ശ്വാസം മുട്ടുന്നവർക്ക് വേണം പരിചരണം

ലോകാരോഗ്യ സംഘടനയുടെ ഉപവിഭാഗമായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ് മയുടെ ആഹ്വാനപ്രകാരം 26-ാമത് ലോക ആസ്മ ദിനം മെയ് രണ്ടാം തിയതി ആചരിച്ചു. ആസ്മ കൊണ്ട് ദുരിതമനുഭവിക്കുന്ന എല്ലാ രോഗികള്‍ക്കും പരിചരണം ലഭ്യമാക്കുക എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം

ലോകത്ത് 30 കോടിയിലേറെ പേരെ ബാധിച്ചിട്ടുള്ളതും വലിയ ആരോഗ്യ, സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമായ രോഗമാണിത്. ഇതിന് കുറ്റമറ്റ ഒരു നിര്‍വചനം ഇതുവരെയും ലഭ്യമല്ല. ഇടവിട്ട് ഉണ്ടാകുന്ന ശ്വാസതടസ്സം, ശ്വാസം മുട്ടല്‍, വലിവ്, ചുമ, നെഞ്ചില്‍ മുറുക്കം തുടങ്ങിയ ലക്ഷണങ്ങള്‍ വിവിധ തീവ്രതകളില്‍ അനുഭവപ്പെടുകയാണ് ഇതിന്റെപ്രത്യേകത. ശ്വാസനാളികളില്‍ നീര്‍വീഴ്ച (inflamation) ഉണ്ടാകുന്നത് മൂലം ശ്വാസ തടസ്സം നേരിടുന്നതാണ് മൂലകാരണം.

കാരണങ്ങളും
വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളും

പാരമ്പര്യമായി ലഭിക്കുന്ന അലര്‍ജിയാണ് 70% പേരിലും കാരണം. പൊണ്ണത്തടിയും ഒരു കാരണമായി കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ പൊടിപടലങ്ങളില്‍ കാണുന്ന ഒരുതരം വണ്ട് (house dust mite), പാറ്റകള്‍, പൂച്ച, പട്ടി തുടങ്ങിയ വളര്‍ത്തു മൃഗങ്ങളുടെ രോമം, വിവിധതരം പൂമ്പൊടികള്‍ എന്നിവയാണ് സാധാരണ ആസ് മയുടെ ആക്രമണം വര്‍ദ്ധിപ്പിക്കുന്നത്. വ്യായാമം, ജലദോഷപ്പനി, മൂക്കൊലിപ്പ്, പുളിച്ചു തികെട്ടല്‍, പെട്ടെന്നുള്ള കാലാവസ്ഥാവ്യതിയാനം, പുകവലി, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം രോഗം അധികമാക്കുന്നതിനുള്ള കാരണങ്ങളില്‍ ചിലതാണ്. വിവിധതരം അന്തരീക്ഷ മലിനീകരണങ്ങള്‍, ചിലതരം ഔഷധങ്ങള്‍ (ആസ്പി രിന്‍, ബീറ്റാ ബ്ലോക്കര്‍ തുടങ്ങിയവ), ജോലി സംബന്ധിച്ച് ഉണ്ടാകുന്ന പൊടിപടലങ്ങളും ഗ്യാസുകളും, സ്ത്രീകളുടെ ആര്‍ത്തവമായി ബന്ധപ്പെട്ട കാലം എന്നിവയെല്ലാം കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഹൃദ്രോഗികള്‍ക്കുണ്ടാകുന്ന കാർഡ്യാക്ക് ആസ് മ , ചുമ മാത്രമുള്ള ആസ് മ (cough varient Asthma) എന്നിവയും ശ്രദ്ധിക്കണം.

