരു പറയുമ്പോള്‍ ജാതിയെ മറികടക്കേണ്ടതുണ്ട് എന്ന സൂചനയാണ് നൽകുന്നത് .എന്തായാലും ഇന്ത്യയില്‍ ദളിത് രാഷ്ട്രീയം ശക്തിപ്പെടുമെന്ന് തന്നെയാണ്ഞാന്‍ വിശ്വസിക്കുന്നത്.
അനന്തുരാജ് 8075832947

Author

Scroll to top
Close
Browse Categories