ചില തിരസ്‌കാരങ്ങള്‍

നാരായണന്‍കുട്ടി നാട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ പലരും എന്നോട് പറഞ്ഞത് അയാളിനി പഴയപോലെ നിന്റെ അടുത്ത് ചങ്ങാത്തത്തിനൊന്നും വരില്ലെന്നാണ്.

എന്തോ എനിക്കത് വിശ്വസിക്കാനായില്ല. അപ്പോള്‍ അവനിതുവരെ എന്നോടുണ്ടായിരുന്ന സൗഹൃദമൊക്കെ കപടമായിരുന്നുവെന്നാണോ ഇവര്‍ പറയുന്നത്. നാരായണന്‍ കുട്ടിക്ക് നാട്ടിലൊരു ചങ്ങാതി ആത്മമിത്രം എന്നൊക്കെ പറയുവാനുണ്ടായിരുന്നതും ഞാന്‍ മാത്രമാണല്ലോ. അപ്പോ പഴയ കാലമൊക്കെ അത്രപെട്ടെന്നവന് മറക്കുവാനാകുമോ? മറക്കുന്നവരുണ്ടാകാം. ആ കൂട്ടത്തില്‍ നാരായണന്‍കുട്ടി ഉണ്ടാവില്ലെന്ന് എനിക്ക് തീര്‍ച്ചയാണ്. അവനിപ്പോള്‍ പഴയ നാരായണന്‍കുട്ടിയൊന്നുമല്ലെന്നും നാട്ടിലെത്ര സ്ഥലമാ അവന്‍ വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നും അവനീയിടെ വച്ച വീട് നീ കണ്ടിട്ടുണ്ടോയെന്നുംഎന്നോട് തിരക്കുകയാണ് അമ്മ. അങ്ങനത്തെ അവന്‍ കാക്കാശിന് വകയില്ലാത്ത നിന്നെ തിരക്കി വരുമോയെന്നാ അമ്മയുടെ സംശയം.

എന്റെ വിശ്വാസം എന്നെ രക്ഷിച്ചെന്ന് പറയാവുന്നഅവസ്ഥ.നാരായണന്‍കുട്ടി എന്നെ തിരക്കി വരിക തന്നെ ചെയ്തു. എന്നിട്ട് തികഞ്ഞ ക്ഷമാപണത്തോടെ അവന്‍ പറയുവാന്‍ തുടങ്ങുന്നു.

‘ഒരാഴ്ചയായി വന്നിട്ട്. വന്ന ഉടനെ നിന്നെ കാണണമെന്ന് കരുതിയിരുന്നതാണ്. അതിനു് തിരക്കൊഴിഞ്ഞിട്ടു വേണ്ടേ. ഇതിനിടെ വാസന്തിയുടെ വീട്ടിലുമൊന്നുപോയി.

ഇനി അതിനൊക്കെ നേരം കിട്ടിയില്ലെങ്കിലോ. പിന്നെ നിന്റെ വിശേഷങ്ങള്‍?’
എന്റെ വിശേഷങ്ങളൊക്കെ അവനെ കേള്‍പ്പിച്ചത് അമ്മയാണ്. എന്തൊരു പ്രസന്നതയാണ് ഇപ്പോഴവന്റെ മുഖത്തിന്. പണ്ടൊക്കെ നിരാശ ബാധിച്ച ഒരുവനെ പോലെയായിരുന്നല്ലോ അവന്‍ സംസാരിച്ചിരുന്നതും. പ്രവര്‍ത്തിച്ചിരുന്നതുമൊക്കെ. താടിയില്ലാതെ ഞാനവനെ കാണുന്നതും ഇതാദ്യമാണ്.

ഞാനവന്റെയീ ചോദ്യത്തിനൊരു ഉത്തരം പറയാതെ സുമതിയുടെ കമ്പ്യൂട്ടര്‍ പഠനത്തിലുള്ള താല്പര്യത്തെക്കുറിച്ച് പറയുന്നു.
കമ്പ്യൂട്ടര്‍ പഠിക്കുവാന്‍ സുമതി ആഗ്രഹിക്കു ന്നുണ്ടെങ്കില്‍ അതില്‍നിന്നവളെ തടയേണ്ടെന്ന് നാരായണന്‍കുട്ടി.

പണ്ടൊക്കെ പിശുക്കന്റെ കയ്യിലെ നാണയങ്ങള്‍ പോലെയായിരുന്നു അവന് വാക്കുകള്‍.ഇപ്പോഴവന് നാവടക്കാനെയാകുന്നില്ല.സംസാരത്തില്‍ പഴയ വേഗക്കുറവൊന്നുമില്ലെന്നതും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
‘നാരായണന്‍കുട്ടി നീ ആളങ്ങ് മാറിപ്പോയല്ലോടാ…’
‘അപ്പൊ മാറ്റങ്ങള്‍ വേണ്ടെന്നാണോ നീ പറയുന്നത്.’
ഞാനവന്റെയീ ചോദ്യത്തിനൊരു ഉത്തരം പറയാതെ സുമതിയുടെ കമ്പ്യൂട്ടര്‍ പഠനത്തിലുള്ള താല്പര്യത്തെക്കുറിച്ച് പറയുന്നു.
കമ്പ്യൂട്ടര്‍ പഠിക്കുവാന്‍ സുമതി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍നിന്നവളെ തടയേണ്ടെന്ന് നാരായണന്‍കുട്ടി.

