മികച്ച സംരംഭകര്‍ക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക സഹായപദ്ധതികള്‍
25 ലക്ഷം രൂപ മുതല്‍ 200 ലക്ഷം രൂപ വരെ സമയവായ്പ അനുവദിക്കുന്നു. പ്രത്യേക സാഹചര്യത്തില്‍ 5 കോടി വരെ ആകാം. 3% സര്‍ക്കാര്‍ വായ്പാ സബ്‌സിഡി നല്‍കുന്നതിനാല്‍ 7% പലിശക്ക് ഈ വായ്പ ലഭിക്കും. പുതുസംരംഭകര്‍ക്കാണ് ഈ വായ്പ. പ്രൊപ്രൈറ്ററി, പാര്‍ട്ണര്‍ഷിപ്പ്, ലിമിറ്റഡ് കമ്പനിക്ക് ലഭിക്കും. ഒരു കോടി വരെയുള്ള വായ്പയ്ക്ക് സര്‍വീസ് ചാര്‍ജ്ജ് ഇല്ല.
മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി (CMs special assistance scheme) എന്ന പേരില്‍ പുതിയ രണ്ട് വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കെ.എസ്.ഐ.ഡി.സി. (കേരള സ്മാള്‍ ഇന്റസ്ട്രീസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) എം.എസ്.എം.ഇ കള്‍ സ്റ്റാര്‍ട്ട്അപ്പുകള്‍, എന്‍.ആര്‍.കെ. എന്നിവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പയും ലഭ്യമാക്കും. 25 ലക്ഷം മുതല്‍ രണ്ട് കോടി വരെ വായ്പ ലഭിക്കു
- എം.എസ്.എം.ഇ / സ്റ്റാര്‍ട്ട്അപ്‌സ്/എന്‍.ആര്‍.കെ. വിഭാഗങ്ങള്‍ക്കുള്ള വായ്പാ പദ്ധതി
25 ലക്ഷം രൂപ മുതല്‍ 200 ലക്ഷം രൂപ വരെ സമയവായ്പ അനുവദിക്കുന്നു. പ്രത്യേക സാഹചര്യത്തില്‍ 5 കോടി വരെ ആകാം. 3% സര്‍ക്കാര്‍ വായ്പാ സബ്‌സിഡി നല്‍കുന്നതിനാല്‍ 7% പലിശക്ക് ഈ വായ്പ ലഭിക്കും. പുതുസംരംഭകര്‍ക്കാണ് ഈ വായ്പ. പ്രൊപ്രൈറ്ററി, പാര്‍ട്ണര്‍ഷിപ്പ്, ലിമിറ്റഡ് കമ്പനിക്ക് ലഭിക്കും. ഒരു കോടി വരെയുള്ള വായ്പയ്ക്ക് സര്‍വീസ് ചാര്‍ജ്ജ് ഇല്ല. പ്രായം 18-50 വയസ്സ് (വനിത/എസ്.സി./എസ്.ടി./എന്‍കെആര്‍ വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവുണ്ട്) വിദ്യാഭ്യാസ യോഗ്യത, വരുമാനം പ്രശ്‌നമല്ല. സിബില്‍സ്‌കോര്‍ 650ന് മുകളില്‍ വേണം. കേരളത്തില്‍ സ്ഥാപിക്കുന്ന സംരംഭം ആയിരിക്കണം. പദ്ധതി ചിലവിന്റെ 20% സംരംഭകന്റെ കുറഞ്ഞ വിഹിതമായി കണ്ടെത്തണം.
ഒരു വര്‍ഷത്തെ മോറട്ടോറിയം ലഭിക്കുമെങ്കിലും പലിശ കൃത്യമായി തിരിച്ചടക്കണം. 5 വര്‍ഷം കൊണ്ടാണ് വായ്പ തിരിച്ചടേക്കേണ്ടത്. വസ്തു, കെട്ടിടം, മറ്റ് ആസ്തികള്‍, കൊലാറ്ററല്‍ സെക്യൂരിറ്റി എന്നിവ പരിഗണിച്ചായിരിക്കും വായ്പ നിശ്ചയിക്കുക. അസറ്റ്കവറേജ് റേഷ്യോ 1:33 ആയിരിക്കും. ഉടമസ്ഥരുടെ വ്യക്തിഗത ജാമ്യവും നല്‍കണം.
വര്‍ഷംതോറും 500 സംരംഭങ്ങള്‍ എന്ന ലക്ഷ്യം വച്ചുകൊണ്ട് 5 വര്‍ഷത്തേക്ക് 2500 സംരംഭങ്ങള്‍ എങ്കിലും ഈ പദ്ധതിയുടെ കീഴില്‍ ഉണ്ടാക്കുവാന്‍ ഉദ്ദേശിക്കുന്നു. - സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പ
നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അര്‍ഹത. അവസാന രണ്ട് വര്‍ഷത്തെ വിറ്റ്‌വരവിന്റെ 20% ആയിരിക്കും ഇങ്ങനെ ലഭിക്കുക. കുറഞ്ഞത് 5 ലക്ഷവും പരമാവധി ഒരു കോടിയും എന്നായി പരിമിതപ്പെടുത്തുകയും ചെയ്യും. 5 കോടിയില്‍ താഴെ വിറ്റുവരവുള്ള 3 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സംരംഭങ്ങളെയാണ് പരിഗണിക്കുക. പ്രൊപ്രൈറ്ററി, പാര്‍ട്ണര്‍ഷിപ്പ്, ലിമിറ്റഡ് സ്ഥാപനങ്ങള്‍ക്ക് അര്‍ഹത. പ്രവര്‍ത്തന മൂലധനവായ്പ, സമയ വായ്പ (Term loan) ആയാണ് അനുവദിക്കുക. 8 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും 9.75 ശതമാനം ആണ് പലിശ നിരക്ക്.
മതിയായ സെക്യൂരിറ്റിയും പേഴ്‌സണല്‍ ഗ്യാരണ്ടിയും നല്‍കേണ്ടതായി വരും. 25000 രൂപ മാത്രമേ അപേക്ഷ ഫീസായി നല്‍കേണ്ടതുള്ളു. പൂര്‍ണ്ണ അപേക്ഷകളില്‍ 15 ദിവസത്തിനുള്ളില്‍ വായ്പ അനുവദിക്കുമെന്നും കെ.എസ്.ഐ.ഡി.സി. പറയുന്നു.
അപേക്ഷ
കെഎസ്‌ഐഡിസിയുടെ വെബ്‌സൈറ്റില്‍ നിന്നും വിശദവിവരങ്ങള്‍ ലഭിക്കും. പരിശോധിച്ച് അര്‍ഹത ഉറപ്പ് വരുത്തിയ ശേഷം +914712318922 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുവാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അവസാന രണ്ട് വര്‍ഷത്തെ വിറ്റ്‌വരവിന്റെ 20% ആയിരിക്കും ഇങ്ങനെ ലഭിക്കുക. കുറഞ്ഞത് 5 ലക്ഷവും പരമാവധി ഒരു കോടിയും എന്നായി പരിമിതപ്പെടുത്തുകയും ചെയ്യും. 5 കോടിയില്‍ താഴെ വിറ്റുവരവുള്ള 3 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സംരംഭങ്ങളെയാണ് പരിഗണിക്കുക.