രോഗനിര്‍ണ്ണയം

മുകളില്‍ സൂചിപ്പിച്ച ലക്ഷണങ്ങളും സാഹചര്യങ്ങളുമുള്ള വ്യക്തിയെ വിശദമായ ശാരീരിക പരിശോധനയിലൂടെ ആസ് മ നിര്‍ണ്ണയം ഏറെക്കുറെ നടത്താം. അലര്‍ജിയുടെ മൂക്കിന്റെ ലക്ഷണങ്ങളും, ത്വക്കിലെ ലക്ഷണങ്ങളും കണ്ടെത്താനാകും. ചെറിയ തരത്തിലുള്ള ആസ് മ അധികരിക്കാത്ത സമയത്തും ശാരീരികപരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നു വരാം. സ്പൈറോമെട്രി അഥവാ പി.എഫ് . ടി എന്ന ടെസ്റ്റ് വഴിയാണ് രോഗനിര്‍ണ്ണയവും കാഠിന്യവും വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ആസ് മയോടെ വരുന്നവര്‍ ഈ ടെസ്റ്റ് നടത്തിയ ശേഷം ആസ് മയ്ക്ക് ഇൻഹേലർ മരുന്ന് നല്‍കിയ ശേഷം വീണ്ടു ടെസ്റ്റ് നടത്തുമ്പോൾ ആസ് മ നിര്‍ണ്ണയം പൂർണ്ണവും കൃത്യവുമാകും. 300 മുതല്‍ 500 രൂപ വരെയുള്ള ഈ ടെസ്റ്റുകള്‍ ഇപ്പോൾ എല്ലായിടത്തും ലഭ്യമാണ്. ഇതിന് സൗകര്യമില്ലാത്തയിടങ്ങളില്‍ ”പീക് എക്സ്പിറേറ്ററി ഫ്ളോ” എന്ന ടെസ്റ്റ് സഹായകമാകും. ഇത് കൂടാതെ രക്തപരിശോധന, കഫ പരിശോധന, നെഞ്ചിന്റെ എക്സ്റേ, അലര്‍ജി ടെസ്റ്റിംഗ് എന്നിവ രോഗനിര്‍ ണ്ണയത്തിനു സഹായകമായ പരിശോധനകളാണ്. ആസ് മ പോലുള്ള ലക്ഷണങ്ങളെ മറ്റ് രോഗങ്ങളൊന്നും അല്ലെന്ന് തീരുമാനി ക്കാനുള്ള ടെസ്റ്റുകളും ആവശ്യമായി വന്നേക്കാം.

രോഗത്തിന്റെ കാഠിന്യവും പുരോഗതിയും ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലുംനിരീക്ഷിച്ചു കൊണ്ടിരിക്കണം. രോഗിയെ ഇത്തരത്തില്‍ എല്ലാ ശാസ്ത്രീയ അടിത്തറകളും പറഞ്ഞു മനസ്സിലാക്കുന്ന ആസ് മ ാഎഡ്യൂക്കേഷൻ വളരെ ആവശ്യമാണ്. രോഗം അധികരിക്കാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും എത്രമാത്രം ഒഴിവാക്കാം അത്രമാത്രം ഔഷധങ്ങൾ കുറക്കാൻ കഴിയും.

രോഗത്തിന്റെ കാഠിന്യവും പുരോഗതിയും ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലുംനിരീക്ഷിച്ചു കൊണ്ടിരിക്കണം. രോഗിയെ ഇത്തരത്തില്‍ എല്ലാ ശാസ്ത്രീയ അടിത്തറകളും പറഞ്ഞു മനസ്സിലാക്കുന്ന ആസ് മ ാഎഡ്യൂക്കേഷൻ വളരെ ആവശ്യമാണ്. രോഗം അധികരിക്കാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും എത്രമാത്രം ഒഴിവാക്കാം അത്രമാത്രം ഔഷധങ്ങൾ കുറക്കാൻ കഴിയും.