ഇപ്പോള്‍ കമ്പ്യൂട്ടറിനാണവിടെ സാധ്യതയെന്നും അവന്‍ പറയുന്നു.
‘നിന്നെക്കാളവിടെ വിജയസാധ്യതയു ള്ളത് സുമതിക്കാ…’
സുമതിയെ കുറിച്ചുള്ള അവന്റെയീ അഭിപ്രായം എനിക്ക് അവനോടുള്ള ബഹുമാനത്തെ വര്‍ധിപ്പിക്കുകയാണു ണ്ടായത്.
എന്റെ ഭാര്യയെ കുറിച്ച് അവനിങ്ങനെയൊരു അഭിപ്രായം പറഞ്ഞത് കൊണ്ടല്ല. ആ അഭിപ്രായത്തിലെ ആത്മാര്‍ത്ഥതയും നേരും കൊണ്ടാ….
കമ്പ്യൂട്ടര്‍ പഠിക്കുവാന്‍ വിടുമോയെന്ന് സുമതി എന്നോടാദ്യം ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞത് അതൊക്കെ ഒരുപാട് പണചിലവുള്ള കാര്യമല്ലേയെന്നാണ്.
അല്ലെങ്കിലും കഴിഞ്ഞ കുറെ നാളുകളായി തികഞ്ഞ സാമ്പത്തികഇല്ലായ്മയിലാ ണല്ലോ ഞങ്ങളുടെ ജീവിതം……

വിടുമോ ഇല്ലയോ എന്നറിഞ്ഞാല്‍ മതിയെന്ന് സുമതി. സമ്മതമാണെന്ന് അറിയിച്ചപ്പോള്‍ സാമ്പത്തിക കാര്യങ്ങളൊക്കെ ആങ്ങള ഏറ്റിട്ടുണ്ടെന്നാ അവള്‍ പറഞ്ഞത്.
വിസക്ക് കൊടുത്തത് തികയാതെ വന്നപ്പോള്‍ അവള്‍ക്ക് അവളുടെ കഴുത്തും കാതുകളുമൊക്കെ ശൂന്യമാക്കേണ്ടി വന്നു…
എന്നിട്ടും അക്കരെ ആഗ്രഹിച്ച ഞാന്‍ ഇക്കരെ തന്നെ.
നാരായണന്‍കുട്ടിക്കീ ദുരന്ത കാഴ്ചകള്‍ക്കൊന്നും സാക്ഷിയാകേണ്ടി വന്നില്ല. അതിനുമുമ്പ് ലീവ് കഴിഞ്ഞവന്‍ പോയി. അവന്‍ പോയതു പോലും മറ്റാരോ പറഞ്ഞാണ് ഞാനറിഞ്ഞത്. എന്നിട്ടും ഞാനവനെ ഫോണില്‍ വിളിച്ചു. മറുപടിയുണ്ടായില്ല.
ദാ ഞാനിപ്പോഴും നാരായണന്‍കുട്ടിയെ ഫോണില്‍ട്രൈചെയ്തുകൊണ്ടിരിക്കുകയാണ്…
നാരായണന്‍കുട്ടി എന്നെഅവന്റെ വിസ്മൃതിയുടെ ഇരുളിലേക്ക് തള്ളിയതാകുമോ…
അല്ലെങ്കില്‍ സമ്പാദിക്കുന്നതിന്റെ ലഹരിയില്‍ അവനെന്നെ മറന്നതോ?
ഇതിനിടെ ഒരുപാട് പ്രതീക്ഷകളോടെ തുടങ്ങിയ സുമതിയുടെ കമ്പ്യൂട്ടര്‍ പഠനവും മുടങ്ങി.
ഒരു ആഹ്‌ളാദവും അനുഭവിക്കാനാവാത്ത ഈ ജീവിതമങ്ങ് അവസാനിപ്പിച്ചാലോ യെന്നാ ഞാനീയീടെയായി ആലോചിക്കുന്നത്.
അങ്ങനെയൊരു ആലോചന അപകടകരമാണെന്ന് അറിയാഞ്ഞിട്ടല്ല. സാഹചര്യങ്ങള്‍ എന്നെ ഇങ്ങനെയൊക്കെയാണ് സുഹൃത്തേ ചിന്തിപ്പിക്കുന്നത്.
അങ്ങനെയെങ്കില്‍ എന്റെ മകന്‍…
അവനെന്നെ അച്ഛായെന്ന്
വിളിച്ച് കൊതി തീര്‍ന്നിട്ടില്ലല്ലോ….

8086721454

Author

Scroll to top
Close
Browse Categories