നടുവട്ടം തെക്കേക്കര കിഴക്ക് ശാഖയില്‍ ഗുരുക്ഷേത്രം സമര്‍പ്പണം

എസ്.എന്‍.ഡി.പി യോഗം നടുവട്ടം തെക്കേക്കര കിഴക്ക് 1936ാം നമ്പര്‍ ശാഖയില്‍ പുതുതായി പണികഴിപ്പിച്ച ഗുരുക്ഷേത്രത്തിന്റെ സമര്‍പ്പണ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഹരിപ്പാട്: എസ്.എന്‍.ഡി.പി യോഗം നടുവട്ടം തെക്കേക്കര കിഴക്ക് 1936-ാം നമ്പര്‍ ശാഖയില്‍ പുതുതായി പണികഴിപ്പിച്ച ഗുരുക്ഷേത്രത്തിന്റെയും പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെയും സമര്‍പ്പണവും സമ്മേളന ഉദ്ഘാടനവും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. കാര്‍ത്തികപ്പള്ളി യൂണിയന്‍ പ്രസിഡന്റ് കെ. അശോകപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു.

നടപ്പന്തല്‍ സമര്‍പ്പണം യൂണിയന്‍ സെക്രട്ടറി അഡ്വ. ആര്‍. രാജേഷ് ചന്ദ്രനും കൊടിമര സര്‍പ്പണം മേഖല കണ്‍വീനറും യൂണിയന്‍ കൗണ്‍സിലറുമായ പൂപ്പള്ളി മുരളിയും നിര്‍വഹിച്ചു. യൂണിയന്‍ വൈസ്‌പ്രസിഡന്റ് എം. സോമന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ സി. സുഭാഷ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രൊഫ. സി. എം. ലോഹിതന്‍, കൗണ്‍സിലര്‍ പി. ശ്രീധരന്‍, ടി. മുരളി, പി.എസ്. അശോക് കുമാര്‍, ദിനുവാലുപറമ്പില്‍, ഡി. ഷിബു, കെ. സുധീര്‍, വി. മുരളീധരന്‍, ഡി. സജി, ഡോ. വി. അനുജന്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് ജി. ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി സി. ജയകൃഷ്ണന്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ് മനേഷ് നന്ദിയും പറഞ്ഞു.

Author

136 Views
Scroll to top
Close
Browse Categories