ഒരിക്കല്‍ സഞ്ജു ഇന്ത്യയെ നയിക്കും

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസനെപ്പറ്റി പറയുമ്പോള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എബി ഡി വില്ലിയേഴ്‌സിന് നൂറു നാവാണ്. ‘മികച്ച ക്യാപ്ടനായി മാറാന്‍ സാധിക്കുന്ന എല്ലാ ലക്ഷണങ്ങളും സഞ്ജുവിലുണ്ട്. ഭാവിയില്‍ ഇന്ത്യയുടെ ക്യാപ്ടനാവില്ലെന്ന് ആര്‍ക്കറിയാം. ഒന്നിനോടും അമിത ആവേശം കാണിക്കാതിരിക്കുന്നത് ഒരു നായകന് വേണ്ട പ്രധാന ഗുണമാണ്. സഞ്ജുവിനെ ഇന്ത്യന്‍ ജഴ്‌സിയില്‍ വീണ്ടും കാണാനാണ് ഞാന്‍ കാത്തിരിക്കുന്നത്. – ഡിവില്ലിയേഴ്‌സ് പറഞ്ഞു.
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വമ്പന്‍വിജയം നേടിയിരുന്നു.

Author

108 Views
Scroll to top
Close
Browse Categories