ഔഷധങ്ങള്‍
രണ്ടു തരത്തില്‍ പെട്ടവയാണ്

  1. റിലീവര്‍ വിഭാഗത്തില്‍പ്പെട്ടവ
    പെട്ടെന്ന് ആശ്വാസം നല്‍കുന്ന
    ലിവോസാല്‍ബ്യൂട്ടമോള്‍, ടെർമ്പ്യട്ടാലീന്‍ തുടങ്ങിയവ ഈ വിഭാഗത്തിലാണ്. പക്ഷേ അതിന്റെ പ്രവര്‍ത്തനം 4 മുതല്‍ 6 മണിക്കൂര്‍ മാത്രമാണ് എന്നാല്‍ സിലമിട്രോള്‍ ഫോര്‍മട്രോള്‍ തുടങ്ങിയവ 12 മണിക്കൂര്‍ വരെ നിലനില്‍ക്കും.
  2. കണ്‍ട്രോളര്‍ വിഭാഗത്തില്‍പ്പെട്ട ശ്വാസനാളികളിലെ നീര്‍വീഴ്ച കുറയ്ക്കുന്ന സ്റ്റിറോയിഡ് ഗ്രൂപ്പില്‍പ്പെട്ട ബുഡിസനൈഡ്, ഫ്ളൂട്ടികസോണ്‍ തുടങ്ങിയവ നിരന്തരമായി ഉപയോഗിച്ചാല്‍ രോഗം വരുന്നത് തടയാനാകും. ഇത് ആവശ്യഘട്ടങ്ങളില്‍ ഇന്‍ജക്ഷനായും നല്‍കാറുണ്ട്. ഇപ്രാട്രോപിയം (Ipratropium) മോനടീലൂക്കാസ്റ്റ്, തിയോഫിലിന്‍ തുടങ്ങിയവ മരുന്നുകളും ഇതോടൊപ്പം വേണ്ടിവരാറുണ്ട്. ഇന്‍ഹേലര്‍ രൂപത്തിലുള്ള മരുന്നുകള്‍ അങ്ങനെ ഉപയോഗിച്ചാല്‍ പെട്ടെന്നുള്ള ഫലം കിട്ടും. പാര്‍ശ്വഫലങ്ങള്‍ പാടെ ഒഴിവാക്കാന്‍ കഴിയും എന്ന അധിക ഗുണമുണ്ട്.
    രോഗത്തിന്റെ കാഠിന്യമനുസരിച്ച് പടിപടിയായ ഉയര്‍ന്ന ഗ്രേഡിലുള്ളതും പലതരം മരുന്നുകള്‍ കൂട്ടിയിണക്കി നല്‍കുന്നതുമായ ”സ്റ്റെപ്പ് വൈസ് ” ചികിത്സാപ്രകാശം 1 മുതല്‍ 5 സ്റ്റെപ് വരെ ചികിത്സാവിധികള്‍ ഉണ്ട്. രോഗം പകുതിയില്‍ വന്നാല്‍ ഇതേപോലെ താഴോട്ടു പടി ഇറങ്ങി ഡോസും മരുന്നുകളും കുറയ്ക്കാം.

പുതുപ്രതീക്ഷകള്‍

അധികരിച്ച അലര്‍ജിക്ക് ആസ് മ ഉള്ളവര്‍ക്ക് ലഭ്യമായ ഒമാ ലിസുമാബ് (Anti IgE) മെപ്പോപ്പോലിസുമാബ്,ബെൻറാലിസുമാബ് (Anti IL5) ഡുപിലുമാബ് (Anti IL4R) തുടങ്ങിയവ ഔഷധങ്ങള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ഉയര്‍ന്ന വിലമൂലം സാധാരണക്കാര്‍ക്ക് ഇത് ഇപ്പോള്‍അപ്രാപ്യമാണ്. വില കുറഞ്ഞു വന്നാല്‍ ഇത്തരം രോഗികള്‍ക്ക് ഇത് വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്‍ഫ്ളര്‍മന്‍സാ, ന്യൂമോക്കോക്കല്‍ വാക്സിനുകളും, അലര്‍ജി ഇമ്മ്യൂണോ തെറാപ്പി എന്നിവയും ആസ് മ നിയന്ത്രണത്തിന് വലിയ പങ്കുവഹിക്കുന്നു.

Author

Scroll to top
Close
Browse Categories